- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിലെ മാലാഖമാരെന്ന ആലങ്കാരിക വിശേഷണങ്ങൾ മാത്രം പോരാ! തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രം പെരുമാറുന്ന ആശുപത്രി മുതലാളിമാരെ കടിഞ്ഞാണിടാൻ ആരുണ്ട്? സുപ്രീംകോടതിയും സർക്കാരും പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ ഉപരോധിച്ച് നഴ്സിങ് സംഘടനകൾ; അവകാശങ്ങൾ അനുവദിക്കാതെ പറ്റിക്കുന്ന പണി ഇനി നടപ്പില്ലെന്ന് യുഎൻഎ
തിരുവനന്തപുരം: സർക്കാർ ഉത്തരവും വിജ്ഞാപനവും ഒന്നും ഇറക്കിയിട്ട് ഒരു കാര്യവുമില്ലെന്നും തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രമെ പെരുമാറുകയുള്ളുവെന്നുമുള്ള സ്വകാര്യ ആശുപത്രി മുതലാളിമാരുടെ പിടിവാശി തുടരുകയാണ്. സുപ്രീംകോടതിയും സംസ്ഥാന സർക്കാരും ഉത്തരവിട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പടെയുള്ള നഴ്സിങ് സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു. സർ്ക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥിതിക്ക് എത്രയും വേഗം തങ്ങളുടെ അവകാശം ലഭിക്കണമെന്നും ഇല്ലാത്ത പക്ഷം ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് നഴ്സുമാർ. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഉപരോധ സമരം ആരംഭിച്ചിരിക്കുന്നത്. നഴ്സുമാരുടെ ശമ്പള ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്തെ 5 പ്രധാന ആശുപത്രികളുടെ എച് ആർ മാനേജർമാരെയാണ് നഴ്സുമാർ ഉപരോധിക്കുന്നത്.ആനയറ കിംസ് ആശുപത്രി, ചാക്ക അനന്തപുരി ആശുപത്രി, പട്ടം എസ് യു ടി, ജഗതി എസ്‌കെ എന്നീ ആശുപത്രികളാണ് നഴ്സുമ
തിരുവനന്തപുരം: സർക്കാർ ഉത്തരവും വിജ്ഞാപനവും ഒന്നും ഇറക്കിയിട്ട് ഒരു കാര്യവുമില്ലെന്നും തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രമെ പെരുമാറുകയുള്ളുവെന്നുമുള്ള സ്വകാര്യ ആശുപത്രി മുതലാളിമാരുടെ പിടിവാശി തുടരുകയാണ്. സുപ്രീംകോടതിയും സംസ്ഥാന സർക്കാരും ഉത്തരവിട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉൾപ്പടെയുള്ള നഴ്സിങ് സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു.
സർ്ക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥിതിക്ക് എത്രയും വേഗം തങ്ങളുടെ അവകാശം ലഭിക്കണമെന്നും ഇല്ലാത്ത പക്ഷം ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് നഴ്സുമാർ. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഉപരോധ സമരം ആരംഭിച്ചിരിക്കുന്നത്.
നഴ്സുമാരുടെ ശമ്പള ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്തെ 5 പ്രധാന ആശുപത്രികളുടെ എച് ആർ മാനേജർമാരെയാണ് നഴ്സുമാർ ഉപരോധിക്കുന്നത്.ആനയറ കിംസ് ആശുപത്രി, ചാക്ക അനന്തപുരി ആശുപത്രി, പട്ടം എസ് യു ടി, ജഗതി എസ്‌കെ എന്നീ ആശുപത്രികളാണ് നഴ്സുമാർ ഉപരോധിക്കുന്നത്.
