- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൽകിയത് ഇല്ലാത്ത ഭൂമിക്കുള്ള പട്ടയം; ട്രൈബൽ മിഷൻ ഏറ്റെടുത്ത 30 ഏക്കറോളം എത്ര അളന്നിട്ടും കണ്ടെത്താനായില്ല; വഴിയാധാരമായത് 50 ഓളം ആദിവാസി കുടുംബങ്ങൾ
കോതമംഗലം;ആദിവാസി പുനരധിവാസ പദ്ധതിക്കായി ട്രൈബൽമിഷൻ ഏറ്റെടുത്ത 30-ളം ഏക്കർ ഭൂമി കാണാനില്ല. 2002-ൽ എറണാകുളം ജില്ലയിലെ ഭവനരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന ട്രൈബൽമിഷൻ നേര്യമംഗലത്ത് ഏറ്റടുത്ത 42 ഏക്കർ ഭൂമിയിൽ 30-ളം ഏക്കർ ഭൂമി സർവ്വേയിൽ കണ്ടെത്താനായില്ല. പട്ടയം ലഭിച്ചിട്ട് പത്തുവർഷത്തോളം പിന്നിട്ടും ഭൂമി ലഭിക്കാത്തിനെ തുടർന
കോതമംഗലം;ആദിവാസി പുനരധിവാസ പദ്ധതിക്കായി ട്രൈബൽമിഷൻ ഏറ്റെടുത്ത 30-ളം ഏക്കർ ഭൂമി കാണാനില്ല. 2002-ൽ എറണാകുളം ജില്ലയിലെ ഭവനരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന ട്രൈബൽമിഷൻ നേര്യമംഗലത്ത് ഏറ്റടുത്ത 42 ഏക്കർ ഭൂമിയിൽ 30-ളം ഏക്കർ ഭൂമി സർവ്വേയിൽ കണ്ടെത്താനായില്ല. പട്ടയം ലഭിച്ചിട്ട് പത്തുവർഷത്തോളം പിന്നിട്ടും ഭൂമി ലഭിക്കാത്തിനെ തുടർന്ന് പ്രധിഷേധവുമായി രംഗത്തിറങ്ങിയ ആദിവാസികുടുംമ്പങ്ങൾ ഇവിടെ ജില്ലാകൃഷിത്തോട്ടത്തിൽ കുടിൽകെട്ടി താമസമാക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ റവന്യൂവകുപ്പ് നടത്തിയ സർവ്വേയിലാണ് രേഖകൾ പ്രകാരം സ്ഥലമില്ലെന്ന് വ്യക്തമായിട്ടുള്ളത്.
താമസയോഗ്യമായ 12.80 ഏക്കർ ഭൂമി മാത്രമേ ഇവിടെയുള്ളുവെന്നും ഇതുസംബന്ധിച്ച് 2002-ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ 41/02-20/7/2002 എന്ന നമ്പറിലുള്ള വിജ്ഞാപനത്തിൽ പറയുന്ന 42 ഏക്കർ ഭൂമിയിൽപ്പെടുന്ന ബാക്കിഭാഗം കണ്ടെത്താനായില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം. ഏതാനും മാസം മുമ്പാണ് റവന്യുവകുപ്പ് ഈ സ്ഥലം റീ സർവ്വേയ്ക്ക് നീക്കം നടത്തിയത്. കളക്ടർ പ്രത്യേകം ചുമതലപ്പെടുത്തിയ കളക്ടറേറ്റിൽ നിന്നുള്ള സർവ്വേയറും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുള്ള സർവ്വേയറും സംയുക്തമായിട്ടാണ് പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ട 732/1 എന്ന- സർവ്വേ നമ്പറിലുള്ള സ്ഥലം റീ സർവ്വേ ചെയ്തത്. 2001-ൽ സർക്കാർ 63/01-9/11/2001 നംമ്പറിലായി സ്ഥലം ഏറ്റെടുക്കുന്നനത് സംമ്പന്ധിച്ച് വിജ്ഞാപനമിറക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് 2004-ൽ എറണാകുളത്ത് 128 അപേക്ഷകർക്ക് അധികൃതർ ഇവിടെ ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് പട്ടയവിതരണം നടത്തിയത്.
ഇപ്പോൾ ഇവിടെ താമസയോഗ്യമെന്ന് കണ്ടെത്തിയ സ്ഥലം പട്ടയം നൽകിയ അപേക്ഷകർക്ക് വീതിച്ചു നൽകുന്നതിന് പര്യാപ്തമാവില്ല എന്നതാണ് നിലവിലെ സ്ഥിതി. വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബത്തിന് താമസിക്കാൻ ആവാസ വ്യവസ്ഥയോട് യോജിക്കുന്ന ഒരേക്കർ മതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകണമെന്നും ആശിക്കും ഭൂമി പദ്ധതി പ്രകാരം പത്ത് മുതൽ ഇരുപത്തി അഞ്ച് സെന്റ് വരെ ഭൂമി നൽകണമെന്നുമാണ് വ്യവസ്ഥ. നിലവിൽ നൂറിൽ പരം കുടുംബങ്ങൾ നേര്യമംഗലത്തെ പന്ത്രണ്ടേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മിച്ചമുള്ള എൺപത് സെന്റ് ഭൂമി താമസയോഗ്യമല്ലാത്ത ചതുപ്പ് നിലവുമാണ്.
കളക്ടറുടെ നിർദ്ദേശപ്രകാരം നേര്യമംഗലത്തെ ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന് പലവട്ടം ചർച്ചകളും മറ്റും നടന്നിരന്നു. ഒരു ഘട്ടത്തിൽ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ട്രൈബൽ- റവന്യുവകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു.. എന്നാൽ ഇക്കൂട്ടരുടെ തലതിരിഞ്ഞ സമീപനം മൂലം നടപടികൾക്ക് ഒച്ചിഴയും വേഗമെന്നാണ് നിലവിലെ സ്ഥിതി. ഇതേത്തുടർന്ന് ഇവിടെ കുടിൽ കെട്ടി കഴിയുന്ന 50 ഓളം കുടുംബങ്ങൾ ദുരിതകയത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന ഇവരുടെ ദുഃഖത്തിൽ പങ്ക് ചേരാൻ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളോ ഉദ്യോഗസ്ഥ പ്രതിനിധികളോ കാര്യമായി താൽപര്യം കാണിക്കുന്നില്ല.
ആശുപത്രിയിൽ പോകാൻ പണമില്ലാത്തതിനെ തുടർന്ന് ആദിവാസി യുവതി കുടിലിൽ പ്രസവിച്ചത് മാദ്ധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. തൊഴിലില്ലാതെ വലയുന്ന കുടുംബാംഗങ്ങളിൽ മിക്കവരും തന്നെ നിത്യ ചെലവുകൾക്കും മരുന്നിനും വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇനിയും സർക്കാരിന്റെ അവഗണന തുടർന്നാൽ ഇവിടെ മാറാവ്യാധികളും, പട്ടിണി മരണങ്ങളും, പെരുകുമെന്നാണ് പ്രദേശത്ത് നിന്നും ലഭിക്കുന്ന സൂചന.