- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്കരോഗിയുടെ ദയനീയ കഥ വായിച്ച് കൈരളി ടിവിയിൽ നിന്നും സഹായ ഹസ്തം വാഗ്ദാനം ചെയ്ത് ഫോൺ; പ്രത്യേക ഫീച്ചർ ചെയ്യാൻ ദരിദ്ര കുടുംബം മാല വിറ്റ് 12000 രൂപ അടച്ചു! തട്ടിപ്പുക്കാർക്ക് പോലും അപമാനമായി ഒരു തട്ടിപ്പുകാരൻ
അടൂർ: വൃക്കരോഗിയുടെ വിവരങ്ങൾ ചാനൽ വാർത്തയായി നൽകാമെന്നും ഇതിലൂടെ ചികിത്സാ സഹായം ലഭ്യമാകുമെന്നും പറഞ്ഞ് വൃക്കരോഗിയായ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. പന്തളം മെഴുവേലി വലിയപറമ്പിൽ നോബിൾ മാത്യുവാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.കൈരളി പീപ്പിൾ ചാനലിൽ വാർത്ത നൽകാമെന്ന് പറഞ്ഞാണ് പൊങ്ങലടി ജലജാ ഭവനിൽ ജലജയിൽ നിന്നും 12000 രൂപ തട്ടിയെടുത്ത്ത്. കൊല്ലത്ത തങ്കശ്ശേരിയിൽ നിന്നാണ് നോബിൾ മാത്യുവിനെ പൊലീസ് പിടികൂടിയത്. നിർധന കുടുംബത്തിലെ അംഗമായ ജലജയുടെ വൃക്ക തകരാറിലായതിനെതുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ,ാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവി വഹിക്കുക ന്നെത് ഭാരിച്ച പണിയായിരുന്നു. തുടർന്നാണ് ഇവർ ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകിയത്. പിന്നീട് ഈ പരസ്യങ്ങളും വാർത്തകളും പത്രങ്ങളിൽ കണ്ടതോടെയാണ് നോബിൽ തട്ടിപ്പ് നടത്താൻ തീരുമാനിച്ചത്. തട്ടിപ്പിന്റെ ആദ്യ ഭാഗമെന്നോണം ജലജയുടെ നമ്പർ സംഘടിപ്പിച്ച ഇയാൾ ഇ
അടൂർ: വൃക്കരോഗിയുടെ വിവരങ്ങൾ ചാനൽ വാർത്തയായി നൽകാമെന്നും ഇതിലൂടെ ചികിത്സാ സഹായം ലഭ്യമാകുമെന്നും പറഞ്ഞ് വൃക്കരോഗിയായ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. പന്തളം മെഴുവേലി വലിയപറമ്പിൽ നോബിൾ മാത്യുവാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.കൈരളി പീപ്പിൾ ചാനലിൽ വാർത്ത നൽകാമെന്ന് പറഞ്ഞാണ് പൊങ്ങലടി ജലജാ ഭവനിൽ ജലജയിൽ നിന്നും 12000 രൂപ തട്ടിയെടുത്ത്ത്. കൊല്ലത്ത തങ്കശ്ശേരിയിൽ നിന്നാണ് നോബിൾ മാത്യുവിനെ പൊലീസ് പിടികൂടിയത്.
നിർധന കുടുംബത്തിലെ അംഗമായ ജലജയുടെ വൃക്ക തകരാറിലായതിനെതുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ,ാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവി വഹിക്കുക ന്നെത് ഭാരിച്ച പണിയായിരുന്നു. തുടർന്നാണ് ഇവർ ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകിയത്. പിന്നീട് ഈ പരസ്യങ്ങളും വാർത്തകളും പത്രങ്ങളിൽ കണ്ടതോടെയാണ് നോബിൽ തട്ടിപ്പ് നടത്താൻ തീരുമാനിച്ചത്.
തട്ടിപ്പിന്റെ ആദ്യ ഭാഗമെന്നോണം ജലജയുടെ നമ്പർ സംഘടിപ്പിച്ച ഇയാൾ ഇവരെ ഫോണിൽ വിളിക്കുകയും പത്രത്തിൽ വാർത്ത കണ്ടകാര്യം പറയുകയുമായിരുന്നു. പിന്നീടാണ് ഇയാൾ കൈരളി ചാനലിന്റെ മാർക്കറ്റിങ്ങ് വിഭാഗം ഉദ്യോഗസ്ഥനാണെന്ന കള്ളംപറഞ്ഞ് ജലജയെ വിശ്വസിപ്പിക്കുകയായിരുന്നു. പത്രത്തിൽ വാർത്ത വന്നത്‌കൊണ്ട് മാത്രം കാര്യമില്ലെന്നും ചാനലിൽ വാർത്ത വന്നാലെ ചികിത്സാ സഹായം ലഭിക്കുകയുള്ളുവെന്ന് പറയുകയുമായിരുന്നു.
ചാനലിൽ വാർത്ത നൽകുന്നതിനായി 12000 രൂപ നൽകണമെന്നും ഇത് തന്റെ അക്കൗണ്ടിൽ ഇട്ടാൽ മതിയെന്നും പറഞ്ഞ ശേഷം യൂണിയൻ ബാങ്കിന്റെ ആറന്മുള ശാഖയിൽ നിക്ഷേപിക്കാൻ പറയുകയും ചെയ്യുകയായിരുന്നു. നോബിൾ മാത്യുവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും വാർത്താസംഘം വരാത്തതിനെതുടർന്ന് ജലജ നോബിളിനെ വിളിക്കുകയായിരുന്നു. എന്നാൽ പണം കിട്ടിയിട്ടില്ലെന്ന മറുപടിയോടെ ഇയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
തുടർന്ന് ജലജ ചാനലിന്റെ ഓഫീസിൽ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പാണെന്ന കാര്യം മനസ്സിലായത്. തുടർന്ന് ഇവർ അടൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതനുസരിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് ഐപിസി സെക്ഷൻ 420ചുമത്തിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു. പന്തളം, ആറന്മുള എന്നിവിടങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലും വിവിധ തട്ടിപ്പ് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അടൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.