ശമ്പളം സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ ഒരു കാരണവശാലും ഉപരോധം പിൻവലിക്കില്ലെന്ന തീരുമാനത്തിലാണ് നഴ്സുമാർ. സ്വന്തം ജീവൻ പോലും പണയം വെച്ച് ബന്ധുക്കൾ പോലും പേടിച്ച് അടുത്ത് വരാത്ത ജോലിയാണ് നഴ്സുമാർ ചെയ്യുന്നത്. എന്നാൽ പകലന്തിയോളം പണിയെടുത്താലും ശമ്പളം പോലും മര്യാദയ്ക്ക ലഭിക്കില്ലെന്ന അവസ്ഥയിൽ മനസ്സ് മടുത്തിട്ടാണ് ഇത്തരം സമരവുമായി ഇറങ്ങുന്നതെന്നാണ് നഴ്സുമാരുടെ പക്ഷം.
അതിനിടെ കരമന പിആർഎസ് ആശുപത്രിയിൽ ഉപരോധ സമരമിരിക്കുന്ന നഴ്സുമാരെ അറസ്റ്റ് ചെയ്ത് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു മാനേജ്മെന്റ് . പൊലീസ് ബലം പ്രയോഗിക്കുകയോ നീതി കിട്ടാതെ സമരമവസാനിപ്പിക്കാൻ ശ്രമിച്ചാലോ ഇപ്പോൾ സമരം നടക്കുന്ന അഞ്ച് ആശുപത്രികളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് യുഎൻഎയുടെ തീരുമാനം.എസ് യു ടി ആശുപത്രിയിൽ സിഐടിയു ഉൾപ്പടെയുള്ള വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളെ മാത്രം സമരത്തെ തുടർന്ന ചർച്ചയ്ക്ക് വിളിച്ചതും പ്രശ്നമായി. മിക്ക സ്വകാര്യ ആശുപത്രികളിലും ഏറ്റവും വലിയ നഴ്സുമാരുടെ സംഘടനയാണ് യുഎൻഎ. അതുകൊണ്ട് തന്നെ തങ്ങളുടെ സംഘടനയുടെ ഒരു സംസ്ഥാന നേതാവിനേയോ പങ്കെടുപ്പിക്കാതെ ചർച്ച നടക്കില്ലെന്ന വാദമാണ് ഉന്നയിക്കുന്നത്.
കേരളത്തിലെ നഴ്‌സുമാർ സമരരംഗത്ത് കഴിഞ്ഞത് ദിവസങ്ങളോളമാണ്. ഇപ്പോൾ അവർ ഉയർത്തുന്ന ആവശ്യങ്ങൾ വർഷങ്ങളായി അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാർ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങൾ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്‌നങ്ങൾക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്‌സുമാർ സമരം ചെയ്യേണ്ടി വരുന്നത്. എന്നാൽ സർക്കാരും കോടതിയുമൊക്കെ വിജ്ഞാപനവും ഉത്തരവുമിറക്കിയിട്ടും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന് നടിച്ച് ഇരിക്കാൻ എങ്ങനെയാണ് ആശുപത്രി മാനേജ്മെന്റുകൾക്ക് കഴിയുക എന്നതാണ് ഇപ്പോൾ പ്രസക്തമായി ഉയരുന്ന ചോദ്യം.
2011 മുതൽ മാന്യമായ ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ കേരളത്തിലെ നഴ്‌സുമാർ നടത്തിയിട്ടുണ്ട്. ഈ ആറ് വർഷത്തിനിടയ്ക്ക് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പോലും നഴ്‌സുമാർക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.പല തവണ മിനിമം വേജസ് കമ്മിറ്റിയും ലേബർ വകുപ്പും സർക്കാരുകളുമൊക്കെ മാറി മാറി പറ്റിച്ചിട്ടും അവർ പണിയെടുക്കാതിരുന്നിട്ടില്ല ഒരു രോഗിയേയും ബുദ്ധിമുട്ടിച്ചിട്ടില്ല. അത് ഇനിയും നടപ്പില്ലെന്ന സൂചനയാണ് ഇപ്പോൾ നഴ്സുമാർ എച്ച്ആർ മാനേജർമാരെ ഉപരോധിച്ച് നടത്തുന്ന ഈ സമരം.