- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിഗീതം പരിപാടിയിലൂടെ സർക്കാർ പിരിച്ചെടുത്തതു രണ്ടേകാൽക്കോടി രൂപ; എന്നിട്ടും ഭൂരഹിതർക്കു ഭൂമിയില്ല; ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം ഇനിയും അകലെ; രേഖകൾ മറുനാടൻ മലയാളിക്ക്
കൊച്ചി: ഭൂരഹിതർക്കു വീടുവച്ചു നൽകാൻ ഭൂമിഗീതം പരിപാടിയിലൂടെ കോടികൾ പിരിച്ചെടുത്തിട്ടും മേൽനടപടികൾ സ്വീകരിച്ചിട്ടില്ലെന്നു വിവരാവകാശരേഖ. പദ്ധതി നടപ്പാക്കാൻ സ്റ്റേജ് ഷോ നടത്തി സർക്കാർ പിരിച്ചെടുത്തതു രണ്ടേകാൽക്കോടി രൂപയാണ്. എന്നിട്ടും ഭൂരഹിതർക്കുള്ള വീടുവച്ചു നൽകാൻ ഇതുവരെ റവന്യുവകുപ്പ് ചെറുവിരൽ അനക്കിയിട്ടില്ലെന്നാണ് വിവര
കൊച്ചി: ഭൂരഹിതർക്കു വീടുവച്ചു നൽകാൻ ഭൂമിഗീതം പരിപാടിയിലൂടെ കോടികൾ പിരിച്ചെടുത്തിട്ടും മേൽനടപടികൾ സ്വീകരിച്ചിട്ടില്ലെന്നു വിവരാവകാശരേഖ. പദ്ധതി നടപ്പാക്കാൻ സ്റ്റേജ് ഷോ നടത്തി സർക്കാർ പിരിച്ചെടുത്തതു രണ്ടേകാൽക്കോടി രൂപയാണ്. എന്നിട്ടും ഭൂരഹിതർക്കുള്ള വീടുവച്ചു നൽകാൻ ഇതുവരെ റവന്യുവകുപ്പ് ചെറുവിരൽ അനക്കിയിട്ടില്ലെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.
2014 ഓഗസ്റ്റ് 31 നായിരുന്നു സംസ്ഥാന സർക്കാർ ഭൂരഹിതരില്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ ഭൂമിഗീതമെന്ന സ്റ്റേജ് ഷോ സംഘടിപ്പിച്ചത്. കേരള സർക്കാരും മലയാള സിനിമ സംഗീത പ്രവർത്തകരും ചേർന്നൊരുക്കുന്ന സംഗീത സന്ധ്യ എന്ന പേരിൽ അന്ന് നടത്തിയ സ്റ്റേജ് ഷോയിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ഭൂമി ഇല്ലാത്തവർക്ക് ഭൂമി വാങ്ങി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
ഭൂരഹിതരില്ലാത്തവർക്ക് ഭൂമിയെന്ന പേരിൽ അന്ന് നടത്തിയ ഭൂമിഗീതമെന്ന സ്റ്റേജ് ഷോ യിലുടെ ചെലവ് കഴിഞ്ഞു 2.16 കോടി രൂപ സർക്കാരിനു കിട്ടിയെന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. സ്‌പോൺസർഷിപ്പിലൂടെയും, ടിക്കറ്റ് വില്പനയിലൂടെയുമാണ് ഈ തുക പിരിഞ്ഞു കിട്ടിയത്.
ഈ വരുമാനം ഉപയോഗിച്ച് ഭൂമി വാങ്ങാൻ കഴിഞ്ഞ മെയ് 7ന് അനുമതിയും ലഭിച്ചു. എന്നാൽ ഈ പണം ഉപയോഗിച്ച് ഭൂരഹിതർക്കായി ഒരു
തുണ്ട് ഭൂമി പോലും വാങ്ങാൻ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും മറുനാടൻ മലയാളിക്ക് കിട്ടിയ വിരവകാശ രേഖകൾ തെളിയിക്കുന്നു.
