- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ സ്റ്റീവ് ലോപ്പസ് അപ് ലോഡ് ചെയ്ത് പ്രദർശിപ്പിച്ച പ്രവാസി മലയാളി എയർപോർട്ടിൽ പിടിയിലായി; ദുബായിൽ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി പിടിയിലായത് മംഗലാപുരത്ത് വിമാനം ഇറങ്ങിയ ഉടൻ
തിരുവനന്തപുരം: ഓൺലൈൻ റിലീസ് സിനിമകളുടെ പകർപ്പുകൾ നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് ലാഭമുണ്ടാക്കിയ ആൾ പിടിയിലായി. വിദേശത്ത് നിന്ന് മടങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. കാസർകോട് ബേദഡുക്ക കുട്ടിപ്പാറ മുത്തനടുക്കം വീട്ടിൽ അഖിൽ സി.നായരെയാണ് ആന്റി പൈറസി സെൽ സംഘം പിടികൂടിയത്. യു.എ.ഇ.യിൽ ആയിരുന്ന അഖിൽ മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയിൽ പകർപ്പവകാശം ലംഘിച്ച് സി.ഡി., ഡി.വി.ഡി., എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, പൈൻഡ്രൈവുകൾ എന്നിവയിൽ ചിത്രങ്ങൾ കോപ്പിചെയ്തു വില്പന നടത്തിവന്ന ഒൻപത് പേരും ആന്റി പൈറസി സെല്ലിന്റെ പിടിയിലായി. 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന സിനിമയുടെ ഓൺലൈൻ വിതരണക്കാരായ സിൻകോസ് എന്ന കമ്പനിയുടെ പരാതിയെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. അഖിൽ സി.നായർ നിയമവിരുദ്ധമായി സിനിമ ഡൗൺലോഡ് ചെയ്ത് ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു. ഇതിനായി സിനിമമസ്തി. ഇൻ എന്ന ഓൺലൈൻ സൈറ്റുണ്ടാക്കി അതിലൂടെ സിനിമ പ്രദർശിപ്പിച്ചാണ് ഇയാൾ ലാഭം നേടിയത്. കമ്പനിയുടെ
തിരുവനന്തപുരം: ഓൺലൈൻ റിലീസ് സിനിമകളുടെ പകർപ്പുകൾ നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് ലാഭമുണ്ടാക്കിയ ആൾ പിടിയിലായി. വിദേശത്ത് നിന്ന് മടങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. കാസർകോട് ബേദഡുക്ക കുട്ടിപ്പാറ മുത്തനടുക്കം വീട്ടിൽ അഖിൽ സി.നായരെയാണ് ആന്റി പൈറസി സെൽ സംഘം പിടികൂടിയത്. യു.എ.ഇ.യിൽ ആയിരുന്ന അഖിൽ മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയിൽ പകർപ്പവകാശം ലംഘിച്ച് സി.ഡി., ഡി.വി.ഡി., എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, പൈൻഡ്രൈവുകൾ എന്നിവയിൽ ചിത്രങ്ങൾ കോപ്പിചെയ്തു വില്പന നടത്തിവന്ന ഒൻപത് പേരും ആന്റി പൈറസി സെല്ലിന്റെ പിടിയിലായി.
'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന സിനിമയുടെ ഓൺലൈൻ വിതരണക്കാരായ സിൻകോസ് എന്ന കമ്പനിയുടെ പരാതിയെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. അഖിൽ സി.നായർ നിയമവിരുദ്ധമായി സിനിമ ഡൗൺലോഡ് ചെയ്ത് ഓൺലൈനിലൂടെ പ്രദർശിപ്പിച്ചു. ഇതിനായി സിനിമമസ്തി. ഇൻ എന്ന ഓൺലൈൻ സൈറ്റുണ്ടാക്കി അതിലൂടെ സിനിമ പ്രദർശിപ്പിച്ചാണ് ഇയാൾ ലാഭം നേടിയത്. കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്റി പൈറസി സെൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം പെരുങ്കടവിള മാരായമുട്ടത്ത് ഫ്രണ്ട്‌സ് മൊബൈൽസ് കടയുടമ വി.വിജിൻ, വെഞ്ഞാറമൂട് ഓറബാങ്കേജ് മൊബൈൽസ് നടത്തിവന്ന സതീഷ് കുമാർ, ആറ്റിങ്ങൽ മണനാക്കിൽ അൽ അമനമ സി.ഡി. ഷോപ്പ് നടത്തിവന്ന കെ.പി.പുഷ്‌കാന്ത് തുടങ്ങിയവരാണ് പിടിയിലായ മറ്റുള്ളവർ. കൊല്ലം കോർപ്പേറേഷൻ പരിധിയിൽ ലക്ഷ്മി നടയിൽ മാർജിൻ ഫ്രീ മ്യൂസിക് നടത്തിവന്ന ഷൈൻ, ശക്തികുളങ്ങര കാവനാട് സിറ്റി മ്യൂസിക് കട നടത്തിവന്ന അജിത് തുടങ്ങിയവരും പിടിയിലായിട്ടുണ്ട്.
കോട്ടയം പായിപ്പാട് മൊബൈൽ ഗ്യാലറി നടത്തിവന്ന നബീൽ, കറുകച്ചാലിൽ സൺ കമ്യൂണിക്കേഷൻ നടത്തിവന്ന സുമിത് വി.നായർ, ആനിക്കാട് രസിക സി.ഡി. ഷോപ്പ് നടത്തിവന്ന ബിജു, ചങ്ങനാശ്ശേരി കാവാലം ബസാറിൽ നിസാരി മ്യൂസിക് നടത്തിവന്ന ആശിഫ് എന്നിവരും പിടിയിലായി.