- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളൊരുക്കത്തെ പറ്റി പറയാൻ ഏല്ലാവർക്കും നല്ലതു മാത്രം; ഇന്ദ്രൻസിനെ വാഴ്ത്തി പാടാൻ സോഷ്യൽ മീഡിയയിൽ മത്സരം; എല്ലാ റേറ്റിംഗിലും മുമ്പിൽ; എന്നിട്ടും സിനിമാ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ ഇല്ല; കോഴിക്കോട്ട് ഒരു തിയേറ്ററിൽ പോലും ഓടുന്നില്ല; അവാർഡ് പടം എന്ന് കരുതി ഒരു നല്ല സിനിമയെ ജനം കൈവിടുമ്പോൾ നെഞ്ചു പൊട്ടുന്നത് അണിയറക്കാർക്ക്
കൊല്ലം: സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നത് കാരണം അഭിനയിക്കാൻ പോലും പോകാൻ കഴിയുന്നില്ല- സ്വീകരണ യോഗത്തിൽ ഇത് പറയുന്നത് കേട്ട് എല്ലാവരും കൈയടിച്ചു. സോഷ്യൽ മീഡിയ മുഴുവൻ ഇന്ദ്രൻസിന്റെ അഭിനയത്തെ പുകഴ്‌ത്തുന്നു. ആളൊരുക്കത്തിലെ ഓട്ടൻതുള്ളൽ കലാകാരൻ കേരളം ആകെ ചർച്ചയാവുകയും ചെയ്യുന്നു. ഇന്ദ്രൻസിന്റെ മികവിനെതിരെ ചെറുവിരൽ ഉയർത്തിയവരെ പോലും സോഷ്യൽ മീഡിയ ട്രോളി മാപ്പു പറയിച്ചു. അതാണ് കരുത്ത്. പക്ഷേ ഇന്ദ്രൻസിന് വേണ്ടി വേദിയൊരുക്കുന്നവർ പോലും ആളൊരുക്കം കാണുന്നില്ല. അവാർഡ് പടമെന്ന ലേബലിൽ കുടുക്കി തിയേറ്ററു പോലും ഈ സിനിമയ്ക്ക നിഷേധിക്കുകായണ്. അങ്ങനെ ഇന്ദ്രൻസിനെ അംഗീകരിക്കുന്നവർ അതിന് കാരണമായ ആളൊരുക്കമെന്ന സിനിമയെ നിഷ്‌കരുണം ഒഴിവാക്കുകയാണ്. ആളൊരുക്കത്തെപ്പറ്റി കണ്ടവരെല്ലാം നല്ലതു പറയുന്നു. എല്ലാവർക്കും മികച്ച അഭിപ്രായം. പക്ഷേ വെറും 9 തീയറ്ററിൽ മാത്രമാണ് സിനിമയുള്ളത്. അതിൽ തന്നെ എല്ലാ ഷോയും ഇല്ല. കണ്ടിട്ട് വിളിക്കുന്നവരെല്ലാം വളരെ നല്ല സിനിമ, ഫീൽ ഗുഡ് മൂവി , രക്ഷപ്പെടേണ്ട പടം എന്നൊക്കെ പറയുന്നു! ദിവസവും ഒരുപാട്
കൊല്ലം: സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നത് കാരണം അഭിനയിക്കാൻ പോലും പോകാൻ കഴിയുന്നില്ല- സ്വീകരണ യോഗത്തിൽ ഇത് പറയുന്നത് കേട്ട് എല്ലാവരും കൈയടിച്ചു. സോഷ്യൽ മീഡിയ മുഴുവൻ ഇന്ദ്രൻസിന്റെ അഭിനയത്തെ പുകഴ്‌ത്തുന്നു.
ആളൊരുക്കത്തിലെ ഓട്ടൻതുള്ളൽ കലാകാരൻ കേരളം ആകെ ചർച്ചയാവുകയും ചെയ്യുന്നു. ഇന്ദ്രൻസിന്റെ മികവിനെതിരെ ചെറുവിരൽ ഉയർത്തിയവരെ പോലും സോഷ്യൽ മീഡിയ ട്രോളി മാപ്പു പറയിച്ചു. അതാണ് കരുത്ത്. പക്ഷേ ഇന്ദ്രൻസിന് വേണ്ടി വേദിയൊരുക്കുന്നവർ പോലും ആളൊരുക്കം കാണുന്നില്ല. അവാർഡ് പടമെന്ന ലേബലിൽ കുടുക്കി തിയേറ്ററു പോലും ഈ സിനിമയ്ക്ക നിഷേധിക്കുകായണ്. അങ്ങനെ ഇന്ദ്രൻസിനെ അംഗീകരിക്കുന്നവർ അതിന് കാരണമായ ആളൊരുക്കമെന്ന സിനിമയെ നിഷ്‌കരുണം ഒഴിവാക്കുകയാണ്.
