- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം ഫിലിപ്പിനോ വനത്തിൽ ഇസ്ലാമിക ഭീകരവാദികളുടെ തടവിൽ കഴിഞ്ഞ നോർവീജിയക്കാരൻ പുറംലോകത്തെത്തി; മുടി മുറിച്ചും ചിരിച്ചും കളിച്ചും ആഘോഷമാക്കി രണ്ടാം ജന്മം
ക്ജാർടൻ സെക്കിങ്സ്റ്റഡിനിത് പുനർജന്മമാണ്. ഇസ്ലാമിക് തീവ്രവാദികളുടെ തോക്കിന്മുമ്പിൽ നിന്നും ആയുസ്സിന്റെ മാത്രം ബലം കൊണ്ട് തിരിച്ച് കിട്ടിയ രണ്ടാം ജന്മം. ഒരു വർഷം ഫിലിപ്പിനോ വനത്തിൽ ഇസ്ലാമിക ഭീകരവാദികളുടെ തടവിലായിരുന്ന ഈ നോർവീജിയക്കാരൻ അടുത്തിടെയാണ് മോചിതനായി പുറം ലോകത്തെത്തിയിരിക്കുന്നത്.ഇപ്പോൾ മുടി മുറിച്ചും ചിരിച്ചും കളിച്ചും തന്റെ രണ്ടാം ജന്മം ആഘോഷമാക്കുകയാണ് സെക്കിങ്സ്റ്റഡ്. അബു സയാഫ് തീവ്രവാദികൾ തന്നെ മോചിപ്പിച്ച് ആറ് ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് അദ്ദേഹം ഓസ്ലോയിൽ എത്തിയിരിക്കുന്നത്. രണ്ട് കനേഡിയന്മാർക്കും ഫിലിപ്പിനോ സ്ത്രീക്കുമൊപ്പമായിരുന്നു ഇദ്ദേഹത്തെ തീവ്രവാദികൽ തട്ടിക്കൊണ്ട് പോയിരുന്നത്. നിർഭാഗ്യവശാൽ ഈ കാനഡക്കാരെ കസ്റ്റഡിയിൽ വച്ച് തലവെട്ടിക്കൊല്ലുകയായിരുന്നു ഭീകരർ. താൻ കാട്ടിൽ ഒരു വർഷത്തെ തീവ്രവാദത്തെ അതിജീവിച്ചാണെത്തിയിരിക്കുന്നതെന്നാണ് 57കാരനായ സെക്കിങ്സ്റ്റഡ് റിപ്പോർട്ടർമാരോട് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാലത്തിനിടെ തനിക്ക് ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമേ ലഭിച്ചിരു
ക്ജാർടൻ സെക്കിങ്സ്റ്റഡിനിത് പുനർജന്മമാണ്. ഇസ്ലാമിക് തീവ്രവാദികളുടെ തോക്കിന്മുമ്പിൽ നിന്നും ആയുസ്സിന്റെ മാത്രം ബലം കൊണ്ട് തിരിച്ച് കിട്ടിയ രണ്ടാം ജന്മം. ഒരു വർഷം ഫിലിപ്പിനോ വനത്തിൽ ഇസ്ലാമിക ഭീകരവാദികളുടെ തടവിലായിരുന്ന ഈ നോർവീജിയക്കാരൻ അടുത്തിടെയാണ് മോചിതനായി പുറം ലോകത്തെത്തിയിരിക്കുന്നത്.ഇപ്പോൾ മുടി മുറിച്ചും ചിരിച്ചും കളിച്ചും തന്റെ രണ്ടാം ജന്മം ആഘോഷമാക്കുകയാണ് സെക്കിങ്സ്റ്റഡ്. അബു സയാഫ് തീവ്രവാദികൾ തന്നെ മോചിപ്പിച്ച് ആറ് ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് അദ്ദേഹം ഓസ്ലോയിൽ എത്തിയിരിക്കുന്നത്. രണ്ട് കനേഡിയന്മാർക്കും ഫിലിപ്പിനോ സ്ത്രീക്കുമൊപ്പമായിരുന്നു ഇദ്ദേഹത്തെ തീവ്രവാദികൽ തട്ടിക്കൊണ്ട് പോയിരുന്നത്. നിർഭാഗ്യവശാൽ ഈ കാനഡക്കാരെ കസ്റ്റഡിയിൽ വച്ച് തലവെട്ടിക്കൊല്ലുകയായിരുന്നു ഭീകരർ.
