- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയ്ക്ക് എതിരെ അണ്വായുധം പ്രയോഗിക്കും; അധിനിവേശ നീക്കങ്ങളെ ചെറുക്കുമെന്ന് വ്യക്തമാക്കി ഉത്തരകൊറിയ; ചൈന സഹായിച്ചില്ലെങ്കിലും എതിരാളിയെ പാഠം പഠിപ്പിക്കാൻ ഉറച്ച് ട്രംപ്; സിറിയയ്ക്ക് പിറകേ പസഫിക് മേഖലയിലും യുഎസ് ഇടപെടൽ; ലോക മഹായുദ്ധത്തിനുള്ള ചർച്ചകൾ സജീവം
പ്യോങ്യാങ്: ലോക പൊലീസിന്റെ കളി തങ്ങളോട് വേണ്ടെന്ന് അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ ഭീഷണി. പടിഞ്ഞാറൻ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകൾ നീങ്ങവേ, പ്രകോപനമുണ്ടായാൽ അമേരിക്കയ്‌ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയയെ ലക്ഷ്യമിട്ടാണ് അമേരിക്കൻ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന ഭീഷണിയെത്തുമ്പോൾ ലോക മഹായുദ്ധത്തിന്റെ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഉത്തര കൊറിയൻ പക്ഷത്ത് റഷ്യയും ചൈനയും അണിനിരന്നേക്കുമെന്നും സൂചനയുണ്ട്. മേഖലയിൽ അമേരിക്കയുടെ അധിനിവേശ നീക്കങ്ങൾ ഗുരുതരമായ ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഈ നീക്കങ്ങളൊന്നും വിലപ്പോവില്ല. തിരിച്ചടിക്കാൻ മടിയില്ലെന്നും ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതിനെ തുടർന്നാണ് ഉത്തരകൊറിയ മറുപടിയുമായി രംഗത്തെത്തിയത്. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളെല്ലാം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. മിസൈൽ, അണ്വായുധ
പ്യോങ്യാങ്: ലോക പൊലീസിന്റെ കളി തങ്ങളോട് വേണ്ടെന്ന് അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ ഭീഷണി. പടിഞ്ഞാറൻ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകൾ നീങ്ങവേ, പ്രകോപനമുണ്ടായാൽ അമേരിക്കയ്‌ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയയെ ലക്ഷ്യമിട്ടാണ് അമേരിക്കൻ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന ഭീഷണിയെത്തുമ്പോൾ ലോക മഹായുദ്ധത്തിന്റെ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഉത്തര കൊറിയൻ പക്ഷത്ത് റഷ്യയും ചൈനയും അണിനിരന്നേക്കുമെന്നും സൂചനയുണ്ട്.
മേഖലയിൽ അമേരിക്കയുടെ അധിനിവേശ നീക്കങ്ങൾ ഗുരുതരമായ ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഈ നീക്കങ്ങളൊന്നും വിലപ്പോവില്ല. തിരിച്ചടിക്കാൻ മടിയില്ലെന്നും ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതിനെ തുടർന്നാണ് ഉത്തരകൊറിയ മറുപടിയുമായി രംഗത്തെത്തിയത്. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളെല്ലാം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. മിസൈൽ, അണ്വായുധ പരീക്ഷണങ്ങൾ വർധിപ്പിക്കാനുള്ള കൊറിയൻ നീക്കം ലോകത്തിനു തന്നെ ഭീഷണിയാണെന്നാണ് അമേരിക്കൻ നിലപാട്.
മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യുഎസ് യുദ്ധക്കപ്പലുകൾ അയച്ചത്. കിഴക്കൻ പസഫിക് ലക്ഷ്യം വച്ചാണ് യുദ്ധക്കപ്പലുകൾ നീങ്ങുന്നത്. ഓസ്ട്രേലിയൻ തുറമുഖം വഴി നീങ്ങാനാണ് ആദ്യം നിശ്ചയിച്ചത്. പിന്നീടത് സിംഗപ്പൂർ വഴി കിഴക്കൻ പസഫിക് കടലിലേക്ക് പോകാൻ തീരുമാനിച്ചു. ഉത്തര കൊറിയയുടെ നീക്കങ്ങൾക്കുള്ള തെയ്യാറെടുപ്പാണിതെന്ന് യുഎസ് പസഫിക് വക്താവ് കമാൻഡർ ദേവ് ബെൻഹം അറിയിച്ചു. അതിനിടെ ഉത്തര കൊറിയൻ ആണവ ഭീഷണിയെ ഒറ്റയ്ക്ക് നേരിടാൻ യുഎസ് സുസജ്ജമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മിസൈൽ, വിമാന വാഹിനിക്കപ്പലുകളും മിസൈൽ വേധക്കപ്പലുകളുമടങ്ങുന്ന യുഎസ്എസ് കാൾ വിൻസൺ സംഘമാണ് കൊറിയയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ഉത്തര കൊറിയ ജപ്പാനു സമീപത്തെ കടലിലേക്ക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. അതേസമയം ദക്ഷിണ കൊറിയയുടേയും യുഎസിന്റേയും ഭാഗത്തുനിന്നുള്ള പ്രകോപനത്തെ തുടർന്നാണ് മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതെന്നാണ് ഉത്തര കൊറിയ ഇതുമായി ബന്ധപ്പെട്ട് അറിയിച്ചത്. ഈ സാഹചര്യം സ്ഥിതിഗതികൾ വഷളാക്കിയത്.
കപ്പലുകൾ കൊറിയൻ സമുദ്രാതിർത്തിയിലെത്താൻ ഒരാഴ്ചയെടുക്കും. ശത്രുവിന്റെ നീക്കങ്ങൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തര കൊറിയ പറഞ്ഞു. ഉത്തര കൊറിയ പ്രശ്‌നമുണ്ടാക്കാൻ നോക്കുന്നുവെന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും പ്രശ്‌നം അമേരിക്ക തീർക്കുമെന്നും ട്രംപ് പറഞ്ഞു, ഉത്തര കൊറിയയെ നിയന്ത്രിക്കാൻ ഇടപെടണമെന്ന് ചൈനയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച സിറിയൻ സേനയ്‌ക്കെതിരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ ഉത്തര കൊറിയയ്‌ക്കെതിരെയും യുഎസ് ആക്രമണമുണ്ടാകുമെന്ന ആശങ്ക വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളും വലിയ ചർച്ചയായിരുന്നു.