- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ട് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു? സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണം; ഇപ്പോഴത്തെ അവസ്ഥയ്ക്കുപകരം പരിശുദ്ധിയോടെ സ്ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ് വേണ്ടത്; ശ്രീധരൻ പിള്ളയും ബിജെപിയും അജണ്ട സെറ്റ് ചെയ്തതിൽ അഭിമാനം കൊള്ളുമ്പോൾ ഒ.രാജഗോപാലിന്റെ പഴയ ലേഖനം ചർച്ചയാകുന്നു
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിജെപി യുവതികൾ മല ചവിട്ടുന്നതിനെതിരെ ശക്തമായ സമരത്തിലാണ്. കോടതി വിധി വന്നപ്പോൾ മൃദുസമീപനം സ്വീകരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള അടക്കമുള്ളവർ ഇപ്പോൾ ആചാരങ്ങൾ അണുവിട വിടാതെ പാലിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സുപ്രീംകോടതി നിർവഹിച്ചത് ഭരണഘടനാപരമായ ചുമതലയാണെന്നാണ് മുതിർന്ന നേതാവ് ഒ.രാജഗോപാൽ എംഎൽഎ ആദ്യം പ്രതികരിച്ചത്. ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾ തീരുമാനിക്കട്ടെയെന്നാണ് രാജഗോപാൽ പ്രതികരിച്ചത്ശബരിമലയിൽ സർക്കാർ സംവിധാനം പരാജയമെന്നും, ദർശനത്തിനെത്തുന്ന സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും രാജഗോപാൽ പറഞ്ഞു. അതിനിടെ, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുയർത്തി രാജഗോപാൽ 19 കൊല്ലം മുമ്പെഴുതിയ ലേഖനം പുറത്ത് വന്നു. മാതൃഭൂമി 1999ൽ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസി
പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിജെപി യുവതികൾ മല ചവിട്ടുന്നതിനെതിരെ ശക്തമായ സമരത്തിലാണ്. കോടതി വിധി വന്നപ്പോൾ മൃദുസമീപനം സ്വീകരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള അടക്കമുള്ളവർ ഇപ്പോൾ ആചാരങ്ങൾ അണുവിട വിടാതെ പാലിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, സുപ്രീംകോടതി നിർവഹിച്ചത് ഭരണഘടനാപരമായ ചുമതലയാണെന്നാണ് മുതിർന്ന നേതാവ് ഒ.രാജഗോപാൽ എംഎൽഎ ആദ്യം പ്രതികരിച്ചത്. ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾ തീരുമാനിക്കട്ടെയെന്നാണ് രാജഗോപാൽ പ്രതികരിച്ചത്
ശബരിമലയിൽ സർക്കാർ സംവിധാനം പരാജയമെന്നും, ദർശനത്തിനെത്തുന്ന സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും രാജഗോപാൽ പറഞ്ഞു. അതിനിടെ, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുയർത്തി രാജഗോപാൽ 19 കൊല്ലം മുമ്പെഴുതിയ ലേഖനം പുറത്ത് വന്നു. മാതൃഭൂമി 1999ൽ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് തന്നെ സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കണമെന്നാണ് .
''ശബരിമലയിൽ ആരാധന നടത്തുന്നതിന് സ്ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്ത്രീകൾക്കു പുരുഷന്മാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്.''-രാജഗോപാൽ വാദിക്കുന്നു.
എന്നാൽ എനിക്ക് മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്ന കാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റി നിർത്താൻ കാരണമെങ്കിൽ സ്ത്രീകൾക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ അത് ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്കുപകരം പരിശുദ്ധിയോടെ സ്ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ് വേണ്ടത്. '' ''-രാജഗോപാൽ എഴുതുന്നു.
ആദ്ധ്യാത്മിക കാര്യങ്ങളിൽ സ്ത്രീകൾ ആരുടെയും പിന്നിലല്ല എന്നത് തെളിയിക്കപ്പട്ട കാര്യമാണ്. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത് കേരളീയ വനിതയായ സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്.
ഇന്നലെ വരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. അമ്മയുടെ നേതൃത്വത്തിലും നിർദ്ദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്. ഭക്തജനങ്ങൾ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന് സ്ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്ത്രീകൾക്കു പുരുഷന്മാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്. -രാജഗോപാൽ ലേഖനത്തിൽ പറയുന്നു.