- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാനം നായർ വീട്ടിൽനിന്നുമിറങ്ങിയത് സുഹൃത്തിനെയും കണ്ടിട്ടേ മടങ്ങി വരൂ എന്നു പറഞ്ഞിട്ട്; ഓഫീസിലേക്കു പോകാൻ ആക്ടീവയിൽ ഇറങ്ങിയ മലയാളി മോഡലിന്റെ തിരോധാനത്തിൽ ഉത്തരം കിട്ടാതെ പൊലീസും ബന്ധുക്കളും; തലശേരി സ്വദേശിനിയായ ഗാനം ഫാഷൻ ഡിസൈനിംഗിലും തിരക്കഥയെഴുത്തിലും മികവു തെളിയിച്ചവൾ
ചെന്നൈ: വെള്ളിയാഴ്ച രാവിലെ തന്റെ കറുത്ത നിറമുള്ള ഹോണ്ട ആക്ടീവയിൽ വീട്ടിൽനിന്നിറങ്ങുമ്പോൾ ഒരു സുഹൃത്തിനെക്കൂടി കണ്ടിട്ടേ മടങ്ങിവരൂ എന്നാണു ഗാനംനായർ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടായിട്ടും മടങ്ങിയെത്തിയില്ലെന്നു മാത്രമല്ല തിങ്കളാഴ്ചയായിട്ടും തിരക്കഥാകൃത്തും മോഡലുമായി ഗാനത്തെക്കുറിച്ചു യാതൊരു വിവരവുമില്ല. അന്വേഷണത്തിൽ വെള്ളിയാഴ്ച ഗാനം ഓഫീസിൽ എത്തിയിട്ടില്ലെന്നറിഞ്ഞതോടെ എവിടെപ്പോയി അന്വേഷിക്കുമെന്നറിയാതെ കുഴങ്ങുകയാണു ബന്ധുക്കളും പൊലീസും. തലശേരി സ്വദേശിനിയായ ഗാനം നായർ വർഷങ്ങളായി ചെന്നൈയിലാണു താമസം. ഇരുപത്തെട്ടുകാരിയായ ഗാനം പഠിച്ചതൊക്കെ ചെന്നൈയിലാണ്. നഗരം സുപരിചിതവും. ഫാഷൻഡിസൈനിംഗിലും മികവു കാട്ടിയിട്ടുണ്ട്. വിരുഗമ്പാക്കത്താണു ഗാനം താമസിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയിൽ കെ കെ നഗർപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഗാനം എങ്ങോട്ടുപോയെന്ന കാര്യത്തിൽ ഒരു തുമ്പും ലഭിച്ചിട്ടില്ല. ടി.എൻ. 09 ബി.യു. 5199 എന്ന നമ്പറിലുള്ള ആക്ടിവയും കണ്ടെത്താനായിട്ടില്ല. പതിവുസമയത്താണു വെള്ളിയാഴ്ച ഓഫീസിലേക്കിറങ്ങിയത്.
ചെന്നൈ: വെള്ളിയാഴ്ച രാവിലെ തന്റെ കറുത്ത നിറമുള്ള ഹോണ്ട ആക്ടീവയിൽ വീട്ടിൽനിന്നിറങ്ങുമ്പോൾ ഒരു സുഹൃത്തിനെക്കൂടി കണ്ടിട്ടേ മടങ്ങിവരൂ എന്നാണു ഗാനംനായർ പറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടായിട്ടും മടങ്ങിയെത്തിയില്ലെന്നു മാത്രമല്ല തിങ്കളാഴ്ചയായിട്ടും തിരക്കഥാകൃത്തും മോഡലുമായി ഗാനത്തെക്കുറിച്ചു യാതൊരു വിവരവുമില്ല. അന്വേഷണത്തിൽ വെള്ളിയാഴ്ച ഗാനം ഓഫീസിൽ എത്തിയിട്ടില്ലെന്നറിഞ്ഞതോടെ എവിടെപ്പോയി അന്വേഷിക്കുമെന്നറിയാതെ കുഴങ്ങുകയാണു ബന്ധുക്കളും പൊലീസും.