താൻ കാട്ടിൽ ഒരു വർഷത്തെ തീവ്രവാദത്തെ അതിജീവിച്ചാണെത്തിയിരിക്കുന്നതെന്നാണ് 57കാരനായ സെക്കിങ്സ്റ്റഡ് റിപ്പോർട്ടർമാരോട് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാലത്തിനിടെ തനിക്ക് ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നും ദീർഘദൂരം കാട്ടിലൂടെ നടത്തിച്ചിരുന്നുവെന്നും കൊല്ലുമെന്ന ഭീഷണി ഭീകരരിൽ നിന്നും നിരന്തരം അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെന്നും ഈ നോർവീജയക്കാരൻ പേടിയോടെ ഓർക്കുന്നു. തന്റെ മുന്നിൽ വച്ച് സഹതടവുകാരുടെ തല വെട്ടുന്നത് തികച്ചും നിസ്സഹായനായും ഭയത്തോടെയും നോക്കി നിൽക്കാനെ സാധിച്ചിരുന്നുള്ളുവെന്നാണ് സെക്കിങ്സ്റ്റഡ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു റിബൽഗ്രൂപ്പിന്റെ കൈകളിലേക്കായിരുന്നു അബു സയാഫ് വെള്ളിയാഴ്ച ഇദ്ദേഹത്തെ കൈമാറിയിരുന്നത്. തുടർന്ന് ഈ ഗ്രൂപ്പ് ഫിലിപ്പിനോ അധികൃതർക്ക് ഇദ്ദേഹത്തെ വിട്ട് കൊടുക്കുകയുമായിരുന്നു. 2015 സെപ്റ്റംബറിൽ ഒരു യാട്ട് ക്ലബിൽ നിന്നായിരുന്നു സെക്കിങ്സ്റ്റഡിനെ ഭീകരർ തട്ടിക്കൊണ്ട് പോയത്. തുടർന്ന് ഒരു വർഷം കാട്ടിൽ പീഡനപർവമായിരുന്നു. റിബൽ ഗ്രൂപ്പായ ലിബറേഷൻ ഫ്രന്റിന്റെ ചെയർമാൻ നുർ മിസുവാരിക്കാണ് ഇദ്ദേഹത്തെ ഭീകരർ വെള്ളിയാഴ്ച വിട്ട് കൊടുത്തിരുന്നത്. തുടർന്ന് മിസുവാരിയാണ് ഇദ്ദേഹത്തെ ഫിലിപ്പിനോ അധികൃതരുടെ അടുത്തെത്തിച്ചത്. പിന്നീട് തെക്കൻ ഫിലിപ്പീൻസിലെ ജോളോയിൽ നിന്നും ഒരു പ്രൈവററ് ജെറ്റിൽ കയറി സെക്കിങ്സ്റ്റഡ് ഡാവോ സിറ്റിയിലെത്തി പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർറ്റിനെ കാണുകയും ചെയ്തിരുന്നു.
സെക്കിങ്സ്റ്റഡിനെ സുളു ആർച്ചിപെലാഗോയിലെ പടികുൾ ടൗണിൽ വച്ചാണ് മോചിപ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ഉപദേശകനായ ജീസസ് ഡുറെസ വെളിപ്പെടുത്തുന്നു. സെപ്റ്റംബർ 21ന് സമാൽ ദ്വീപിൽ നിന്നായിരുന്നു ഇദ്ദേഹത്തെ കിഡ്നാപ്പ് ചെയ്തിരുന്നത്. 1991ൽ സ്ഥാപിക്കപ്പെട്ട ഭീകരസംഘടനയായ അബു സയാഫ് തട്ടിക്കൊണ്ട് പോയി വിലപേശിയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.ഫിലിപ്പീൻസിൽ സമീപ വർഷങ്ങളിലായി രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങൾ നടത്തിയ ഈ ഭീകരർ നിരവധി പേരെ വകവരുത്തുകയും ചെയ്തിരുന്നു.