- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എളമരം കരീം വ്യവസായ മന്ത്രിയായിരിക്കേ ബ്ലൂസ്റ്റാർ റിയൽട്ടേഴ്‌സിന് നൽകിയ എച്ച്.എം ടി ഭൂമി ഒടുവിൽ ഇനി അദാനിയുടെ കൈകളിൽ; ഐടി രംഗത്ത് 70,000 പേർക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ച് ഇടതുസർക്കാർ ചുളുവിലയ്ക്ക് നൽകിയ ഭൂമി വെറുതേ കിടന്നത് പത്ത് വർഷം; നിർമ്മാണം നടത്താത്ത ഭൂമിയിൽ അദാനിയുടെ റിയൽ എസ്റ്റേറ്റ് പ്രൊജക്ട് വരുമെന്ന് സൂചന; വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ മെല്ലെപ്പോക്ക് നയം തുടരുന്ന കമ്പനിക്ക് ഭൂമി കൈമാറിയത് സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങിയതോടെ
കൊച്ചി: വി എസ് അച്യുതാനന്ദൻ സർക്കാറിനെ വെട്ടിലാക്കിയ വിവാദമായ കളമശ്ശേരിയിലെ എച്ച്എംടിയിടുടെ വിവാദ ഭൂമി ഇനി അദാനിയുടെ പക്കൽ. നിലവിൽ എച്ച്എംടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്‌സിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ഭൂമി കൈമാറ്റവും നടന്നത്. ബ്ലൂസ്റ്റാർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി രാജേഷ് ധാ, അദാനി പോർട്ട് കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ എന്നിവർ ചുമതലയേറ്റു. വി എസ്.സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കർ എച്ച്.എം ടി ഭൂമി ബ്ലൂസ്റ്റാർ റിയൽട്ടേഴ്‌സിന് കൈമാറിയത് വൻ വിാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന് വ്യക്തിതാൽപ്പര്യം ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചതോടെ ഭൂമി ഇടപാട് സാധൂകരിക്കപ്പെട്ടു. എന്നാൽ, പിന്നീട് ഈ ഭൂമിയിൽ യാതൊരു പദ്ധതികളും ഉയർന്നില്ല. ഭൂമി ലഭിച്ച് പത്ത് വർഷത്തിലേറെയായി യാതൊരു വിധത
കൊച്ചി: വി എസ് അച്യുതാനന്ദൻ സർക്കാറിനെ വെട്ടിലാക്കിയ വിവാദമായ കളമശ്ശേരിയിലെ എച്ച്എംടിയിടുടെ വിവാദ ഭൂമി ഇനി അദാനിയുടെ പക്കൽ. നിലവിൽ എച്ച്എംടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്‌സിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ഭൂമി കൈമാറ്റവും നടന്നത്. ബ്ലൂസ്റ്റാർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി രാജേഷ് ധാ, അദാനി പോർട്ട് കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ എന്നിവർ ചുമതലയേറ്റു.
വി എസ്.സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കർ എച്ച്.എം ടി ഭൂമി ബ്ലൂസ്റ്റാർ റിയൽട്ടേഴ്‌സിന് കൈമാറിയത് വൻ വിാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന് വ്യക്തിതാൽപ്പര്യം ഉണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചതോടെ ഭൂമി ഇടപാട് സാധൂകരിക്കപ്പെട്ടു. എന്നാൽ, പിന്നീട് ഈ ഭൂമിയിൽ യാതൊരു പദ്ധതികളും ഉയർന്നില്ല.
ഭൂമി ലഭിച്ച് പത്ത് വർഷത്തിലേറെയായി യാതൊരു വിധത്തിലുള്ള നിർമ്മാണ പ്രവർത്തികളും ഉടമസ്ഥർ നടത്തിയിരുന്നില്ല. വിവിധ പദ്ധതികൾക്കായി നൽകിയ ഭൂമിയിൽ നിർമ്മാണം നടത്താത്തവർക്കെതിരെ നടപടിയെടുക്കുമെന്ന സർക്കാർ ഉത്തരവ് വന്നതോടെയാണ് ഭൂമി മറിച്ച് വിൽക്കാൻ കമ്പനി നീക്കം നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ ബിസിനസ് രംഗങ്ങളിൽ വൻവിവാദങ്ങൾക്ക് വഴിവച്ചതാണ് എച്ച്.എം ടി ഭൂമി ഇടപാട്. സെസ് പദവി ലഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ പദ്ധതി പ്രദേശങ്ങളിലൊന്നു കൂടിയാണിത്.
