- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയിൽ ഇന്ത്യക്കകത്ത് യാത്ര ചെയ്യുന്നവർക്ക് ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ചെലവ് ചുരുക്കലിന്റെ പേരിൽ കേന്ദ്രസർക്കാർ ബിജെപി നയം അടിച്ചേൽപ്പിക്കുന്നുവെന്ന് പരാതി; തൽക്കാലം അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനമില്ല
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാംസാഹാരം നൽകേണ്ടെന്ന് എയർ ഇന്ത്യ. ദേശീയ വിമാനക്കമ്പനിയുടെ ചെലവിൽ എട്ടുമുതൽ പത്തുകോടി രൂപയുടെ വരെ ലാഭം പ്രതീക്ഷിച്ചുകൊണ്ടാണ് ഈ തീരുമാനം. നേരത്തേ, 90 മിനിറ്റിനുമുകളിൽ പറക്കുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സസ്യേതര ഭക്ഷണം നൽകിയിരുന്നു. ഇതും പുതിയ തീരുമാനത്തോടെ ഇല്ലാതാകും. ചെറിയ യാത്രകളിൽ കൂടുതൽ യാത്രക്കാരും വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെടുന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇത് ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നു. മാലിന്യം കുറയ്ക്കുന്നതിനും ലാഭം വർധിപ്പിക്കുന്നതിനുമാണ് സസ്യേതര ഭക്ഷണം ഇക്കോണമി ക്ലാസ്സിൽ നൽകേണ്ടെന്ന് തീരുമാനിച്ചതെന്നും എയർ ഇന്ത്യ വക്താവ് ജി.പ്രസാദ് റാവു പറയുന്നു. എന്നാൽ, മാംസാഹാരം പടിപടിയായി നിരോധിക്കുകയെന്ന ബിജെപിയുടെ നയമാണ് ഇതിലൂടെ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കോണമി ക്ലാസ്സിൽ സസ്യേതര ഭക്ഷണം നിരോധിച്ചുകൊണ്ട് പദ്
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാംസാഹാരം നൽകേണ്ടെന്ന് എയർ ഇന്ത്യ. ദേശീയ വിമാനക്കമ്പനിയുടെ ചെലവിൽ എട്ടുമുതൽ പത്തുകോടി രൂപയുടെ വരെ ലാഭം പ്രതീക്ഷിച്ചുകൊണ്ടാണ് ഈ തീരുമാനം. നേരത്തേ, 90 മിനിറ്റിനുമുകളിൽ പറക്കുന്ന വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സസ്യേതര ഭക്ഷണം നൽകിയിരുന്നു. ഇതും പുതിയ തീരുമാനത്തോടെ ഇല്ലാതാകും.
ചെറിയ യാത്രകളിൽ കൂടുതൽ യാത്രക്കാരും വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെടുന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വിശദീകരിക്കുന്നു. ഇത് ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നു. മാലിന്യം കുറയ്ക്കുന്നതിനും ലാഭം വർധിപ്പിക്കുന്നതിനുമാണ് സസ്യേതര ഭക്ഷണം ഇക്കോണമി ക്ലാസ്സിൽ നൽകേണ്ടെന്ന് തീരുമാനിച്ചതെന്നും എയർ ഇന്ത്യ വക്താവ് ജി.പ്രസാദ് റാവു പറയുന്നു.
എന്നാൽ, മാംസാഹാരം പടിപടിയായി നിരോധിക്കുകയെന്ന ബിജെപിയുടെ നയമാണ് ഇതിലൂടെ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇക്കോണമി ക്ലാസ്സിൽ സസ്യേതര ഭക്ഷണം നിരോധിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുന്ന എയറിന്ത്യ, വൈകാതെ, അന്താരാഷ്ട്ര സർവീസുകളിലും ഇത് പിന്തുടരുമെന്നാണ് ആരോപണം.
എന്നാൽ, നേരത്തേയും 90 മിനിറ്റിനുള്ളിൽ അവസാനിക്കുന്ന യാത്രകളിൽ സസ്യഭക്ഷണം മാത്രമാണ് നൽകിയിരുന്നതെന്ന് എയറിന്ത്യ വിശദീകരിക്കുന്നു. 90 മിനിറ്റിന് മുകളിലുള്ള യാത്രകളിൽ മാത്രമാണ് സസ്യേതര ഭക്ഷണമുണ്ടായിരുന്നത്. അന്താരാഷ്ട്ര സർവീസുകളിലും ബിസിനസ് ക്ലാസ്സുകളിലും നിലവിലെ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുമെന്നും എയറിന്ത്യ വ്യക്തമാക്കി.
52,000 കോടി രൂപ കടത്തിലുള്ള എയറിന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ അടുത്തിടെ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. ടാറ്റയടക്കം ഒട്ടേറെ സ്ഥാപനങ്ങൾ എയറിന്ത്യയെ സ്വന്തമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഖത്തർ എയർവേയ്‌സിന്റെ പിന്തുണയോടെ, ഇൻഡിഗോ എയറിന്ത്യയെ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് ഭക്ഷണനിയന്ത്രണം കമ്പനി നടപ്പിലാക്കിയത്.
ചെലവുചുരുക്കുന്നതിനായി ഏതാനും വർഷമായി തുടരുന്ന നടപടികളുടെ ഭാഗമാണ് ഭക്ഷണനിയന്ത്രണമെന്ന് പ്രസാദ് റാവു പറഞ്ഞു. ഭക്ഷണം വൻതോതിൽ ഉപയോഗശൂന്യമാക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പല സ്ഥലങ്ങളിലുമുള്ള ഓഫീസുകൾ നിർത്തലാക്കി പ്രവർത്തനച്ചെലവ് ചുരുക്കാനും എയറിന്ത്യ ശ്രമിക്കുന്നുണ്ടെന്ന് പ്രസാദ് റാവു പറഞ്ഞു.