- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടമില്ലാത്തവർ തമ്മിൽ കൈപിടിച്ചാൽ ഇങ്ങനെ ഇരിക്കും; പെറു സമ്മിറ്റിൽ കണ്ടു മുട്ടിയ ഒബാമയും പുട്ടിനും മുഖം വീർപ്പിച്ച് ചടങ്ങിനായി ഷേയ്ക്ക് ഹാൻഡ് നൽകുന്ന ചിത്രം വൈറൽ
സിറിയൻ പ്രശ്നത്തിലെ റഷ്യൻ ഇടപെടൽലും പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്ത ഡൊണാൾഡ് ട്രംപിന് നൽകുന്ന പിന്തുണ തുടങ്ങിയ വിഷയങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിനുമായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് തികഞ്ഞ അഭിപ്രായവ്യത്യാസമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന സമയവുമാണിത്. ഇതിന്റെ അസ്വാരസ്യം പെറുവിലെ സമ്മിറ്റിനിടെ പരസ്പരം കണ്ടുമുട്ടിയ ഇരുവരുടെയും മുഖത്ത് നിഴലിച്ചിരുന്നു. ഇരുവരും മുഖം വീർപ്പിച്ച് ചടങ്ങിനെന്നോണം ഷേയ്ക്ക് ഹാൻഡ് നൽകിയിരുന്നു. ഇഷ്ടമില്ലാത്തവർ തമ്മിൽ കൈപിടിച്ചാൽ എങ്ങനെ ഇരിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. ഇതോടെ ഈ ചിത്രം വൈറലാവുകയും ചെയ്തിരിക്കുകയാണ്. പെറുവിലെ എക്കണോമിക് സമ്മിറ്റിനിടെ കണ്ടുമുട്ടിയ ഇരു ലോകനേതാക്കളും എന്തോ സംസാരിക്കുകയും ചെയ്തിരുന്നു. എതിർ ദിശയിൽ നിന്നും നടന്ന് വരുമ്പോൾ ഇവർ എന്താണ് പരസ്പരം പറഞ്ഞിരിക്കുന്നതെന്നും വ്യക്തമല്ല. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഇരുവര
സിറിയൻ പ്രശ്നത്തിലെ റഷ്യൻ ഇടപെടൽലും പുതിയ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്ത ഡൊണാൾഡ് ട്രംപിന് നൽകുന്ന പിന്തുണ തുടങ്ങിയ വിഷയങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിനുമായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് തികഞ്ഞ അഭിപ്രായവ്യത്യാസമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന സമയവുമാണിത്. ഇതിന്റെ അസ്വാരസ്യം പെറുവിലെ സമ്മിറ്റിനിടെ പരസ്പരം കണ്ടുമുട്ടിയ ഇരുവരുടെയും മുഖത്ത് നിഴലിച്ചിരുന്നു. ഇരുവരും മുഖം വീർപ്പിച്ച് ചടങ്ങിനെന്നോണം ഷേയ്ക്ക് ഹാൻഡ് നൽകിയിരുന്നു. ഇഷ്ടമില്ലാത്തവർ തമ്മിൽ കൈപിടിച്ചാൽ എങ്ങനെ ഇരിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. ഇതോടെ ഈ ചിത്രം വൈറലാവുകയും ചെയ്തിരിക്കുകയാണ്.
പെറുവിലെ എക്കണോമിക് സമ്മിറ്റിനിടെ കണ്ടുമുട്ടിയ ഇരു ലോകനേതാക്കളും എന്തോ സംസാരിക്കുകയും ചെയ്തിരുന്നു. എതിർ ദിശയിൽ നിന്നും നടന്ന് വരുമ്പോൾ ഇവർ എന്താണ് പരസ്പരം പറഞ്ഞിരിക്കുന്നതെന്നും വ്യക്തമല്ല. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടായിരുന്നു ഇരുവരും പരസ്പരം സംസാരിച്ചത്. റൗണ്ട് ടേബിളിന് ചുറ്റും ഇരിക്കുന്നതിന് മുമ്പായിരുന്നു ഇരുവരും ഷെയ്ക്ക് ഹാൻഡ് നൽകിയത്. പെറുവിലെ ലിമയിൽ നടക്കുന്ന ഏഷ്യ-പസിഫിക്ക് എക്കണോമിക് കോ ഓപ്പറേഷൻ സമ്മിറ്റിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയിരിക്കുന്നത്. ഇരുവരുടെയും സംഭാഷണം നാല് മിനുറ്റുകൾ നീണ്ട് നിന്നിരുന്നുവെന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തുന്നത്.
സംഭവം നടക്കുമ്പോൾ റിപ്പോർട്ടർമാർ അവിടെയുണ്ടായിരുന്നുവെങ്കിലും അവർ എന്താണ് പറഞ്ഞതെന്ന് അവർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഉക്രയിനിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഒബാമ പുട്ടിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് വൈറ്റ്ഹൗസ് പറയുന്നത്. സിറിയയിലെ ആക്രമണം കുറയ്ക്കാൻ ഒബാമ തന്റെ അധികാരത്തിന്റെ അവസാന നാളുകളിൽ നടത്തുന്ന മുൻകൈയെടുക്കലിനൊപ്പം ഒത്ത് ചേർന്ന് പ്രവർത്തിക്കാൻ യുഎസ് സെക്രട്ടറി ജോൺ കെറിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തുടങ്ങിയെന്ന് വൈറ്റ്ഹൗസും ക്രെംലിനും വ്യക്തമാക്കുന്നു.
ട്രംപിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് യുഎസും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന അഭ്യൂഹം പടരുന്നതിനിടെയാണ് ഇരു നേതാക്കളും കണ്ടുമുട്ടിയിരിക്കുന്നതെന്നാണ് പ്രത്യേകത. ഉക്രയിനിൽ റഷ്യ നടത്തുന്ന ആക്രമണോത്സുകമായ നടപടികളിൽ പ്രതിഷേധിച്ച് ഒബാമ ഭരണകൂടം നിരവധി ഉപരോധങ്ങൾ റഷ്യയുടെ മേൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്. സിറിയൻ പ്രസിഡന്റ് ബാഷർ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെ നീക്കങ്ങളെ തടസപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമം വിജയിച്ചിട്ടുമില്ല. ട്രംപ് അധികാരത്തിലെത്തിയാൽ ഇരു നേതാക്കളും കൂടുതൽ അടുത്ത ബന്ധമുണ്ടാക്കുമെന്ന് ട്രംപും പുട്ടിനും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ പുട്ടിൻ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.