പാറ്റ്‌ന: ബിഹാറിൽ ബിജെപിയുടെ പിന്തുണയോടെ ജനതാദൾയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ മഹാസഖ്യം പിളർത്തിയാണ് നിതീഷ് കുമാർ വീണ്ടും അധികാരത്തിലേറിയത്. സുശീൽ കുമാർ മോദിയാണ് ഉപമുഖ്യമന്ത്രി.