- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ യുദ്ധസമാനമായ രീതിയിൽ പൊലീസിനെ വിന്യസിച്ചത് തെറ്റ്; ആചാരം പാലിച്ചു വരുന്ന ഭക്തരെ യാതൊരു നീതീകരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കും; ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കും: ശബരിമല ദർശനത്തിനെത്തവേ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് പിന്തുണയുമായി എൻഎസ്എസ്; സർക്കാറിനെതിരെ നിലപാട് കടുപ്പിച്ചു
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തവേ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് പിന്തുണയുമായി എൻഎസ്എസ്. സുരേന്ദ്രന്റെ അറസ്റ്റ് അന്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യുദ്ധസമാനമായ രീതിയിലാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം തിരക്കിട്ട് കോടതി വിധി നടപ്പാക്കാനുള്ള നീക്കമാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. വിശ്വസികളുടെ വികാരം കണക്കിലെടുക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരം പാലിച്ചു വരുന്ന ഭക്തരെ യാതൊരു നീതീകരണവുമലില്ാതെ അകാരണമായി തടയുകയും അവരെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്യുന്ന നടപടി പ്രശ്‌നങ്ങൾക്ക് പരിഹാരമല്ല. അത് സങ്കീർണമാക്കുകയേ ഉള്ളൂവെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. ആണ്ടുതോറും കോടിക്കളണക്കിന് ഭക്തജനങ്ങൾ ആചാരങ്ങൾ പാലിച്ച
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തവേ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് പിന്തുണയുമായി എൻഎസ്എസ്. സുരേന്ദ്രന്റെ അറസ്റ്റ് അന്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യുദ്ധസമാനമായ രീതിയിലാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം തിരക്കിട്ട് കോടതി വിധി നടപ്പാക്കാനുള്ള നീക്കമാണെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. വിശ്വസികളുടെ വികാരം കണക്കിലെടുക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരം പാലിച്ചു വരുന്ന ഭക്തരെ യാതൊരു നീതീകരണവുമലില്ാതെ അകാരണമായി തടയുകയും അവരെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്യുന്ന നടപടി പ്രശ്‌നങ്ങൾക്ക് പരിഹാരമല്ല. അത് സങ്കീർണമാക്കുകയേ ഉള്ളൂവെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ആണ്ടുതോറും കോടിക്കളണക്കിന് ഭക്തജനങ്ങൾ ആചാരങ്ങൾ പാലിച്ചു കൊണ്ടാണ് ശബരിമലയിൽ എത്തുന്നത്. ഇത്തവണ എത്താൻ മടിക്കുന്നുണ്ട്. മുമ്പൊരിക്കലും അനുഭവിക്കേണ്ടി വരാത്ത യാതനകളാണ് അനുഭവിക്കേണ്ടി വന്നത്. യഥാർത്ഥത്തിൽ പൊലീസ് ഭരണമാണ് ശബരിമലയിൽ നടക്കുന്നതെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ഭക്തർക്ക് പകൽ സമയത്തു പോലും യഥേഷ്ടം പമ്പയിലോ സന്നിധാനത്തോ എത്താൻ അനുവാദം നിഷേധിക്കുന്ന അവസ്ഥയുണ്ട്. അതേസമയം അവിടെ എത്തുന്ന ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾക്കോ കുടിവെള്ളം, ഭക്ഷണം എന്നിവക്കോ വിരിവെച്ച് വിശ്രമിക്കുന്നതിനോ സൗകര്യങ്ങൽ ഇല്ല. യുവതീപ്രവേശനം സംബന്ധിച്ച വിദിയുടെ നിയമനിർമ്മാണം നടക്കുന്ന അവസരത്തിൽ ഭരണഘടനാ ബഞ്ചിനെ വനിതാ ജഡ്ജി മാറിനിന്നത് ശ്രദ്ധേയമാണ്. തങ്ങൽക്ക് വേണ്ടത് ശബരിമലയിലെ പ്രവേശന സ്വാതന്ത്ര്യമല്ല. ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണമാണെന്നും തുടക്കത്തിൽ തന്നെ ആവശ്യപ്പെടുന്നു. റിവ്യൂഹർജി നല്കിയ സാഹചര്യത്തിൽ തിടുക്കത്തിൽ വിധി നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയിൽ പ്രശ്‌നങ്ങൽ വഷളാക്കുന്നതെന്നും സുകുമാരൻ നായർ വിമർശിച്ചു.
അതേസമയം ശബരിമലയിൽ പ്രവേശിക്കാനെത്തി ജയിലിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. അമ്മ മരിച്ച് ഒരു വർഷമാകുംമുൻപ് കെ. സുരേന്ദ്രൻ മല ചവിട്ടി. അമ്മ മരിച്ചാൽ സാധാരണ വിശ്വാസികൾ ഒരുവർഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച് സന്നിധാനത്തെത്തിയ ആളാണു വിശ്വാസത്തെക്കുറിച്ചു പറയുന്നത്. ഈ നാടകങ്ങൾ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് മർദിച്ചുവെന്നത് ഉൾപ്പെടെ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണ്. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ അതു വ്യക്തമാകും. ആചാരാനുഷ്ഠാനങ്ങളുമായി പുലബന്ധമില്ലാത്ത ബിജെപി ലോക്‌സഭാ തിരെഞ്ഞടുപ്പു ലക്ഷ്യമിട്ടു നടത്തുന്ന നാടകമാണിത്. അമ്മ മരിച്ച് പുല മാറുന്നതിന് മുൻപ് സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
സുരേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിലും സമാന ആരോപണം ഉയരുന്നുണ്ട്. അമ്മ മരിച്ചു നാലു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും ആ നിലയ്ക്കു സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയത് ആചാരലംഘനമാണെന്നുമാണു വിമർശനമുയരുന്നത്. എന്നാൽ മരണം കഴിഞ്ഞ് 41 ദിവസത്തെ പുലയ്ക്കു ശേഷം ക്ഷേത്രദർശനം നടത്താമെന്നും അതാണ് ആചാരമെന്നും സുരേന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നു. വിലക്ക് ലംഘിച്ച് ഇന്നലെ ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ സുരേന്ദ്രൻ അടക്കം നാലു ബിജെപി നേതാക്കളെ നിലയ്ക്കലിൽ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെതിരെ ബിജെപി ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടന്നു.