- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017ൽ ലോകത്ത് എന്തൊക്കെ സംഭവിക്കും..? ഇതുവരെ പ്രവചിച്ചത് പലതും ശരിയാകവെ നോസ്ട്രാഡമസ് പ്രവാചകന്റെ വാക്കുകൾ തേടി ലോകം
മൈക്കൽ ഡി നോസ്ട്രെഡെം 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകനും ഫ്രഞ്ച് തത്വചിന്തകനുമാണ്. അദ്ദേഹം 2017ൽ ചില കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇതുവരെ അദ്ദേഹം പ്രവചിച്ചവയിൽ പലതും സത്യമായതിനാൽ 2017നെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങളും സത്യമാകുമോയെന്നറിയാൻ ലോകം തികഞ്ഞ ജിഞ്ജാസയാണ് പുലർത്തുന്നത്. 9/11 ലെ ഭീകരാക്രമണം, ഹിറ്റ്ലറിന്റെ ഉയർച്ച, ഡൊണാൾഡ് ട്രംപ് പ്രസിഡന്റായുള്ള തെരഞ്ഞെടുക്കൽ തുടങ്ങിയ നിരവധി സംഭവങ്ങൾ അദ്ദേഹം പ്രവചിച്ചിരുന്നു. 2017നെക്കുറിച്ച് നോസ്ട്രാഡമസ് നടത്തിയ പ്രവചനങ്ങളിൽ ഏതൊക്കെ ശരിയാകുമെന്ന ജിഞ്ജാസയിലാണ് ലോകമിന്ന്. ലോകത്തിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ ചൈന അടുത്ത വർഷം നിർണായകമായ നീക്കം നടത്തുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇതിന് പുറമെ അടുത്ത വർഷം ഇറ്റലി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും തൊഴിലില്ലായ്മ വർധിക്കുമെന്നും കടങ്ങൾ പെരുകി യൂറോസോൺ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അത് ഫലവത്താകാനുള്ള സൂചനകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട
മൈക്കൽ ഡി നോസ്ട്രെഡെം 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകനും ഫ്രഞ്ച് തത്വചിന്തകനുമാണ്. അദ്ദേഹം 2017ൽ ചില കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇതുവരെ അദ്ദേഹം പ്രവചിച്ചവയിൽ പലതും സത്യമായതിനാൽ 2017നെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങളും സത്യമാകുമോയെന്നറിയാൻ ലോകം തികഞ്ഞ ജിഞ്ജാസയാണ് പുലർത്തുന്നത്. 9/11 ലെ ഭീകരാക്രമണം, ഹിറ്റ്ലറിന്റെ ഉയർച്ച, ഡൊണാൾഡ് ട്രംപ് പ്രസിഡന്റായുള്ള തെരഞ്ഞെടുക്കൽ തുടങ്ങിയ നിരവധി സംഭവങ്ങൾ അദ്ദേഹം പ്രവചിച്ചിരുന്നു. 2017നെക്കുറിച്ച് നോസ്ട്രാഡമസ് നടത്തിയ പ്രവചനങ്ങളിൽ ഏതൊക്കെ ശരിയാകുമെന്ന ജിഞ്ജാസയിലാണ് ലോകമിന്ന്. ലോകത്തിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ ചൈന അടുത്ത വർഷം നിർണായകമായ നീക്കം നടത്തുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
ഇതിന് പുറമെ അടുത്ത വർഷം ഇറ്റലി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും തൊഴിലില്ലായ്മ വർധിക്കുമെന്നും കടങ്ങൾ പെരുകി യൂറോസോൺ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. അത് ഫലവത്താകാനുള്ള സൂചനകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇറ്റിലിയിൽ നടത്തിയ റഫറണ്ടത്തിൽ പ്രധാനമന്ത്രി മറ്റിയോ റെൻസി രാജി വയ്ക്കാനൊരുങ്ങുന്നത് ഇതിന്റെ തുടക്കമാണെന്നാണ് ഈ പ്രവാചകന്റെ അനുയായികൾ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള സൂപ്പർ പവറായ അമേരിക്കയിൽ വേണ്ട വിധത്തിൽ ഭരണമില്ലാതായി പ്രശ്നങ്ങളുണ്ടാകുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചിരുന്നു. ട്രംപ് പുതിയ പ്രസിഡന്റാകുന്നതോടെ 2017ൽ ഇതിനുള്ള സാധ്യത പെരുകുമെന്നുറപ്പാണ്.
2017ൽ റഷ്യയും ഉക്രയിനും തമ്മിൽ താൽക്കാലിക യുദ്ധവിരാമം ഉണ്ടാക്കുമെന്നും അതിനെ യുഎസ് എതിർക്കുമെന്നും എന്നാൽ യൂറോപ്യൻ യൂണിയൻ അനുകൂലിക്കുമെന്നുമാണ് മറ്റൊരു പ്രവചനം. ലാറ്റിനമേരിക്കയിൽ ഗവൺമെന്റുകൾ ഇടതുപക്ഷ നയങ്ങളിൽ നിന്നും വ്യതിചലിക്കാൻ അടുത്ത വർഷം നിർബന്ധിതമാകുമെന്നും നോസ്ട്രാഡമസ് പ്രവചിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇവിടങ്ങളിൽ അഭ്യന്തര യുദ്ധങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ആഗോളതാപനം ശക്തിപ്പെടുമെന്നും വിഭവങ്ങൾ കുറയുമെന്നുമാണ് മറ്റൊരു ഭീകരമായ പ്രവചനം. ജൈവയുദ്ധങ്ങളുണ്ടാകുമെന്നും ഭീകരവാദം ശക്തിപ്പെടുമെന്ന പ്രവചനവും ലോകത്തെ ഭയപ്പെടുത്തുന്നു. 2017ൽ ക്ലൗഡ് കമ്പ്യൂട്ടിംഗിന് പ്രചാരം വർധിക്കുമെന്നും സൗരോർജത്തിന്റെ ഉപയോഗം വ്യാപകമാവുമെന്നും അദ്ദേഹം പ്രവചിക്കുന്നു.