- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പരിപ്പ് ഇവിടെ വേവില്ല; സമ്മർദ്ദം ഉപയോഗിച്ചു നടത്തുന്ന വനിതാ മതിൽ എങ്ങനെ നവോത്ഥാന മതിലാകും? ആർ ബാലകൃഷ്ണ പിള്ളക്കെതിരെ തുറന്നടിച്ച് എൻഎസ്എസ്; നായന്മാരായ ഭരണപക്ഷത്തെ രണ്ടു പ്രബലകക്ഷികളുടെ നേതാക്കളും ഇപ്പോൾ ചേക്കേറിയ ഒരു നേതാവും ആക്രമിക്കുന്നുവെന്ന് സുകുമാരൻ നായർ; അകത്തു നിന്നും വിള്ളൽ ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്ക്ക് ഉണ്ടെന്നു പറഞ്ഞ് പിള്ളയ്ക്ക് താക്കീതും
ചങ്ങനാശ്ശേരി: ഇടതു മുന്നണിയിലേക്ക് ചേക്കേറിയ ആർ ബാലകൃഷ്ണ പിള്ളയ്ക്കും ഗണേശ് കുമാറിനും താക്കീതുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നാണ് സുകുമാരൻ നായരുടെ മുന്നറിയിപ്പ്. രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും സംഘടനയ്‌ക്കെതിരെ രൂക്ഷപ്രതികരണങ്ങൾ നടത്തുകയും സമദൂരം തെറ്റിച്ചെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. സർക്കാർ സമ്മർദ്ദം ഉപയോഗിച്ചു നടത്തുന്ന വനിതാ മതിൽ എങ്ങനെ നവോത്ഥാന മതിലാകുമെന്നു ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ ചോദിച്ചു. എൻ.എസ്.എസ് സമദൂരം പാലിക്കുമെന്നും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി. ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ മാറ്റമില്ലെന്നും സമദൂര സിദ്ധാന്തത്തിൽ എൻഎസ്എസ് ഉറച്ചു തന്നെ നിൽക്കുമെന്നും പുറത്തുനിന്നും അകത്തുനിന്നും ഉണ്ടാകുന്ന എല്ലാത്തരം എതിർപ്പുകളും നേരിടാൻ സംഘടനകയ്ക്ക് കരുത്തുമുണ്ടെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സുകുമാരൻ നായർ വ്യക്തമാക്കുന്നു. പിള്ളയ്
ചങ്ങനാശ്ശേരി: ഇടതു മുന്നണിയിലേക്ക് ചേക്കേറിയ ആർ ബാലകൃഷ്ണ പിള്ളയ്ക്കും ഗണേശ് കുമാറിനും താക്കീതുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നാണ് സുകുമാരൻ നായരുടെ മുന്നറിയിപ്പ്. രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും സംഘടനയ്‌ക്കെതിരെ രൂക്ഷപ്രതികരണങ്ങൾ നടത്തുകയും സമദൂരം തെറ്റിച്ചെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. ആ പരിപ്പ് ഇവിടെ വേവില്ല. സർക്കാർ സമ്മർദ്ദം ഉപയോഗിച്ചു നടത്തുന്ന വനിതാ മതിൽ എങ്ങനെ നവോത്ഥാന മതിലാകുമെന്നു ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ ചോദിച്ചു. എൻ.എസ്.എസ് സമദൂരം പാലിക്കുമെന്നും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ മാറ്റമില്ലെന്നും സമദൂര സിദ്ധാന്തത്തിൽ എൻഎസ്എസ് ഉറച്ചു തന്നെ നിൽക്കുമെന്നും പുറത്തുനിന്നും അകത്തുനിന്നും ഉണ്ടാകുന്ന എല്ലാത്തരം എതിർപ്പുകളും നേരിടാൻ സംഘടനകയ്ക്ക് കരുത്തുമുണ്ടെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സുകുമാരൻ നായർ വ്യക്തമാക്കുന്നു. പിള്ളയ്ക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെ കൂടി ലക്ഷ്യമിട്ടു കണ്ടാണ് നായർ രംഗത്തുവന്നത്.
