- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ വിരുദ്ധരെന്ന് മുദ്രചാർത്തി അകറ്റി നിർത്തിയിരുന്ന ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന് കന്യാസ്ത്രീ സമരത്തിലൂടെ വിശ്വാസികൾക്ക് ഇടയിലും സ്വീകാര്യതയായി; സഭാനേതൃത്വം കൽപ്പിച്ചാൽ കന്യാസ്ത്രീകൾ പോലും കേൾക്കുകയില്ല എന്ന സ്ഥിതി സംജാതമായി; മെത്രാന്മാരും വൈദികരും പറഞ്ഞിട്ടും വിശ്വാസികൾ വരെ തെരുവിൽ ഇറങ്ങി; ഫ്രാങ്കോ മുളക്കലിന് എതിരെയുള്ള സമരവും വിജയവും കേരളത്തിലെ കത്തോലിക്കാ സഭയെ പരിഷ്ക്കരണത്തിലേക്ക് തള്ളിവിടുമോ
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സഭകളിൽ വലിയൊരു മാറ്റത്തിന്റെ ചൂളംവിളിയാണ് ഇപ്പോൾ കേൾക്കുന്നത്. കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി നേടിയ വിജയത്തിന്റെ അലയൊലികൾ അധികാര കേന്ദ്രങ്ങളെ പോലും വിറപ്പിക്കുകയുണ്ടായി. മതമേലധ്യക്ഷന്റെ അലങ്കാരങ്ങളും രാഷ്ട്രീയ, പൊലീസ് നേതൃത്വങ്ങളുടെ ആശീർവാദവും കൊണ്ട് പ്രതിരോധക്കോട്ട ചമച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാക്കിയ ഘടകങ്ങളിളിൽ നിർണായകമായത് കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയത് തന്നെയായിരുന്നു. സഭാവിരുദ്ധരെന്ന് മുദ്രകുത്തിയ ഒരു വിഭാഗം ആളുകളാണ് അവര്ക്ക് വേണ്ടി നിലകൊണ്ടത്. ജോയിന്റ് കൗൺസിലായിരുന്നു സമരതത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇപ്പോഴത്തെ സമര വിജയത്തിലൂടെ അവർക്കും വിശ്വാസികൾക്കിടയിൽ സ്ഥാനം നേടാൻ സാധിച്ചു. 2014നും '16നും ഇടയിൽ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നൽകി 87ാം നാൾ ഫ്രാങ്കോ അറസ്റ്റിലാകുമ്പോൾ സംസ്ഥാന പൊലീസിന്റെ അസാധാരണ നടപടിക്രമങ്ങളും അതിനുപിന്നിലുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള രാഷ്ട്രീയ, പൊലീസ് താൽപര്യങ്ങൾ ശക്തമായ തെളിവുകൾക്കും സമ്മർദങ്
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സഭകളിൽ വലിയൊരു മാറ്റത്തിന്റെ ചൂളംവിളിയാണ് ഇപ്പോൾ കേൾക്കുന്നത്. കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി നേടിയ വിജയത്തിന്റെ അലയൊലികൾ അധികാര കേന്ദ്രങ്ങളെ പോലും വിറപ്പിക്കുകയുണ്ടായി. മതമേലധ്യക്ഷന്റെ അലങ്കാരങ്ങളും രാഷ്ട്രീയ, പൊലീസ് നേതൃത്വങ്ങളുടെ ആശീർവാദവും കൊണ്ട് പ്രതിരോധക്കോട്ട ചമച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാക്കിയ ഘടകങ്ങളിളിൽ നിർണായകമായത് കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയത് തന്നെയായിരുന്നു. സഭാവിരുദ്ധരെന്ന് മുദ്രകുത്തിയ ഒരു വിഭാഗം ആളുകളാണ് അവര്ക്ക് വേണ്ടി നിലകൊണ്ടത്. ജോയിന്റ് കൗൺസിലായിരുന്നു സമരതത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇപ്പോഴത്തെ സമര വിജയത്തിലൂടെ അവർക്കും വിശ്വാസികൾക്കിടയിൽ സ്ഥാനം നേടാൻ സാധിച്ചു.
2014നും '16നും ഇടയിൽ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നൽകി 87ാം നാൾ ഫ്രാങ്കോ അറസ്റ്റിലാകുമ്പോൾ സംസ്ഥാന പൊലീസിന്റെ അസാധാരണ നടപടിക്രമങ്ങളും അതിനുപിന്നിലുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള രാഷ്ട്രീയ, പൊലീസ് താൽപര്യങ്ങൾ ശക്തമായ തെളിവുകൾക്കും സമ്മർദങ്ങൾക്കും മുന്നിൽ ദുർബലമാവുകയായിരുന്നു.