മലയാള സിനിമ താരങ്ങൾ അടക്കമുള്ളവർ പരിപാടിയിൽ അന്ന് പങ്കെടുത്തുവെങ്കിലും ഗായകൻ പി ജയചന്ദ്രൻ ഒഴിച്ച് ഷോയിൽ പങ്കെടുത്ത വേറെ കലാകാരന്മാർ ആരും പ്രതിഫലം കൈപ്പറ്റിയിരുന്നില്ല. പി ജയചന്ദ്രനു പ്രതിഫലമിനത്തിൽ 25000 നൽകി എന്നും വിവരാവകാശരേഖയിൽ പറയുന്നു. ഒപ്പം ഈ പരിപാടിക്കായി സി.കെ മേനോൻ ഒരു കോടി രൂപയും, ഫെഡറൽ ബാങ്ക് 30 ലക്ഷം രൂപയും, മണപ്പുറം ഫിനാൻസ് 25 ലക്ഷം രൂപയും എസ്.ബി.ഐ 1 ലക്ഷം രൂപയും നൽകിയതായും രേഖകൾ പറയുന്നു.
എല്ലാവരുടെയും സഹകരണത്തോടെ നടത്തിയ ഭൂമിഗീതമെന്ന സ്റ്റേജ് ഷോയ്ക്ക് ആകെ ചെലവായ തുക 1.32 കോടി രൂപയാണ്. ലാഭമായി കിട്ടിയ 2.16 കോടി രൂപ ഇതുവരെ ചെലവാക്കാതെ ഫെഡറൽ ബാങ്കിൽ ഭൂമിഗീത്തിന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടിലുണ്ട്. ഭൂരഹിതരായ കേരളം പദ്ധതിക്ക് വേണ്ടി സംഭാവനയിലൂടെയും, സ്‌പോൺസർഷിപ്പിലൂടെയും ലഭിക്കുന്ന തുക ഉപയോഗിച്ച് പദ്ധതിക്കായി വാസയോഗ്യമായ ഭൂമി വാങ്ങുന്നത്തിനു കഴിഞ്ഞ വർഷം മെയ് 7ന് അനുമതി ലഭിച്ചിട്ടുമുണ്ട്. എന്നാൽ ഇതിൽനിന്നും കിട്ടിയ ലാഭ തുകയായ 2.16 കോടി രൂപ ഉപയോഗിച്ച് ഒരു തുണ്ട് ഭൂമി പോലും വാങ്ങി ഭൂരഹിതരായ ഒരാൾക്കു പോലും നൽകാൻ ഇതുവരെ സർക്കാരിന് ആയിട്ടില്ല. ഇത് ഇപ്പോഴും സർക്കാർ അക്കൗണ്ടിൽ വെറുതെ കിടക്കുകയാണ് എന്നതാണ് സത്യം.
ഭൂരഹിതർക്ക് ഭൂമി എന്ന സർക്കാർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 43,248 അപേക്ഷയും രണ്ടാം ഘട്ടത്തിൽ 3126 അപേക്ഷകളും ഭൂമിക്കായി സർക്കാരിനു ലഭിച്ചുവെന്ന് പറയുന്നു. പക്ഷെ സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഈ സർക്കാർ വാഗ്ദാനവും പദ്ധതിയും സ്വപ്നം മാത്രമായി. ഭൂരഹിതർക്കു ഭൂമി എന്ന ആശയത്തിന്റെ നല്ല വശം മാത്രം കണ്ടുകൊണ്ടാണ് പല പ്രശസ്ത കലാകാരന്മാരും പ്രതിഫലം പറ്റാതെ ഇതിന്റെ ഭാഗമായി നടത്തിയ സ്റ്റേജ് ഷോയിൽ പങ്കെടുത്തത്. പക്ഷെ ഇതിൽ നിന്ന് കിട്ടിയ ലാഭം ചിലവഴിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.