- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്; ലോക ഒന്നാം നമ്പർ താരം മറികടന്നത ബ്രിട്ടീഷ് താരം ആൻഡി മുറെയെ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്. ബ്രിട്ടീഷ് താരം ആൻഡി മുറെയെ നേരിട്ടുള്ള സെറ്റുകൾക്കു മറികടന്നാണ് ലോക ഒന്നാം നമ്പർ താരം ആറാമത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ മുത്തമിട്ടത്. സെർബിയൻ താരം 6-1, 7-5, 7-6നാണ് മുറെയെ തോൽപ്പിച്ചത്. ജോക്കോവിച്ചിന്റെ ആറാമത് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്. ബ്രിട്ടീഷ് താരം ആൻഡി മുറെയെ നേരിട്ടുള്ള സെറ്റുകൾക്കു മറികടന്നാണ് ലോക ഒന്നാം നമ്പർ താരം ആറാമത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ മുത്തമിട്ടത്.
സെർബിയൻ താരം 6-1, 7-5, 7-6നാണ് മുറെയെ തോൽപ്പിച്ചത്. ജോക്കോവിച്ചിന്റെ ആറാമത് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങളുടെ എണ്ണത്തിൽ ജോക്കോവിച്ച് ഇപ്പോൾ ഓസ്‌ട്രേലിയയുടെ റോയ് എമേഴ്‌സമൊപ്പമെത്തുകയും ചെയ്തു.
ജയത്തോടെ ജോക്കോവിച്ചിന്റെ മൊത്തം ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 11 ആയി. നാലാം തവണയാണ് ആൻഡി മുറെ ജോക്കോവിച്ചിനോട് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽക്കുന്നത്. ആദ്യ സെറ്റ് അനായാസമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. കാര്യമായ വെല്ലുവിളികൾ മുറെ ഉയർത്തിയില്ല.
എന്നാൽ, രണ്ടും മൂന്നും സെറ്റുകളിൽ കാര്യങ്ങൾ മറിഞ്ഞു. കൂടുതൽ കരുത്തോടെ കോർട്ടിലെത്തിയ മുറെ ജോക്കോവിച്ചിന് കനത്ത വെല്ലുവിളി തന്നെ സൃഷ്ടിച്ചു. ഒരവസരത്തിൽ രണ്ടാം സെറ്റ് 5-5 എന്ന നിലയിൽ തുല്യതയിലായ ശേഷമാണ് 7-5ന് രണ്ടാംസെറ്റും ജോക്കോവിച്ച് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. 6-6ന് മുറെ സെറ്റ് തുല്യതയിലാക്കിയിരുന്നു. ഇതിനു ശേഷമാണ് പരാജയം സമ്മതിച്ചത്.