- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയെ ചാരി രക്ഷപെടാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞു; കോടതി വിലക്ക് നീക്കിയതോടെ നഴ്‌സുമാർ ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടൻ; സ്റ്റേ വാങ്ങാൻ ഒരുങ്ങി ആശുപത്രി ഉടമകൾ; വിജ്ഞാപനം ഇറങ്ങിയാലും ശമ്പളം വർദ്ധിപ്പിക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാർക്ക് എന്നാണ് എന്നാണ് മാന്യമായ ശമ്പളം ലഭിക്കുക? നാളെ നാളെയെന്ന് പറഞ്ഞ് ശമ്പളം വർദ്ധിപ്പിക്കുന്ന ഉത്തരവ് നീണ്ടു പോകുമ്പോൾ നഴ്‌സുമാരുടെ പ്രതീക്ഷ അറ്റുപോകുകയാണ്. കോടതിയെ പഴിചാരി ശമ്പള വർദ്ധനവ് ഉത്തരവ് പുറത്തിറക്കാതിരിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ആ ശ്രമത്തിൽ നിന്നും തൽക്കാലം നഴ്‌സുമാർ രക്ഷപെട്ടു. ഹൈക്കോടതി ഉത്തരവാണ് ഇക്കാര്യത്തിൽ നഴ്‌സുമാർക്ക് തുണയായി മാറിയത്. എന്നാൽ, ഈ ഉത്തരവ് നടപ്പിലാക്കിയാൽ തന്നെയും ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ എത്ര ആശുപത്രികൾ തയ്യാറാകുമെന്ന കാര്യത്തിലാണ് സംശയമുള്ളത്. മിനിമം വേതന നിയമത്തിന് അനുസൃതമായുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ വീണ്ടും മാനേജ്‌മെന്റുകളുമായി സംസാരിക്കാൻ തയ്യാറാണെന്നാണ് സർക്കാർ നിലപാട്. ഈ നിലപാട് അംഗീകരിക്കാൻ യുഎൻഎ അടക്കമുള്ള സംഘടനകൾ തയ്യാറായിട്ടില്ല. ആവശ്യമെങ്കിൽ ഒത്തുതീർപ്പുസാധ്യത തേടി നഴ്‌സുമാരുടെയും മാനേജ്‌മെന്റുകളുടെയും സംഘടനകളുമായി ചർച്ച നടത്താനും സർക്കാരിനു
തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാർക്ക് എന്നാണ് എന്നാണ് മാന്യമായ ശമ്പളം ലഭിക്കുക? നാളെ നാളെയെന്ന് പറഞ്ഞ് ശമ്പളം വർദ്ധിപ്പിക്കുന്ന ഉത്തരവ് നീണ്ടു പോകുമ്പോൾ നഴ്‌സുമാരുടെ പ്രതീക്ഷ അറ്റുപോകുകയാണ്. കോടതിയെ പഴിചാരി ശമ്പള വർദ്ധനവ് ഉത്തരവ് പുറത്തിറക്കാതിരിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ആ ശ്രമത്തിൽ നിന്നും തൽക്കാലം നഴ്‌സുമാർ രക്ഷപെട്ടു. ഹൈക്കോടതി ഉത്തരവാണ് ഇക്കാര്യത്തിൽ നഴ്‌സുമാർക്ക് തുണയായി മാറിയത്. എന്നാൽ, ഈ ഉത്തരവ് നടപ്പിലാക്കിയാൽ തന്നെയും ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ എത്ര ആശുപത്രികൾ തയ്യാറാകുമെന്ന കാര്യത്തിലാണ് സംശയമുള്ളത്.
മിനിമം വേതന നിയമത്തിന് അനുസൃതമായുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ വീണ്ടും മാനേജ്‌മെന്റുകളുമായി സംസാരിക്കാൻ തയ്യാറാണെന്നാണ് സർക്കാർ നിലപാട്. ഈ നിലപാട് അംഗീകരിക്കാൻ യുഎൻഎ അടക്കമുള്ള സംഘടനകൾ തയ്യാറായിട്ടില്ല. ആവശ്യമെങ്കിൽ ഒത്തുതീർപ്പുസാധ്യത തേടി നഴ്‌സുമാരുടെയും മാനേജ്‌മെന്റുകളുടെയും സംഘടനകളുമായി ചർച്ച നടത്താനും സർക്കാരിനു തടസ്സമില്ലെന്നാണ് കോടതി വിധിയിൽ പറയുന്ന്. ഈ ഭാഗം മാനേജമെന്റുകൾ പിടിവള്ളി ആക്കുകയും ചെയ്യും.
