- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റിൽ; ഫേസ്‌ബുക്ക് വഴി ഭാര്യയുടെ ചിത്രങ്ങൾ ഭർത്താവ് കാമുകനിൽ നിന്നും കൈവശപ്പെടുത്തിയത് കാമുകിയെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച്; മുൻകൂർ ജാമ്യഹർജി നൽകിയ ഭാര്യാ കാമുകൻ തൽക്കാലം സേഫ്! പറവൂരിൽ നിന്നും ഒരു ത്രികോണ പ്രണയകഥ
പറവൂർ: നഗ്നചിത്രം കാട്ടി പണംതട്ടലും ബ്ലാക്‌മെയിലിങ് ചെയ്യലും നടക്കുന്നത് ഇപ്പോൾ കേരളത്തിലെ പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇത്തരം വാർത്തകൾ ദിവസവും മാധ്യമങ്ങളിൽ വരാറുമുണ്ട്. എന്നാൽ, സ്വന്തം ഭാര്യയുടെ നഗ്നചിത്രം കാട്ടി വിവാഹ മോചനം ആവശ്യപ്പെടുന്ന ഭർത്താവിന്റെ കഥ കേട്ടിട്ടുണ്ടോ? അത്തരമൊരു സംഭവവും കേരളത്തിലുണ്ടായി. പറവൂരിലാണ് ഇത്തരമൊരു സംഭവം നടന്നത്. പ്രവാസി മലയാളി ഈ സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായത്. താൻ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്ന ഭാര്യയുടെ പരാതിയിൽ പറവൂർ വലിയപല്ലംതുരുത്ത് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ രണ്ടാം പ്രതിയാണ് ഭർത്താവ്. ഒന്നാം പ്രതി ഭാര്യയുടെ കാമുകനായ ബിന്റോ തോമസ് എന്ന യുവാവാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിൽ പൊലീസ് മുമ്പിൽ എത്തിയിട്ടില്ല. ത്രികോണ സിനിമാ പ്രണയ കഥയിലെ അപ്രതീക്ഷിത ട്വിറ്റു പോലെയുള്ള സംഭവങ്ങളാണ് ഈ കേസിൽ നടന്നത്. പരാതിക്കാരിയുടെ ഭർത്താവ് വിദ
പറവൂർ: നഗ്നചിത്രം കാട്ടി പണംതട്ടലും ബ്ലാക്‌മെയിലിങ് ചെയ്യലും നടക്കുന്നത് ഇപ്പോൾ കേരളത്തിലെ പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇത്തരം വാർത്തകൾ ദിവസവും മാധ്യമങ്ങളിൽ വരാറുമുണ്ട്. എന്നാൽ, സ്വന്തം ഭാര്യയുടെ നഗ്നചിത്രം കാട്ടി വിവാഹ മോചനം ആവശ്യപ്പെടുന്ന ഭർത്താവിന്റെ കഥ കേട്ടിട്ടുണ്ടോ? അത്തരമൊരു സംഭവവും കേരളത്തിലുണ്ടായി. പറവൂരിലാണ് ഇത്തരമൊരു സംഭവം നടന്നത്. പ്രവാസി മലയാളി ഈ സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായത്.
താൻ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്ന ഭാര്യയുടെ പരാതിയിൽ പറവൂർ വലിയപല്ലംതുരുത്ത് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ രണ്ടാം പ്രതിയാണ് ഭർത്താവ്. ഒന്നാം പ്രതി ഭാര്യയുടെ കാമുകനായ ബിന്റോ തോമസ് എന്ന യുവാവാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിൽ പൊലീസ് മുമ്പിൽ എത്തിയിട്ടില്ല.
ത്രികോണ സിനിമാ പ്രണയ കഥയിലെ അപ്രതീക്ഷിത ട്വിറ്റു പോലെയുള്ള സംഭവങ്ങളാണ് ഈ കേസിൽ നടന്നത്. പരാതിക്കാരിയുടെ ഭർത്താവ് വിദേശത്തായിരുന്നപ്പോൾ മറ്റൊരു യുവതിയുമായി അടുപ്പത്തിലായരുന്നു. ഇതറിഞ്ഞ ഭാര്യ ഭർത്താവിനോട് പിണങ്ങി. ഇങ്ങനെ പിണങ്ങിക്കഴിയുന്ന കാലത്ത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന മറ്റൊരു യുവാവുമായി പരിചയത്തിലായി. ബിന്റോ തോമസ് എന്ന യുവാവുമായാണ് യുവതി അഠുത്തത്.
അടുപ്പം വളർന്നപ്പോൾ ഇവർ പരസ്പ്പരം വാഗ്ദാനങ്ങളും നൽകി. വിവാഹം കഴിക്കാമെന്ന ഉറപ്പു ലഭിച്ചതോടെ യുവാവിനെ യുവതി ശരിക്കും വിശ്വസിച്ചു. ഇതോടെ തന്റെ നഗ്‌നചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പ് വഴി കൈമാറി. ഇതിനിടെ ബിന്റോ, യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യയെ വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
തങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നും ഭാര്യയുടെ നഗ്‌നചിത്രങ്ങൾ തന്റെ കയ്യിലുണ്ടെന്നും ഇയാൾ ഭർത്താവിനെ അറിയിച്ചു. എന്നാൽ ഭർത്താവ് തന്ത്രപരമായി തന്റെ കാമുകിയെ ഉപയോഗിച്ച് ബിന്റോയുമായി അടുപ്പിച്ചു. ഫേസ്‌ബുക്ക് വഴിയായിരുന്നു നീക്കം. കാമുകി ഉപയോഗിച്ച് പ്രലോഭിപ്പിച്ച ഭർത്താവ് ഭാര്യയുടെ നഗ്‌നചിത്രങ്ങൾ ബിന്റോയിൽ നിന്നും കൈക്കലാക്കി. ഇതോടെ ഭാര്യയുടെ നഗ്‌നചിത്രങ്ങൾ ഉപയോഗിച്ച് ഇയാളും ഭീഷണി തുടങ്ങി. പ്രശ്നം യുവതിയുടെ വീട്ടുകാർ അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
ഭർത്താവിന്റെ കാമുകിയും കേസിൽ പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യഹർജി നൽയിട്ടുള്ളതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. വിവാഹ വാഗ്ദാനം നൽകി നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിനാണ് ബിന്റോയ്‌ക്കെതിരായ കേസ്.