ആളൊരുക്കത്തെപ്പറ്റി കണ്ടവരെല്ലാം നല്ലതു പറയുന്നു. എല്ലാവർക്കും മികച്ച അഭിപ്രായം. പക്ഷേ വെറും 9 തീയറ്ററിൽ മാത്രമാണ് സിനിമയുള്ളത്. അതിൽ തന്നെ എല്ലാ ഷോയും ഇല്ല. കണ്ടിട്ട് വിളിക്കുന്നവരെല്ലാം വളരെ നല്ല സിനിമ, ഫീൽ ഗുഡ് മൂവി , രക്ഷപ്പെടേണ്ട പടം എന്നൊക്കെ പറയുന്നു! ദിവസവും ഒരുപാട് പേർ ഏത് തീയറ്ററിൽ സിനിമയുണ്ട് എന്ന് വിളിച്ചു ചോദിക്കുന്നു. എല്ലാ ജില്ലയിലും ഒരു തീയറ്റർ എന്ന കണക്കിൽ പോലും കിട്ടിയിട്ടില്ല. നല്ല കളക്ഷൻ കിട്ടാനിടയുള്ള കോഴിക്കോട് ഒരു തീയറ്റർ പോലുമില്ല!-ഇതാണ് ആളൊരുക്കത്തിന്റെ യഥാർത്ഥ അവസ്ഥ.
ഇന്ദ്രൻസിനെ വാഴ്‌ത്തിയെഴുതിയവരെങ്കിലും സിനിമ കാണുകയും ഫേസ്‌ബുക്കിൽ എഴുതുകയും ചെയ്താൽ മതിയായിരുന്നുവെന്ന വികാരമാണ് ആളൊരുക്കത്തിന്റെ അണിയറ പ്രവർത്തകർക്കുള്ളത്. ഇന്ദ്രൻസിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതു കൊണ്ട് ഇതൊരു കൊമേഴ്സ്യൽ സിനിമയല്ല എന്നാണ് പലരുടെയും ധാരണയെന്ന് ഇവർ വിലയിരുത്തുന്നു. ഡിസ്ട്രിബൂട്ടിങ് ഏജൻസി നന്നായി ശ്രമിക്കുന്നുണ്ട്.ആരും തീയറ്റർ വിട്ടുതരുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി സി.അഭിലാഷും പറയുന്നു.
ഇന്ദ്രസിന്റെ പപ്പു പിഷാരടി ഒരു കാലഘട്ടത്തിന്റെ പ്രതീകം ആണ്. പോസിറ്റീവ് ആയൊരു കഥാപാത്രം. നിഷ്‌കളങ്കമായി ചിരിക്കുന്ന, ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്ന, കണ്ണട തിരയുന്ന, വിദൂരതയെ തന്നിലേയ്ക്ക് അടുപ്പിക്കുന്ന ഒരാൾ. മകനെ അന്വേഷിച്ചിറങ്ങുന്ന ഒരച്ഛന്റെ കഥയിൽ തുടങ്ങി ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. അങ്ങനെ സിനിമയുടെ നാടകീയതയ്ക്ക് വേണ്ടതെല്ലാം ഇതിലുണ്ട്. ഓട്ടൻതുള്ളലിനൊപ്പം ജീവിക്കുന്ന പപ്പു പിഷാരടിയിലൂടെയുള്ള യാത്രയാണ് ആളൊരുക്കം.
അഭിനയത്തികവു കൊണ്ട് ഇന്ദ്രൻസ് അവിസ്മരണീയമാക്കിയ ആളൊരുക്കം കാലികപ്രസക്തമായ, തീക്ഷ്ണമായൊരു പ്രമേയം കൈകാര്യം ചെയ്യുന്നു. സംവിധായകൻ അഭിലാഷിന്റെ കൈയടക്കമാണ് സിനിമയെ പുതിയ തലത്തിൽ എത്തിക്കുന്നത്. അങ്ങനെ ബോറടിക്കാതെ തിയേറ്ററിൽ ഇരുന്ന കാണാവുന്ന സിനിമയെയാണ് പ്രേക്ഷകർ പൂർണ്ണമായും അവഗണിക്കുന്നത്. ഇന്ദ്രൻസിന് സ്വീകരണം ഒരുക്കുന്നവരെങ്കിലും ചിത്രം കണ്ടിരുന്നുവെങ്കിൽ എന്നാണ് അണിയറക്കാരുടെ പ്രാർത്ഥന.
അവാർഡ് ലഭിച്ചെന്ന് കരുതി പ്രേഷകർ ചിത്രത്തെ അവഗണിക്കരുതെന്നും സാധാരണ പ്രേഷകർക്ക് ആസ്വദിക്കാവുന്ന മികച്ച ചിത്രമായിയിക്കും ആളൊരുക്കമെന്നും സംവിധായകൻ അഭിലാഷ് വ്യക്തമാക്കുന്നു. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അച്ഛനായ സ്നേഹിക്കാൻ കുറച്ച് പിശുക്ക് ഉള്ള ഒരാളുടെ കഥയാണ് ആളൊരുക്കം.
ഭാര്യ മരിച്ച അയാളുടെ ജീവിതവും മുന്നോട്ടുള്ള യാത്രയും എല്ലാം ആണ് ഈ സിനിമ. ശകാരിച്ചപ്പോൾ മകൻ ചെറുപ്പത്തിൽ എന്നോ നാട് വിട്ട് പോയി ജീവിതം പഠിച്ച് മടങ്ങി വരും എന്നായിരുന്നു കരുതിയത്. ഇപ്പോൾ വൈകിയ കാലത്ത് അയാൾ തന്റെ മകനെ അന്വേഷിച്ച് ഇറങ്ങുന്നതാണ് കഥ. കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാർ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചത്.
ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സന്ദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സാംലാൽ പി തോമസാണ് ക്യാമറ.