പുതുവർഷത്തിലെ ആദ്യ ഞായറാഴ്ച ട്യൂബ് ട്രെയിനിൽ ആയിരക്കണക്കിന് യാത്രക്കാർ ആഘോഷിച്ചത് പുതുമയാർന്ന രീതിയിലാണ്. അടിവസ്ത്രം മാത്രം ധരിച്ച് നോ ട്രൗസേഴ്‌സ് ഓൺ ദ ട്യൂബ് ദിനാഘോഷം അവർ അവിസ്മരണീയമാക്കി. 2002-ൽ ന്യുയോർക്കിൽ ആരംഭിച്ച നോ പാന്റ് ഡേ, പിന്നീട് ലോകമെമ്പാടും ഏറ്റെടുക്കുകായയിരുന്നു. ട്യൂബ് ട്രെയിനുകളിലും മെട്രോ ട്രെയിനുകളിലും ഇന്നലെ യൂറോപ്പിലാകെ ആയിരക്കണക്കിനാളുകളാണ് പാന്റിടാതെ യാത്ര ചെയ്യാനെത്തിയത്.

നോ പാന്റ് ദിനാഘോഷത്തിൽ യുവാക്കളും യുവതികളും ആവേശത്തോടെയാണ് പങ്കുകൊണ്ടത്. സെൻട്രൽ ലണ്ടനിൽ ഒത്തുചേർന്ന സംഘം പിന്നീട് പിക്കാഡിലി ലൈനിലേക്ക് പോവുകയായിരുന്നു. മറ്റു യാത്രക്കാരിൽ പലരും കാര്യമറിയാതെ ഈ കാഴ്ചകണ്ട് അമ്പരന്നെങ്കിലും അവരെ കാര്യങ്ങൾ പറഞ്ഞ് മനസസിലാക്കാൻ പരിപാടിയിൽ പങ്കെടുത്തവർ തയ്യാറായിരുന്നു.

വർഷം തോും പതിനായിരം പേരെങ്കിലും ലോകമെമ്പാടുമായി ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. തൊപ്പിയും കോട്ടും സ്‌കാർഫുമൊക്കെയണിഞ്ഞ് എത്തിയവർ അരയ്ക്ക് താഴേയ്ക്ക് അണ്ടർവെയറല്ലാതെ മറ്റൊന്നും അണിഞ്ഞിരുന്നില്ല. വീട്ടിൽനിന്ന് മുഴുവസ്ത്രത്തിലെത്തിയ ഇവർ സെൻട്രൽ ലണ്ടൻ ട്യൂബ് സ്റ്റേഷനിൽവച്ചാണ് പാന്റുപേക്ഷിച്ച് അണ്ടർവെയറിലേക്ക് മാറിയത്.

എട്ടുവർഷമായി ലണ്ടനിൽ നോ പാന്റ് ദിനം ആഘോഷിക്കുന്നുണ്ടെന്ന് മുഖ്യസംഘാടകനായ ഇവാൻ മാർക്കോവിച്ച് പറഞ്ഞു. എല്ലാവർഷവും ആദ്യത്തെ ഞായറാഴ്ചയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആളുകളെ രസിപ്പിക്കുകയും അവരിൽനിന്ന് രസകരമായ പ്രതികരണങ്ങളുണ്ടാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മാർക്കോവിച്ച് പറഞ്ഞു.

കഴിഞ്ഞവർഷം ലണ്ടനിൽ 300-ഓളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇക്കുറി അതിലേറെ പേർ പങ്കെടുത്തിരുന്നു. സ്റ്റിഫ് അപ്പർ ലിപ്പ് എന്ന സംഘടനയാണ് ഫേസ്‌ബുക്കിലൂടെ പരിപാടിക്ക് പ്രചാരണം നൽകിയത്.. 2001-ലാണ് ആദ്യം ന്യുയോർക്കിൽ നോ പാന്റ് ദിനം ആഘോഷിക്കുന്നത്. ഇപ്പോൾ മെക്‌സിക്കോ സിറ്റിയിലും ടൊറന്റോയിലും യൂറോപ്പിലെ പ്രധാന നഗരങ്ങളിലുമൊക്കെയായി ഇത് ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരിപാടിയായി മാറിക്കഴിഞ്ഞു.