അതേസമയം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനതിരെ ഹൈക്കോടതിയെ സമീപിക്കാനും ആശുപത്രി മാനേജ്‌മെന്റുകൾ ഒരുങ്ങുന്നുണ്ട്. മിനിമം വേതന നിർണയവുമായി ബന്ധപ്പെട്ട സർക്കാർ നടപടി ചോദ്യം ചെയ്തു തുടക്കം മുതൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി സുപ്രീം കോടതിയെ സമീപിക്കാനും ഇവർ ഒരുങ്ങുന്നുണ്ട്. നിലവിലുള്ളതിന്റെ 150% കൂടുതൽ വേതനം നിശ്ചയിക്കാനാണു സർക്കാർ ശുപാർശ ചെയ്യുന്നതെന്ന് ആരോപിച്ചായിരുന്നു ഹർജി. കരടുശുപാർശയെ തുടർന്നു നാനൂറിലേറെ ആശുപത്രി മാനേജ്‌മെന്റുകൾ എതിർപ്പ് അറിയിച്ചെങ്കിലും വേണ്ടവിധം പരിഗണിക്കാതെ രണ്ടു ദിവസത്തിനകം ഹിയറിങ് പൂർത്തിയാക്കി തിരക്കിട്ടു നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.
പ്രശ്‌നം പരിഹരിക്കാൻ കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ മധ്യസ്ഥശ്രമം ഫലം കണ്ടില്ലെന്നു ലേബർ കമ്മിഷണർ അറിയിച്ചു. നഴ്‌സുമാരുടെയും മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. കരടു വിജ്ഞാപനത്തിൽ പറയുന്ന മിനിമം വേതനം നടപ്പാക്കണമെന്ന ആവശ്യത്തിൽ നഴ്‌സുമാരുടെ പ്രതിനിധികൾ ഉറച്ചുനിന്നു. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ ശക്തമായി എതിർത്തതിനാൽ അഭിപ്രായസമന്വയം സാധിച്ചില്ലെന്നാണു ലേബർ കമ്മിഷണർ കോടതിയെ അറിയിച്ചത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും മറ്റും കേസിൽ കക്ഷിചേർന്നിരുന്നു.
അന്തിമ വിജ്ഞാപനം സർക്കാർ ഇറങ്ങിയ ശേഷം ആക്ഷേപമുണ്ടെങ്കിൽ ആശുപത്രി മാനേജ്‌മെന്റുകൾക്കു ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നു ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 31നകം വേതന പരിഷ്‌കരണ വിജ്ഞാപനം ഇറക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ അന്തിമവിജ്ഞാപനം ഇറക്കുന്നത് കോടതി തടഞ്ഞതോടെ തീരുമാനം വൈകുകയായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ചർച്ച പരാജയമായതോടെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്നും ഏകദേശം ഉറപ്പായിരുന്നു. ചർച്ചയിൽ ഉടനീളം നഴ്സുമാരെ കുറ്റപ്പെടുത്തിയുള്ള ആശുപത്രി മാനേജ്മെന്റ് നിലപാടിൽ ഉറച്ച് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. നഴ്സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ സർക്കാരും അവരെ കൈവിട്ട അവസ്ഥയിലായിരുന്നു. ഏപ്രിൽ 20 മുതൽ വീണ്ടും കേരളത്തിലെ നഴ്‌സുമാർ വീണ്ടും സമരത്തിനിറങ്ങുമെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
ഇനിയും ഒരു സമരം ഉണ്ടായാൽ അത് ഇതുവരെ കണ്ട സമരങ്ങളിൽ നിന്ന് വിഭിന്നമായി എല്ലാ സംഘടനകളും ചേർന്ന് ഒറ്റക്കെട്ടായുള്ള സമരമാകും. മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ ഇറക്കണമെന്ന് നഴ്‌സുമാർ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മിനിമം വേതനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. അല്ലെങ്കിൽ ഏപ്രിൽ 20 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇവരുടെ സംഘടനകൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി 10 നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ തീരുമാനം എടുത്തത്. മുഖ്യമന്ത്രി വാക്കു നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും സംസ്ഥാനത്തെ മികച്ച സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ അവസ്ഥ മാറിയില്ല. ചില ആശുപത്രികൾ ശമ്പളം വർദ്ധിപ്പിച്ചു നല്കിയപ്പോൾ മറ്റു ചില പ്രമുഖ ആശുപത്രികൾ കടുംപിടുത്തം തുടർന്നു.