- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമാസം നടന്നത് 586 ഇൻകം ടാക്സ് റെയ്ഡുകൾ; പിടികൂടിയത് 3000 കോടിയുടെ കള്ളപ്പണം; നോട്ട് പിൻവലിക്കൽ കള്ളപ്പണക്കാരുടെ ഉറക്കം കെടുത്തിയെന്ന് തീർച്ച
കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് നോട്ട് അസാധുവാക്കലിലൂടെ സർക്കാർ നടത്തിയതെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനകൾ. നവംബർ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചശേഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ പിടികൂടിയത് കണക്കിൽപ്പെടാത്ത 2600 കോടിയിലേറെ രൂപ. 586 പരിശോധനകളാണ് ഇക്കാലയളവിൽ നടത്തിയത്. ഇങ്ങനെ പിടിച്ചതിൽ 300 കോടിയോളം രൂപ പണമായിത്തന്നെ. അതിൽ 79 കോടിയോളം പുതിയ 2000 രൂപ നോട്ടുകളും! ചെന്നൈയിൽ ഒറ്റ പരിശോധനയിൽ നൂറുകോടിയിലേറെ കണ്ടെടുത്തതാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. തമിഴ്‌നാട്ടിൽനിന്ന് ഇതേവരെ കണ്ടെടുത്തത് 140 കോടിയോളം രൂപയാണ്. 52 കോടിയുടെ സ്വർണവും പിടിച്ചെടുത്തു. ഡൽഹിയിലെ അഭിഭാഷകന്റെ പക്കൽനിന്നും 14 കോടി രൂപ കറൻസിയായി പിടിച്ചെടുത്തു. ഒക്ടോബറിൽ ഇതേ അഭിഭാഷകൻ തന്റെ പക്കൽ കണക്കിൽപ്പെടാത്ത 125 കോടി രൂപയുണണ്ടെന്ന് വെളിപിപെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 കോടിയോളം കണക്കിൽപ്പെടാത്ത രൂപയും പിടിച്ചെടുത്ത
കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് നോട്ട് അസാധുവാക്കലിലൂടെ സർക്കാർ നടത്തിയതെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനകൾ. നവംബർ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചശേഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ പിടികൂടിയത് കണക്കിൽപ്പെടാത്ത 2600 കോടിയിലേറെ രൂപ. 586 പരിശോധനകളാണ് ഇക്കാലയളവിൽ നടത്തിയത്. ഇങ്ങനെ പിടിച്ചതിൽ 300 കോടിയോളം രൂപ പണമായിത്തന്നെ. അതിൽ 79 കോടിയോളം പുതിയ 2000 രൂപ നോട്ടുകളും!
ചെന്നൈയിൽ ഒറ്റ പരിശോധനയിൽ നൂറുകോടിയിലേറെ കണ്ടെടുത്തതാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. തമിഴ്‌നാട്ടിൽനിന്ന് ഇതേവരെ കണ്ടെടുത്തത് 140 കോടിയോളം രൂപയാണ്. 52 കോടിയുടെ സ്വർണവും പിടിച്ചെടുത്തു. ഡൽഹിയിലെ അഭിഭാഷകന്റെ പക്കൽനിന്നും 14 കോടി രൂപ കറൻസിയായി പിടിച്ചെടുത്തു. ഒക്ടോബറിൽ ഇതേ അഭിഭാഷകൻ തന്റെ പക്കൽ കണക്കിൽപ്പെടാത്ത 125 കോടി രൂപയുണണ്ടെന്ന് വെളിപിപെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 കോടിയോളം കണക്കിൽപ്പെടാത്ത രൂപയും പിടിച്ചെടുത്തിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുണെയിലെ പാർവതി ബ്രാഞ്ചിൽ ഒരാളുടെ പേരിൽ 15 ലോക്കറുകൾ ഉപയോഗിച്ചിരുന്നതായി ബുധനാഴ്ച അധികൃതർ കണ്ടെത്തി. ഈ ലോക്കറുകലിലായി 9.85 കോടി രൂപ പണമായി സൂക്ഷിച്ചിരുന്നു. അതിൽ എട്ടുകോടിയും പുതിയ 2000-ന്റെ നോട്ടുകളും ബാക്കി 100-ന്റെ നോട്ടുകളും. മഗരത്തിൽ നടത്തിയ മറ്റൊരു തിരച്ചിലിൽ 94.5 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതിൽ 80 ലക്ഷവും പുതിയ നോട്ടുകളാണ്. പുണെയിൽനിന്ന് മാത്രം ബുധനാഴ്ച 10.8 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതിൽ 8.8 കോടി പുതിയ കറൻസിയിലും.
ഈ ലോക്കറുകളിൽ രണ്ടെണ്ണം നോട്ട് പിൻവലിക്കലിന് ശേഷം 12 തവണ ഉപയോഗിച്ചതായും അധികൃതർ കണ്ടെത്തി. ബാങ്ക് രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ വലിയ ബാഗുകൾ ലോക്കർ മുറിയിലേക്ക് നിർബാധം കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്തിരുന്നതായും കണ്ടെത്തി. ബാങ്ക് അധികൃതരെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ എട്ടിനുശേഷം രണ്ടുതവണ മാത്രമാണ് ഇടപാട് നടന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അതും 50,000 രൂപ വീതമുള്ള രണ്ട് ഇടപാടുകൾ.