ആദ്യമായി ഒരുബിഷപ് ഇത്തരം കേസിൽ പ്രതിസ്ഥാനത്തുവന്നത് സർക്കാറിനും പൊലീസിനും ഉയർത്തിയ വെല്ലുവിളി ചെറുതല്ല. ശക്തമായി പ്രതികരിക്കാൻ രാഷ്ട്രീയനേതൃത്വങ്ങളും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാൻ പൊലീസും ആദ്യഘട്ടത്തിൽ മടിച്ചു. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും കേരളത്തിലെ വിവിധ ജില്ലകളിലേക്കും നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ജലന്ധറിൽ ബിഷപ്പിന്റെ ചോദ്യം ചെയ്യൽപോലും നാടകമാണെന്ന് ആരോപണം ഉയർന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചി നഗരമധ്യത്തിൽ കന്യാസ്ത്രീകളുടെ സമരപ്പന്തൽ ഉയർന്നത്. സമരത്തിന് ലഭിച്ച ബഹുജന പിന്തുണ സർക്കാറിനെയും പൊലീസിനെയും ഞെട്ടിച്ചു. സമരത്തോടു മുഖം തിരിച്ച് സഭയും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും. പീഡനത്തിന് ഇരയായ ഒരു സ്ത്രീക്കുവേണ്ടി നിസ്സഹായരായ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ സമരം കണ്ടില്ലെന്നു നടിച്ച് പ്രഖ്യാപിത വനിതാ സംഘടനകൾ. സമരത്തെ ഒതുക്കാൻ അരയും തലയും മുറുക്കി വേട്ടക്കാരുടെ നിരയുണ്ടായിട്ടും അവർ വിജയം നേടി.
കന്യാസ്ത്രീയുടെമേൽ സ്വഭാവദൂഷ്യം വരെ ചാർത്തി പി സി ജോർജ്ജിനെ പോലുള്ള എംഎൽഎയും രംഗത്തുവന്നു. ഈ വേളയിലായിന്നു പൊരുതുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പൊതുസമൂഹത്തിന്റെ വരവ്. മൂന്നു ദിവസം നീണ്ട ചോദ്യംചെയ്യൽ. അതും അസാധാരണം. അറസ്റ്റിനു മുമ്പ് സമരമുഖത്തിരുന്ന വനിതകളെ ഇകഴ്‌ത്തിക്കൊണ്ട് ഭരിക്കുന്ന പാർട്ടിയുടെ പൊതുപ്രസ്താവന. ഇന്ത്യയിൽ ആദ്യമായി ഒരു ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ച സമരത്തിന് താത്കാലിക സമാപ്തി.
ഇന്ത്യയിലെ ക്രൈസ്തവസഭകളുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു ബിഷപ്പ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. അതും കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്. സാധാരണഗതിയിൽ സഭയിലുണ്ടാകുന്ന തർക്കങ്ങളും കേസുകളും അതിൽത്തന്നെ ഒത്തുതീരാറുണ്ട്. ഇവിടെ അതും നടന്നില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കന്യാസ്ത്രീകൾ കേരള ക്രിസ്ത്യൻ റിഫോർമേഷൻ മൂവ്‌മെന്റ്, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ എന്നീ സംഘടനകളുടെ പിന്തുണയോടെ കൊച്ചിയിൽ പരസ്യമായ സമരമുഖം തുറന്നത്. പരാതിക്കാരിക്കൊപ്പമുള്ള അഞ്ച് കന്യാസ്ത്രീകൾ അവിടെ നിരാഹാരം തുടങ്ങി. രാജ്യത്ത് ഇതാദ്യം. രാജ്യം മുഴുവനും ഇതിന്റെ അലയൊലികളുയർന്നു. വൈദികരും കന്യാസ്ത്രീകളും വരെ പിന്തുണയുമായെത്തി.
സമരത്തോട് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പുലർത്തിയ സമീപനം അവരുടെ ഇരട്ടമുഖം വെളിപ്പെടുത്തി. ചെറിയ പ്രശ്‌നങ്ങൾക്കുവേണ്ടിപോലും സമരം നടത്തുന്ന പാർട്ടികളുടെ നേതൃത്വം ആരെയോ ഭയന്നു. കർത്താവിന്റെ മണവാട്ടികളെ കണ്ടില്ലെന്നു നടിച്ചു. ഒറ്റപ്പെട്ട ചില നേതാക്കൾ മാത്രം പാർട്ടിയുടെ ചിന്താഗതികളെ മറികടന്നും കന്യാസ്ത്രീകളെ പിന്തുണച്ചു. സമരം കേരളത്തിന്റെ പൊതുസമൂഹം ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. രാഷ്ട്രീയക്കാരുടെയും പേരും ആൾബലവുമുള്ള സംഘടനകളുടെയും പിന്തുണയില്ലെങ്കിലും സമരം നടത്താമെന്ന് തെളിഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ ഈ ജനകീയസമരത്തിന് നൽകിയ പിന്തുണയും ചരിത്രം. ജസ്റ്റിസ് കെമാൽപാഷയെപ്പോലുള്ളവർ സമരപ്പന്തലിൽ നേരിട്ടെത്തി ഊർജം പകർന്നു.