സോഫ്റ്റ്‌വെയർ രംഗത്ത് 70000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന അവകാശ വാദവുമായാണ് എച്ച്.ഡി.ഐ.എൽ സബ്സിഡിയറിയായ ബ്ളൂസ്റ്റാർ റിയൽട്ടേഴ്സ് ഭൂമി വാങ്ങിയത്. എളമരം കരീമിന്റെ താൽപ്പര്യത്താലാണ് ഭൂമി ഇടപാട് നടന്നതെന്ന ആരോപണം ഉന്ന് ഉയർന്നിരുന്നു. ഇതോടെ ഭൂമി തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. സംഭവത്തിലെ വിവാദവും കൊഴുത്തു. ഭൂപരിഷ്‌കരണ നിയമപ്രകാരം നൂറ് ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കാനും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
ഇടപാട് നിയമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തിയതോടെ കരീമിനും റവന്യൂ മന്ത്രി രാജേന്ദ്രനും അന്ന് വിവാദത്തിൽ ചാടി. ഇതിനൊടുവിൽ നിയമയുദ്ധങ്ങൾക്ക് ശേഷം ഇടപാടിന് അംഗീകാരം ലഭിച്ചു. എറണാകുളം ജില്ലയിലെ വിസ്തൃതമായ ഏക കരഭൂമിയാണ് ഹിന്ദുസ്താൻ മെഷിൻ ടൂൾസിന്റെ ഉടമസ്ഥതയിലുള്ളത്. അതു കൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് മാഫിയക്ക് എക്കാലവും കണ്ണുള്ള ഭൂപ്രദേശമായിരുന്നു ഇത്.
1962ലാണ് 900 ഏക്കർ ഭൂമി ഏറ്റെടുത്ത് എച്ച് എംടി കമ്ബനി കളമശ്ശേരിയിൽ സ്ഥാപിച്ചത്. നിബന്ധനകൾക്ക് വിധേയമായിട്ടാണ് സ്ഥലം കൈമാറിയത്. അഞ്ച് വർഷമായിരുന്നു പാട്ടക്കാലാവധി.
തുടർന്ന് സംസ്ഥാന സർക്കാർ കളമശ്ശേരി ഇരുമ്ബനം റോഡിന് 20 ഏക്കർ, വൈദ്യുതി വകുപ്പിന് 15 ഏക്കർ, എൻഎഡിക്ക് 25 ഏക്കർ എന്നിങ്ങനെ ഭൂമി കൈമാറിയിരുന്നു. 2002ൽ ലാൻഡ് റവന്യൂ ബോർഡ് 400 ഏക്കറോളം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ലാൻഡ് ബോർഡിലേക്ക് കണ്ടുകെട്ടി. ഇതിനെതിരെ കമ്പനി മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാർ പ്രത്യേക നോട്ടിഫിക്കേഷനിലൂടെ 400 ഏക്കർ പിടിച്ചെടുത്തു. 240 ഏക്കർ കിൻഫ്രക്കും 60 ഏക്കർ കളമശ്ശേരി മെഡിക്കൽ കോളേജിനും നൽകി. 100 ഏക്കർ എച്ച്എംടിക്ക് തന്നെ വിട്ടുകൊടുത്തു. പിന്നീട് ഈ 100 ഏക്കറിൽ 70 ഏക്കറാണ് ബ്ലൂസ്റ്റാർ റിയൽറ്റേഴ്‌സിന് വിറ്റ് സർക്കാർ പുലിവാല് പിടിച്ചത്.
ഈ ഭൂമിയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാർ ഏറ്റെടുത്ത അദാനിയുടെ കമ്പനി കരസ്ഥമാക്കിയിരിക്കുന്നത്. ഭൂമി തിരിച്ചെടുക്കുമെന്ന വിധത്തിലേക്ക് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് ഭൂമി വീണ്ടും അദാനിയുടെ പക്കലെത്തിയത്. ഈ ഭൂമിയിൽ അദാനി എന്ത് പദ്ധതിയാണ് കൊണ്ടുവരിക എന്നാണ് ഇനി അറിയേണ്ടത്. ഇവിടെ റിയൽ എസ്റ്റേറ്റ് താൽപ്പര്യം തന്നെയാണ് അദാനിക്കുള്ളത് എന്നാണ് ലഭിക്കുന്ന സൂചന.