- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടെയും പേരുപറയുന്നില്ല; പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിച്ച എല്ലാവരെയും അറിയാം; ഇത്രയേറെ തടസ്സങ്ങൾ നേരിട്ട പദ്ധതി വേറെയില്ല; സർദാർ സരോവർ അണക്കെട്ട് നിർമ്മാണം തടസ്സപ്പെടുത്തിയവർക്കെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം
ദാബോയ്:സർദാർ സരോവർ അണക്കെട്ട് പോലെ ലോകത്ത് ഇത്രയേറെ തടസ്സങ്ങൾ നേരിട്ട മറ്റൊരുപദ്ധതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ എഞ്ചിനീയറിങ് അത്ഭുതം തടയാൻ ചിലർ ഗൂഢാലോചന നടത്തിയെങ്കിലും പദ്ധതി പൂർത്തിയാക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നെന്നും അദ്ദേഹം അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ച ശേഷം പറഞ്ഞു. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതി തടസപ്പെടുത്താൻ ശ്രമം നടന്നു. പദ്ധതി തടസപ്പെടുത്താൻ ശ്രമിച്ചവർ എല്ലാവരെയും തനിക്ക് അറിയാമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ആരുടെയും പേര് താൻ പറയുന്നില്ല. പദ്ധതിക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടാൻ വ്യാപക നീക്കം നടന്നു. പദ്ധതിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ലോകബാങ്ക് പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അതിൽനിന്ന് പിന്മാറി. ലോകബാങ്കിന്റെ സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും വമ്പൻ പദ്ധതി സ്വന്തം നിലയിൽ പൂർത്തിയാക്കാനായി. എൻജിനിയറിങ് അത്ഭുതമാണ് സർദാർ സരോവർ അണക്കെട്ടെന്നും എൻജിനിയറിങ് വിദ്യാർത്ഥികൾ ഇതേക്കുറിച്ച് പഠിക്കണമെന്നും മോദി പറഞ്ഞു. ജലദൗർലഭ
ദാബോയ്:സർദാർ സരോവർ അണക്കെട്ട് പോലെ ലോകത്ത് ഇത്രയേറെ തടസ്സങ്ങൾ നേരിട്ട മറ്റൊരുപദ്ധതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ എഞ്ചിനീയറിങ് അത്ഭുതം തടയാൻ ചിലർ ഗൂഢാലോചന നടത്തിയെങ്കിലും പദ്ധതി പൂർത്തിയാക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നെന്നും അദ്ദേഹം അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ച ശേഷം പറഞ്ഞു.
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതി തടസപ്പെടുത്താൻ ശ്രമം നടന്നു. പദ്ധതി തടസപ്പെടുത്താൻ ശ്രമിച്ചവർ എല്ലാവരെയും തനിക്ക് അറിയാമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ആരുടെയും പേര് താൻ പറയുന്നില്ല.
പദ്ധതിക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചുവിടാൻ വ്യാപക നീക്കം നടന്നു. പദ്ധതിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ലോകബാങ്ക് പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അതിൽനിന്ന് പിന്മാറി. ലോകബാങ്കിന്റെ സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും വമ്പൻ പദ്ധതി സ്വന്തം നിലയിൽ പൂർത്തിയാക്കാനായി. എൻജിനിയറിങ് അത്ഭുതമാണ് സർദാർ സരോവർ അണക്കെട്ടെന്നും എൻജിനിയറിങ് വിദ്യാർത്ഥികൾ ഇതേക്കുറിച്ച് പഠിക്കണമെന്നും മോദി പറഞ്ഞു.
ജലദൗർലഭ്യമാണ് വികസനം തടസപ്പെടുത്തുന്ന പ്രധാന ഘടകം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് അണക്കെട്ടിന്റെ പ്രയോജനം ലഭിക്കും. ഗുജറാത്തിൽ ഇന്ത്യാ പാക് അതിർത്തിയിലുള്ള ബി.എസ്.എഫ് ജവാന്മാരുടെ ആവശ്യങ്ങൾക്കുവരെ അണക്കെട്ടിലെ വെള്ളം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമായി അണക്കെട്ട് മാറുമെന്ന് നേരത്തെ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.