തലശേരി സ്വദേശിനിയായ ഗാനം നായർ വർഷങ്ങളായി ചെന്നൈയിലാണു താമസം. ഇരുപത്തെട്ടുകാരിയായ ഗാനം പഠിച്ചതൊക്കെ ചെന്നൈയിലാണ്. നഗരം സുപരിചിതവും. ഫാഷൻഡിസൈനിംഗിലും മികവു കാട്ടിയിട്ടുണ്ട്. വിരുഗമ്പാക്കത്താണു ഗാനം താമസിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയിൽ കെ കെ നഗർപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഗാനം എങ്ങോട്ടുപോയെന്ന കാര്യത്തിൽ ഒരു തുമ്പും ലഭിച്ചിട്ടില്ല. ടി.എൻ. 09 ബി.യു. 5199 എന്ന നമ്പറിലുള്ള ആക്ടിവയും കണ്ടെത്താനായിട്ടില്ല.
പതിവുസമയത്താണു വെള്ളിയാഴ്ച ഓഫീസിലേക്കിറങ്ങിയത്. ഫാഷൻഡിസൈനിംഗുമായി ബന്ധപ്പെട്ടും തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ടും പലപ്പോഴും വീട്ടിൽ മടങ്ങിയെത്താൻ വൈകാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസവും വരാതിരിക്കാറില്ലായിരുന്നു. രാത്രി വൈകിയിട്ടും ഗാനം തിരിച്ചെത്താതായപ്പോഴാണ് ഓഫീസിൽ അന്വേഷിച്ചത്. എന്നാൽ ഓഫീസിൽ അന്ന് എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ഒരു സുഹൃത്തിനെ കാണണമെന്നു പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് ബന്ധുക്കൾക്ക് അറിയാത്തതിനാൽ ആ വഴിക്കും അന്വേഷണം നടത്താൻ കഴിയുന്നില്ല.
വിരുഗമ്പാക്കത്തുനിന്നു പുറത്തിറങ്ങി അൽപം കഴിഞ്ഞപ്പോൾ ഗാനത്തിന്റെ മൊബൈൽ ഫോൺ ഓഫായതും അന്വേഷണത്തിൽ തടസമായിട്ടുണ്ട്. നുങ്കപ്പാക്കത്തേക്കുള്ള മാർഗമധ്യേയാണ് അവസാനമായി ഫോൺ ഓണായി കാണിച്ചിരിക്കുന്നത്. രാനത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌തെങ്കിലും അവരിൽനിന്നും പൊലീസിനു കാര്യമായ വിവരം കിട്ടിയിട്ടില്ല. ഗാനത്തിന്റെ അടുത്തിടെയുള്ള സകല ഫോൺ സംഭാഷണരേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
ആന്റിക്കും കസിൻ സഹോദരങ്ങൾക്കുമൊപ്പമാണു ഗാനം താമസിച്ചിരുന്നത്. ഒരു സലൂണിൽ മാർക്കറ്റിങ് മാനേജരായാണു ജോലി ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യം ഗാനത്തിന്റെ ഫേസ്‌ബുക്കിലില്ല. താനൊരു ഫൊട്ടോഗ്രാഫറാണെന്നും ഫാഷൻ ബ്ലോഗറാണെന്നുമാണു പ്രൊഫൈലിൽ പറയുന്നത്. അമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പു മരിച്ചുപോയി. അച്ഛൻ ഡൽഹിയിലാണു താമസം.
ഗാനവും ബന്ധുക്കളും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിൽ ചില പ്രശ്ങ്ങളുണ്ടായിരുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചതായാണു സൂചന. പത്തുവയസുമുതൽ ഗാനം ചെന്നൈയിലാണു താമസം. രാവിലെ എന്നും പതിനൊന്നു മണിക്കാണ് ഓഫീസിലേക്ക് ഇറങ്ങിയിരുന്നത്. ആദ്യം അപകടത്തിൽപെട്ടതായിരിക്കുമെന്ന സംശയത്തിൽ ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രികളിൽ അന്വേഷണം നടത്തിയിരുന്നു. പരുക്കുപറ്റി ആശുപത്രിയിൽ എത്തിയിട്ടില്ലെന്നു മനസിലാക്കിയതോടെ അപകടസാധ്യത ബന്ധുക്കൾ തള്ളിക്കളയുകയായിരുന്നു.