മാർത്താസ് വൈൻയാർഡിലെ വാർഷിക സമ്മർ അവധിയാഘോഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പുറത്ത് വന്നു. ഇതിലും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് ഒബാമയുടെ പെൺമക്കൾ ധരിച്ചിരിക്കുന്നത്. മുട്ടിന് ഒരു മുഴം മുകളിൽ നിൽക്കുന്ന ഉടുപ്പുകൾ ഇടണമെന്ന് ഒബായുടെ പെൺമക്കൾക്ക് അടുത്ത കാലത്ത് നിർബന്ധമേറി വരുന്നുവെന്നാണ് ഈ ചിത്രങ്ങളും വ്യക്തമാക്കുന്നത്.

ഒബാമയ്ക്ക് തന്റെ മൂത്ത മകളായ 18കാരി മലിയയോടുള്ള സ്നേഹം ഏറെ പേര് കേട്ടതാണ്. നിരവധി സന്ദർഭങ്ങളിൽ ഇത് തെളിയിക്കുന്ന ഫോട്ടോഗ്രാഫുകൾ പുറത്ത് വരുകയും ചെയ്തിരുന്നു. എന്നാൽ ഈയിടെ മലിയയുടെ പാർട്ടിലൈഫ് മാദ്ധ്യമങ്ങളിൽ വിവാദമായതോടെ ഒബാമയ്ക്ക് ഇക്കാര്യത്തിൽ മകളോട് കടുത്ത അസംതൃപ്തിയുണ്ടെന്നാണ് സൂചന. മാർത്താസ് വൈൻയാർഡിൽ നിന്നും തിരിച്ച് വരുന്ന ഒബാമ ഇക്കാരണത്താൽ മലിയയിൽ നിന്നും അകലം പാലിച്ച് ഗൗരവമാർന്ന മുഖത്തോടെയാണ് നടന്നിരുന്നതെന്നും ചിത്രങ്ങളെ ഉയർത്തിക്കാട്ടി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഇളയമകൾ 15കാരി സാഷയോടാണ് ഒബാമ കൂടുതൽ അടുപ്പം കാണിച്ച് ഒപ്പം നടക്കുന്നതെന്നും കാണാം.

നടക്കുന്നതിനിടയിൽ ഒരു പ്രാവശ്യം ഒബാമ മലിയയെ നോക്കുന്നതിനിടയിൽ അവൾ അച്ഛനോട് കൃത്രിമമായാണ് ചിരിക്കുന്നത്. ഈ ചിത്രങ്ങളിൽ മലിയ തന്റെ അമ്മയായ മിഷെലിനോട് അടുപ്പം കാണിച്ച് ചിരിച്ച് സംസാരിച്ചാണ് നടക്കുന്നത്. ഒബാമയുടെ പ്രസിഡന്റ് പദവി അവസാനിക്കാൻ ഏതാനും കാലം മാത്രം ബാക്കി നിൽക്കവെയാണ് ഇവർ മാർത്താസ് വൈൻ യാർഡിലെ 16 ദിവസത്തെ അവധിയാഘോഷം അവസാനിപ്പിച്ച് വാഷിങ്ടൺ ഡിസിയിലേക്ക് മടങ്ങിയിരിക്കുന്നത്. അവധി നൽകിയ ആശ്വാസം ഒബാമയുടെ മുഖത്തുണ്ടെങ്കിലും മലിയയുമായുള്ള അകൽച്ചയും ലൂസിയാനയിലെ ദുരന്തം വിതച്ച വെള്ളപ്പൊക്കവും ഒബാമയെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഈ ചിത്രങ്ങളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ അദ്ദേഹത്തിന്റെ മുഖത്ത് നിന്നിത് വായിച്ചെടുക്കുകയും ചെയ്യാം.

മാർത്താസ് വൈൻയാർഡിലെ റോക്കസ് പാർട്ടിയിൽ മലിയ പങ്കെടുത്തത് വൻ വാർത്തയും വിവാദവുമായിരുന്നു. അതിന് ഒരാഴ്ച മുമ്പായിരുന്നു ഈ സമ്മറിന്റെ തുടക്കത്തിൽ മലിയ ലോലാപോലൂസയിൽ വച്ച് മരിജുവാന വലിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നത്. ഇതിന് പുറമെ ജൂലൈ അവസാനം ലോലാപോലൂസയിലെ റാപ്പർ മാക് മില്ലറുടെ സെറ്റിൽ വച്ച് ശരീരം വെളിവാക്കുന്ന വസ്ത്രം ധരിച്ച് മലിയ ഡാൻസ് ചെയ്തതും വൻ വിവാദമുയർത്തിയിരുന്നു. മലിയയുടെ ഈ വക ജീവിത രീതികളാണ് ഇപ്പോൾ ഒബാമയെ ക്ഷുഭിതനാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തന്റെ പ്രിയപ്പെട്ട മകളായ മലിയ സ്‌കൂളിൽ നിന്നും ഗ്രാജ്വേഷൻ നേടി പുറത്തിറങ്ങുന്നത് വളരെ വികാരഭരിതനായിട്ടായിരുന്നു ഒബാമ കണ്ടിരുന്നത്. ഒരു വേള അദ്ദേഹം കരഞ്ഞ് പോവുകയും ചെയ്തിരുന്നു. ജൂലൈ നാലിന് നടന്ന മലിയയുടെ 18ാം പിറന്നാൾ ആഘോഷത്തിലും ഒബാമ മകളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. അന്ന് കെൻഡ്രിക്ക് ലാമറിനൊപ്പം അദ്ദേഹം സ്റ്റേജിൽ കയറുകയും ചെയ്തിരുന്നു. തുടർന്ന് സ്നേഹനിർഭരമായി മലിയയെ ആശ്ലേഷിക്കുകയും ചെയ്തിരുന്നു.2017ൽ ഹാർവാഡിൽ പഠിക്കാൻ പോവാനൊരുങ്ങുകയാണ് മലിയ ഇപ്പോൾ.