ഇന്നലെ വനിതാമതിലിനെ പിന്തുണച്ച ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തിൽ ബിജെപിയുടെ അയ്യപ്പജ്യോതിയെ പിന്തുണയ്ക്കാനുള്ള എൻഎസ്എസിന്റെ നീക്കത്തെയും സമദൂര സിദ്ധാന്തം തിരുത്തിയതിനെയും നിഷ്‌ക്കരുണം വിമർശിച്ചിരുന്നു. എൻഎസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ലെന്നും സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെന്നുണ്ടെങ്കിൽ അത് സ്വന്തം നിലയ്ക്ക് ആവാമെന്നുമാണ് പിള്ള വിമർശിച്ചത്. എൻഎസ്എസ് നിലപാടിന് വിരുദ്ധമായി മുൻപും തങ്ങൾ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് എൻഎസ്എസും വിശദീകരണവുമായി വന്നിരിക്കുന്നത്. സുകുമാരൻ നായകർക്കും എൻഎസ്എസിനും സമദൂരത്തിൽ നിന്നും മാറാൻ അവകാശമില്ലെന്ന പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ നേതാക്കളും ഇപ്പോൾ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണെന്നും അവർ നായന്മാർ കൂടിയാകുമ്പോൾ എൻഎസ്എസിനെ എന്തും പറയാമല്ലോ എന്നാണ് വിചാരിക്കുന്നത്. എന്നാൽ ഈ പരിപ്പൊന്നും എൻഎസ്എസിൽ വേകുകയില്ലെന്നും ശക്തമായ സംഘടനാ അടിത്തറയുള്ള പ്രസ്ഥാനത്തെ പുറത്തു നിന്നു ആക്രമിക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കാനും അകത്തു നിന്നും വിള്ളൽ ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനും ഉള്ള ശക്തി സംഘടനയ്ക്ക് ഉണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എൻഎസ്എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലും അതേ നിലപാട് തന്നെയാണ് ആദ്യം മുതൽക്കു തന്നെ എൻഎസ്എസ് സ്വീകരിച്ചിട്ടുള്ളത്. അതിനനുസരിച്ചുള്ള നിയമ നടപടികളും സമാധാന പ്രതിഷേധങ്ങളുമായി വിശ്വാസികൾക്കൊപ്പം നിൽക്കും. ശബരിമലയിൽ പരാജയപ്പെട്ട പിന്തുണ ആർജ്ജിക്കാനാണ് നവോത്ഥാനം എന്ന പേരിൽ സർക്കാർ വനിതാമതിൽ തീർക്കുന്നത്. ഇത് ആചാരലംഘനമാണ് എന്ന് മനസ്സിലാക്കിയാണ് എൻഎസ്എസ് വനിതാമതിലിൽ നിന്നും വിട്ടു നിൽക്കുന്നത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ഡലകാലം അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികൾ അയ്യപ്പ ജ്യോതി തെളിയിച്ചത്. ശബരിമല കർമ്മസമിതിയുടെ നേൃത്വത്തിൽ നടന്ന പരിപാടി ഒരു പുണ്യകർമ്മമാണെന്ന് തിരിച്ചറിഞ്ഞാണ് അതിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയത്. എന്നാൽ ഔദ്യോഗികമായി എൻഎസ്എസ് പങ്കെടുത്തുമില്ലെന്ന് എൻഎസ്എസ് പറയുന്നു. കോടതിവിധി നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നായിരുന്നു ശബരിമല വിഷയത്തിൽ ഇന്നലെ ബാലികൃഷ്ണപിള്ള പറഞ്ഞത്. അയ്യപ്പ ജ്യോതിയെ ബിജെപി സ്പോൺസേർഡ് പരിപാടിയെന്നു പരിഹസിക്കുകയും വനിതാമതിലിൽ കരയോഗത്തിലെ സ്ത്രീകളെയും കൈപിടുപ്പിക്കുമെന്നും പറഞ്ഞു.
എൻഎസ്എസിന്റെ സമദൂരനിലപാട് മാറ്റാനാവില്ല. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കിൽ സ്വന്തമായി ആവാം. ചട്ടമ്പിസ്വാമിയുടേയും മന്നത്തിന്റേയും കെ.കേളപ്പന്റേയും പാരമ്പര്യം സമുദായനേതൃത്വം മറക്കരുതെന്നും പിള്ള മുന്നറിയിപ്പു നൽകി. താൻ എൻഎസ്എസിൽ തുടരുമെന്നും വനിതാമതിലിൽ കരയോഗ അംഗങ്ങളും പങ്കെടുക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു.
അതിനിടെ വനിതാ മതിൽ വിഷയത്തിൽ എൻ.എസ്.എസ് വീണ്ടുവിചാരം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഇന്നും ആവശ്യപ്പെട്ടു. സർക്കാറിനോടുള്ള എതിർപ്പിൽ നിന്ന് പിന്മാറണം. മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാരമ്പര്യം എൻ.എസ്.എസിന് ഓർമ വേണമെന്നും ജി.സുധാകരൻ പറഞ്ഞു. വനിതാ മതിലിനെ എതിർക്കുന്ന സമീപനമാണ് എൻ.എസ്.എസ് സ്വീകരിച്ചത്. ശബരിമല കർമ്മസമിതി നടത്തിയ അയ്യപ്പജ്യോതി പരിപാടിക്ക് എൻ.എസ്.എസ് പിന്തുണ നൽകിയിരുന്നു.