ചെന്നൈ: സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. രജിനികാന്ത് നായകനായ 'യന്തിരൻ' എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. എഴുത്തുകാരൻ അരൂർ തമിഴ്‌നാടൻ നൽകിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.ചെന്നൈ എഗ്മോർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

തന്റെ കഥയായ ജിഗൂബയാണ് ശങ്കർ യന്തിരനാക്കിയതെന്നാണ് അറൂർ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 1996 ൽ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010 ലാണ് 'യന്തിരൻ' സിനിമ പുറത്തിറങ്ങിയതാണ്. അന്ന് കൊടുത്ത കേസിൽ പത്തുവർഷമായിട്ടും ശങ്കർ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ൽ സിനിമയുടെരണ്ടാം ഭാഗവും വന്നിരുന്നു.ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.