- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കന്യാസ്ത്രീ മഠങ്ങളിൽ അനേകം തവണ ആക്രമണം ഉണ്ടായതായി സൂചന; എല്ലായിടത്തും ആക്രമിക്കപ്പെട്ടത് വയോധികരായ കന്യാസ്ത്രീകൾ; പാലായിലെ മഠത്തിൽ മറ്റൊരു കന്യാസ്ത്രീയും ആക്രമിക്കപ്പെട്ടു; സിസ്റ്റർ അമലയുടെ കൊലയിൽ മാനസിക രോഗിയായ റിപ്പറെ തേടി പൊലീസ്
പാലാ: പാലാ ലിസ്യു കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയത് മാനസികരോഗിയായ റിപ്പറോ? ഈ സാധ്യതയിലേക്കാണ് പൊലീസ് അന്വേഷണം എത്തുന്നത്. മാനിസക രോഗിയായ റിപ്പറാകാം സിസ്റ്റർ അമലയെ തലയ്ക്ക് അടിച്ചു കൊന്നതെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. സിസ്റ്റർ അമലയുമായി ബന്ധപ്പെട്ട് ആർക്കും വിരോധമോ പരാതികളോ ഇല്ല. ആരും ശത്രുക്കളുമില
പാലാ: പാലാ ലിസ്യു കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയത് മാനസികരോഗിയായ റിപ്പറോ? ഈ സാധ്യതയിലേക്കാണ് പൊലീസ് അന്വേഷണം എത്തുന്നത്. മാനിസക രോഗിയായ റിപ്പറാകാം സിസ്റ്റർ അമലയെ തലയ്ക്ക് അടിച്ചു കൊന്നതെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. സിസ്റ്റർ അമലയുമായി ബന്ധപ്പെട്ട് ആർക്കും വിരോധമോ പരാതികളോ ഇല്ല. ആരും ശത്രുക്കളുമില്ല. പീഡനവും കൊലപാതകത്തിന്റെ പ്രേരണയല്ല. ഇതിനൊപ്പം സിസ്റ്റർ അമലയെ മോഷണത്തിനായി കൊന്നുവെന്ന വാദവും നിലനിൽക്കുന്നതല്ല. ഈ സാഹചര്യത്തിലാണ് മാനസിക രോഗിയായ റിപ്പറാകാം കൊലപാതകിയെന്ന നിഗമനം ഉണ്ടാകുന്നത്.
രണ്ടാഴ്ച മുമ്പ് ഇതേ കോൺവെന്റിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിൽ സമാനമായ ആക്രമണങ്ങളുണ്ടായെന്നതും ശ്രദ്ധേയമാണ്. എല്ലായിടത്തും വയോധികരായ കന്യാസ്ത്രീമാരാണ് ആക്രമണത്തിനിരയായത്. എവിടെയും പരാതി ഉണ്ടായില്ല എന്നതാണ് ദുരൂഹം. നേരത്തേ പാലായിലെ മഠത്തിലെ കന്യാസ്ത്രീയുടെ തലയിലുണ്ടായ മുറിവും ഇന്നലെ മരിച്ച സിസ്റ്റർ അമലയുടെ തലയിലെ മുറിവും സമാനമാണെന്നും ഒരേ തരത്തിലുള്ള ആയുധമാണ് അക്രമി ഉപയോഗിക്കുന്നതെന്നതിന്റെ സൂചനയാണിതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു. മാനസിക വിഭ്രാന്തിയുള്ള അക്രമി റിപ്പർ മോഡലിൽ, സമാന രീതിയിൽ വയോധികരായ കന്യാസ്ത്രീകളെ മാത്രം ആക്രമിക്കുകയാണെന്നാണ് സൂചന.
ഈ സാഹചര്യത്തിൽ റിപ്പറെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത ശ്രമം തുടങ്ങി. പാലാ ലിസ്യു കർമലീത്താ മഠത്തിലെ അധികാരികളുടെ മൊഴിയിൽ ഏറെ ആശയക്കുഴപ്പമുണ്ട്. ഓരാളെ തലയ്ക്കടിച്ച് കൊന്നിട്ടും ആരും അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. ഈ ഭാഗം കൂടി അന്വേഷണത്തിൽ വ്യക്തത വന്നാൽ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഏതായാലും കൊലപാതകിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ തലയിൽ ആയുധം കൊണ്ട് ഉണ്ടായ മാരക മുറിവാണ് സിസ്റ്ററുടെ മരണത്തിന് കാരണമെന്ന് വിശദമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിൽ പാലാ ഡി.വൈ.എസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കും.
