- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെറിബ്രൽ പാൾസി ബാധിച്ച മകനെ നോക്കാൻ രാത്രി ഡ്യൂട്ടിയിൽ ഇളവു തേടി; മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി ജോലിയിൽ പ്രവേശിച്ച നഴ്‌സിനെ പിരിച്ചു വിട്ട് ആശുപത്രിയുടെ പ്രതികാര നടപടി: കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നഴ്സ് ബിനിതയെ പിരിച്ചു വിട്ടത് യാതൊരു ആനുകൂല്യവും നൽകാതെ
ആലപ്പുഴ: സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ രാത്രി ഡ്യൂട്ടിയിൽ ഇളവു തേടിയ നഴ്‌സിനെ പ്രതികാരമെന്നോണം പിരിച്ചു വിട്ട് ആശുപത്രി അധികൃതർ. സുഖമില്ലാത്ത മകനെ നോക്കാൻ വേണ്ടി ഡ്യൂട്ടിയിൽ ഇളവ് തേടിയ കായംകുളം പാലസ് വാർഡ് പുത്തിരേത്ത് വീട്ടിൽ എസ്. ബിനീതയെ ആണ് ജോലി ചെയ്തിരുന്ന കായംകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രി പിരിച്ചു വിട്ടത്. രാത്രി ഡ്യൂട്ടിയിൽ ഇളവ് തേടി മനുഷ്യാവകാശ കമ്മീഷനെയാണ് ബിനീത സമീപിച്ചത്. ഇതും പ്രകാരം മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ഡിസംബർ 16ന് ആലപ്പുഴ ജില്ലാ ലേബർ ഓഫീസറോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിൽ പ്രതികാരമെന്നോണം 22 വർഷം നഴ്‌സായി ജോലി ചെയ്തിരുന്ന ബിനിതയെ യാതൊരു കാരണവും ഇല്ലാതെ ആശുപത്രി അധികൃതർ കഴിഞ്ഞ അഞ്ചിന് പിരിച്ചു വിടുകയായിരുന്നു. ബിനീതയുടെ 12 വയസ്സുള്ള മൂത്തമകനാണ് അസുഖം ബാധിച്ചത്. ബിനീതയുടെ അമ്മയായിരുന്നു കുട്ടിയെ നേരത്തെ നോക്കിക്കൊണ്ടിരുന്നത്. എന്നാൽ പ്രായാധിക്യത്താൽ കുഞ്ഞിന്റെ കാര്യം നോക്കാൻ ഇവർക്ക് ബുദ്ധിമുട്ടായി. ഇതോടെ രാത്രി ഡ്യൂട്ടി ഒഴിവാക്കിത്തരണമെന്ന് ആശുപത്രി മാന
ആലപ്പുഴ: സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ രാത്രി ഡ്യൂട്ടിയിൽ ഇളവു തേടിയ നഴ്‌സിനെ പ്രതികാരമെന്നോണം പിരിച്ചു വിട്ട് ആശുപത്രി അധികൃതർ. സുഖമില്ലാത്ത മകനെ നോക്കാൻ വേണ്ടി ഡ്യൂട്ടിയിൽ ഇളവ് തേടിയ കായംകുളം പാലസ് വാർഡ് പുത്തിരേത്ത് വീട്ടിൽ എസ്. ബിനീതയെ ആണ് ജോലി ചെയ്തിരുന്ന കായംകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രി പിരിച്ചു വിട്ടത്.
രാത്രി ഡ്യൂട്ടിയിൽ ഇളവ് തേടി മനുഷ്യാവകാശ കമ്മീഷനെയാണ് ബിനീത സമീപിച്ചത്. ഇതും പ്രകാരം മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ഡിസംബർ 16ന് ആലപ്പുഴ ജില്ലാ ലേബർ ഓഫീസറോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിൽ പ്രതികാരമെന്നോണം 22 വർഷം നഴ്‌സായി ജോലി ചെയ്തിരുന്ന ബിനിതയെ യാതൊരു കാരണവും ഇല്ലാതെ ആശുപത്രി അധികൃതർ കഴിഞ്ഞ അഞ്ചിന് പിരിച്ചു വിടുകയായിരുന്നു.
ബിനീതയുടെ 12 വയസ്സുള്ള മൂത്തമകനാണ് അസുഖം ബാധിച്ചത്. ബിനീതയുടെ അമ്മയായിരുന്നു കുട്ടിയെ നേരത്തെ നോക്കിക്കൊണ്ടിരുന്നത്. എന്നാൽ പ്രായാധിക്യത്താൽ കുഞ്ഞിന്റെ കാര്യം നോക്കാൻ ഇവർക്ക് ബുദ്ധിമുട്ടായി. ഇതോടെ രാത്രി ഡ്യൂട്ടി ഒഴിവാക്കിത്തരണമെന്ന് ആശുപത്രി മാനേജ്മെന്റിനോട് പലകുറി അപേക്ഷിച്ചു. അതിന് മാനേജ്മെന്റ് തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ കലക്ടറെയും മനുഷ്യാവകാശ കമ്മിഷനെയും ലേബർ ഓഫീസറെയും സമീപിച്ചതെന്നു ബിനീത പറഞ്ഞു.
ടാക്‌സി ഡ്രൈവറായ ബിനുവാണ് ബിനിതയുടെ ഭർത്താവ്. സാമ്പത്തിക ബാധ്യത ഒരുപാടുള്ള ഈ കുടുംബത്തിന് കുഞ്ഞിന്റെ ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക വേണം. ഇതിനിടയിലാണ് ജോലിയും പോയത്. ഇവർക്ക് അഞ്ചുവയസുള്ള ഒരു മകൾ കൂടിയുണ്ട്. ബിനീതയ്ക്ക് പകൽ സമയം ഡ്യൂട്ടി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ഡിസംബർ 16നാണ് നിർദ്ദേശിച്ചത്.