- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിതാവിനെ കൊലപ്പെടുത്തിയത് ചെറുപ്പം മുതലുള്ള വിരോധം കാരണം; വെട്ടിമുറിച്ച മൃതദേഹത്തിന്റെ ചിത്രം ഷെറിൻ മൊബൈലിൽ പകർത്തി'; അറുത്തുമാറ്റി മകൻ പലയിടത്തായി തള്ളിയ പ്രവാസി വ്യവസായിയുടെ തലയും ശരീര ഭാഗങ്ങളും കണ്ടെത്തി: ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയെന്ന് പൊലീസ്
കോട്ടയം: ചെങ്ങന്നൂരിൽ വിദേശ മലയാളി ജോയി വി ജോണിനെ കൊലപ്പെടുത്തിയ കേസിൽ മകൻ ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിതാവിന്റെ തലയ്ക്ക് നേരെ നാലു തവണ വെടിയുതിർത്താണ് കൊലപ്പെടുത്തിയതെന്നാണ് ഷെറിൻ പൊലീസിന് മൊഴി നൽകിയത്. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു. പിതാവിന്റെ അവഗണനയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയായ മകൻ ഷെറിൻ മൊഴി നൽകിയതായും എസ്‌പി ബി അശോക് കുമാർ അറിയിയിച്ചു. ഷെറിന് കുട്ടിക്കാലം മുതലെ പിതാവിനോട് വൈരാഗ്യമുണ്ടായിരുന്നു.തനിക്ക് കുടുംബത്തിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. പണം ലഭിക്കുന്നതിന് മാനേജർമാരുടെ അനുമതി വേണമായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വ്യക്താക്കിയത്. അതേസമയം കൊല്ലപ്പെട്ട ജോയി വി. ജോണിന്റെ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. തല കോട്ടയം ചിങ്ങവനത്തു നിന്നും ഉടൽഭാഗങ്ങൾ ചങ്ങനാശേരി മടുക്കമൂടിനു സമീപവുമാണ് കണ്ടെത്തിയത്. കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്. മുളക്കുഴയ്ക്കും സെഞ്ച്വറി ജംക്ഷനുമിടയ്ക്കുള
കോട്ടയം: ചെങ്ങന്നൂരിൽ വിദേശ മലയാളി ജോയി വി ജോണിനെ കൊലപ്പെടുത്തിയ കേസിൽ മകൻ ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിതാവിന്റെ തലയ്ക്ക് നേരെ നാലു തവണ വെടിയുതിർത്താണ് കൊലപ്പെടുത്തിയതെന്നാണ് ഷെറിൻ പൊലീസിന് മൊഴി നൽകിയത്. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.
പിതാവിന്റെ അവഗണനയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയായ മകൻ ഷെറിൻ മൊഴി നൽകിയതായും എസ്‌പി ബി അശോക് കുമാർ അറിയിയിച്ചു. ഷെറിന് കുട്ടിക്കാലം മുതലെ പിതാവിനോട് വൈരാഗ്യമുണ്ടായിരുന്നു.തനിക്ക് കുടുംബത്തിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. പണം ലഭിക്കുന്നതിന് മാനേജർമാരുടെ അനുമതി വേണമായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വ്യക്താക്കിയത്.
അതേസമയം കൊല്ലപ്പെട്ട ജോയി വി. ജോണിന്റെ മൃതദേഹത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. തല കോട്ടയം ചിങ്ങവനത്തു നിന്നും ഉടൽഭാഗങ്ങൾ ചങ്ങനാശേരി മടുക്കമൂടിനു സമീപവുമാണ് കണ്ടെത്തിയത്. കൂടുതൽ ഭാഗങ്ങൾ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്. മുളക്കുഴയ്ക്കും സെഞ്ച്വറി ജംക്ഷനുമിടയ്ക്കുള്ള വളവിൽ കാറിൽ വച്ചാണ് ജോയി വി.ജോണിനെ മകൻ ഷെറിൽ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് നേരത്തെ തീരുമാനമെടുത്തിരുന്ന ഷെറിൻ പിതാവിന്റെ തോക്ക് ദിവസങ്ങൾക്കു മുമ്പേ ഇതിനായി കൈവശപ്പെടുത്തിയിരുന്നു. മൃതദേഹം കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് വെട്ടിമുറിച്ച് വഴിയിൽ ഉപേക്ഷിച്ചത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു. വെട്ടിമുറിച്ച പിതാവിന്റെ മൃതദേഹത്തിന്റെ ചിത്രം താൻ മൊബൈലിൽ പകർത്തിയെന്നും ഷെറിൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസിനും വ്യക്തമായിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ പിതാവ് തന്നെ അവഗണിച്ചിരുന്നു. പണത്തെ ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഇങ്ങനെയുള്ള മുൻ വൈരാഗ്യം കൂടി മനസിൽ വച്ചാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷെറിൻ മൊഴി നൽകി.