ഭാരമുള്ള വസ്തു കൊണ്ടു തലയ്ക്ക് അടിയേറ്റാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു സൂചിപ്പിക്കുന്നു. പുലർച്ചെ രണ്ടരയ്ക്കും ഏഴിനും ഇടയിലാണു മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ എല്ലാവരും നല്ല ഉറക്കത്തിലായിരിക്കും. അതുകൊണ്ടാകാം സിസ്റ്ററുടെ നിലവിളി കേൾക്കാത്തത് എന്ന വാദമാണ് മഠം ഉയർത്തുന്നത്. ഇന്നലെ രാവിലെയാണ് സിസ്റ്റർ അമല(69)യെ മഠത്തിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ ഇവരുടെ കട്ടിലിൽ നെറ്റിയിൽ മുറിവേറ്റ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ രാവിലെ കുർബാനയിൽ പങ്കെടുത്താതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു സിസ്റ്റർ എന്ന് മഠം അധികൃതർ പറഞ്ഞു.
സുഖമില്ലാതിരുന്നപ്പോഴും രാവിലത്തെ കുർബാന മുടക്കാറില്ലായിരുന്നു. ഇന്ന് രാവിലെ പതിവിന് വിരുദ്ധമായി കുർബാനയിൽ പങ്കെടുക്കാത്തതിനാലാണ് അന്വേഷിച്ചത്. കോൺവെന്റിന് സമീപത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകളും ഈ കോൺവെന്റിൽ താമസക്കാരായുണ്ട്. രാത്രി കാലങ്ങളിൽ പലരും ആശുപത്രിയിലേക്കും തിരിച്ചും കോൺവെന്റിൽ നിന്ന് പോകാറുണ്ടെന്നും അതിനാൽ പുറമെ നിന്നാരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നുമാണ് മഠം അധികൃതർ പറയുന്നത്. ഏതായാലും തലയ്ക്ക് അടിയേറ്റ സിസ്റ്റർ ഉച്ചത്തിൽ നിലവിളിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയൊരു നിലവിളി തൊട്ടടുത്ത മുറിയിലുള്ള ആരും കേട്ടില്ലെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. ഇക്കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാൻ മഠത്തിന് കഴിഞ്ഞിട്ടില്ല.
സമീപകാലത്ത് രോഗബാധയെത്തുടർന്ന് ആശുപത്രിയിലായിരുന്നതിനാൽ സിസ്റ്റർ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. മൂന്നാംനിലയിൽ തൊട്ടടുത്ത മുറികളിലും ആളുണ്ടായിരുന്നു. രാത്രി 12 മണിയോടെ ഇവിടത്തെ കന്യാസ്ത്രീ ഡോ.റൂബിമരിയ, സമീപത്തുള്ള കാർമൽ ആശുപത്രിയിലേക്കു പോയിരുന്നു. ഇവർ രണ്ടാംനിലയിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയിൽനിന്നാണ് 500 രൂപയോളം കാണാതായത്. കോട്ടയത്തുനിന്ന് വിരലടയാളവിദഗ്ധരായ ജോസ് ടി. ഫിലിപ്പ്, ശ്രീജ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്‌നായ 'ജിൽ' മണംപിടിച്ച് മഠത്തിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയുടെ പരിസരത്തുകൂടി 150 മീറ്റർ അകലെയുള്ള പാലാ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡുവരെ ഓടി തിരികെയെത്തി.
രാമപുരം വാലുമ്മേൽ പരേതരായ വി.ഡി.ആഗസ്തിയുടെയും ഏലിയുടെയും മകളാണ് അമല. പന്നിമറ്റം അസീസി മഠത്തിലെ സിസ്റ്റർ ഹിൽഡ, സി.എം.സി. പ്രൊവിൻഷ്യാൾ സിസ്റ്റർ ലൂസി മേരി, പരേതയായ സിസിലി എന്നിവർ സഹോദരങ്ങളാണ് . ശവസംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാ കാർമൽ ആശുപത്രിയിലെ ചാപ്പലിൽ ആരംഭിക്കും. കിഴതടിയൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് കാർമൽ ആസ്?പത്രിയിൽ മൃതദേഹം പൊതുദർശനത്തിന് എത്തിക്കും.