- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എസ്ടിഡി കോൾ വിളിക്കാൻ നമ്പരിനു മുന്നിൽ ഇനി പൂജ്യവും +91ഉം ചേർക്കണ്ട; പുതിയ നടപടി മൊബൈൽ നമ്പർ പോർട്ടബിലിറ്റി രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി
ന്യൂഡൽഹി: സംസ്ഥാനത്തു പുറത്തുള്ള നെറ്റ്‌വർക്കുകളിലേക്കു വിളിക്കാൻ മൊബൈൽ നമ്പരുകൾക്കു മുന്നിൽ പൂജ്യമോ +91 എന്ന നമ്പരോ ഇനി ചേർക്കണ്ട. എസ്.ടി.ഡി. കോളുകളെ അന്യ സംസ്ഥാന നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നതിന് മൊബൈൽ നമ്പറുകൾക്കു മുമ്പിൽ നൽകുന്ന ഡിജിറ്റുകൾ ടെലികോം സേവനദാതാക്കൾ നീക്കം ചെയ്തു. ഇനിമുതൽ എസ്.ടി.ഡി. കോളുകൾക്ക് '0', '+91' എന്നീ ഡി
ന്യൂഡൽഹി: സംസ്ഥാനത്തു പുറത്തുള്ള നെറ്റ്‌വർക്കുകളിലേക്കു വിളിക്കാൻ മൊബൈൽ നമ്പരുകൾക്കു മുന്നിൽ പൂജ്യമോ +91 എന്ന നമ്പരോ ഇനി ചേർക്കണ്ട. എസ്.ടി.ഡി. കോളുകളെ അന്യ സംസ്ഥാന നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നതിന് മൊബൈൽ നമ്പറുകൾക്കു മുമ്പിൽ നൽകുന്ന ഡിജിറ്റുകൾ ടെലികോം സേവനദാതാക്കൾ നീക്കം ചെയ്തു.
ഇനിമുതൽ എസ്.ടി.ഡി. കോളുകൾക്ക് '0', '+91' എന്നീ ഡിജിറ്റുകൾ ഉപയോഗിക്കാതെ മൊബൈൽ നമ്പരിലെ പത്ത് അക്കങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി. മൊബൈൽ നമ്പർ മാറാതെ മറ്റ് സേവനദാതാക്കളെ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി(എം.എൻ.പി) രാജ്യ വ്യാപകമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.
എം.എൻ.പി. രാജ്യ വ്യാപകമാകുന്നതോടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും വിളിക്കാൻ മുമ്പിൽ അധിക ഡിജിറ്റുകൾ നൽകുന്ന സാഹചര്യത്തിന് പ്രസക്തി ഇല്ലാതാകും. മെയ് മൂന്നു മുതൽ എം.എൻ.പി. രാജ്യ വ്യാപകമാക്കുമെന്നാണ് ട്രായി മുമ്പ് അറിയിച്ചിരുന്നത്.
എന്നാൽ ചില സാങ്കേതിക തടസങ്ങൾ മൂലം എം.എൻ.പി. രാജ്യ വ്യാപകമാക്കുന്നതിന് രണ്ടു മാസത്തെ താമസം നേരിടുമെന്നാണ് ട്രായിയിൽ നിന്ന് ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ. നടപടിക്ക് മുന്നോടിയായി നിലവിലെ സോഫ്റ്റുവെയറുകൾക്ക് വേണ്ട മാറ്റം വരുത്തുന്നതിന് കാലതാമസം നേരിടുമെന്ന് സേവനദാതാക്കൾ വ്യക്തമാക്കിയതിനെ തുടർന്നാണിത്.