കൊലപ്പെടുത്തുന്ന ദിവസം കാറിൽ വച്ച് കടമുറികളുടെ പണം നൽകാത്തതു സംബന്ധിച്ച തർക്കമാണ് ഉണ്ടായത്. മുളക്കുഴയിൽ കാറിൽ വച്ചു പിതാവിന്റെ തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം ഇയാൾ മൊബൈലിൽ പകർത്തി. തുടർന്നു മൃതദേഹം കത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി എടുത്തു കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേർപെടുത്തി. ഇവ ഓരോ ചാക്കിലാക്കി കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു. ചാക്കിലാക്കി ഓരോ സ്ഥലത്തായി കൊണ്ടു ചെന്നു ഇടുകയായിരുന്നു. തുടർന്നു കാർ കഴുകി സർവീസ് സെന്ററിൽ കൊണ്ടിടുകയും ചെയ്തു.
തലയുടെ ഭാഗം കോട്ടയം ചിങ്ങവനത്തുനിന്നും ശരീര ഭാഗങ്ങൾ ചങ്ങനാശ്ശേരി ബൈപ്പാസിന് സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായാണ് മകൻ ഷെറിൻ മൃതദേഹത്തിന്റെ ഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.
ജോയിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ ഇന്നലെ പമ്പാനദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇടതു കൈ ആയിരുന്നു ഇന്നലെ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള മകൻ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
നദിയിൽനിന്നു കിട്ടിയ ശരീരഭാഗം ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ സ്ഥിരീകരിക്കാനാവു. കൊലപാതകം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തിൽ മറ്റാരെയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിൻ പൊലീസിനോടു പറഞ്ഞു. ആഡംബരവും വഴിവിട്ട ജീവിതവും നടത്തുന്നതിന് പണം നൽകാത്തതിലുള്ള പകയാണെന്ന് സൂചനയുണ്ട്. മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു ഷെറിൻ എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.
തിരുവനന്തപുരത്തു കാർ നന്നാക്കാൻ പോകുന്നതിനു ഡ്രൈവർ വരാത്തതു കൊണ്ടാണ് ജോയ് ഷെറിനെ വിളിച്ചത്. യാത്രയ്ക്കിടയിൽ ഇരുവരും തമ്മിൽ തർക്കമായി. എന്നാൽ രണ്ടാഴ്ച മുമ്പു തന്നെ ജോയുടെ തോക്ക് ഷെറിൻ കൈക്കലാക്കിയ കാര്യം പിതാവ് അറിഞ്ഞിരുന്നില്ല. ആദ്യം അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് ഷെറിൻ പറഞ്ഞിരുന്നത്. എന്നാൽ നാലു റൗണ്ട് വെടി വച്ചുവെന്നു വ്യക്തമായതോടെ ഷെറിൻ കൊല്ലാൻ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ഷെറിന്റെ പൗരത്വം ഏതെന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. താൻ അമേരിക്കൻ പൗരനാണെന്നാണ് ഷെറിന്റെ വാദം. ഇതേ തുടർന്നു കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അമേരിക്കൻ എംബസിയെ ബന്ധപ്പെട്ടു. ഏതാനും വർഷങ്ങളായി ഷെറിൻ കേരളത്തിലാണ് താമസിക്കുന്നത്.