ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നെഴുതിയ എഡിറ്റോറിയൽ വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുമൂല്യങ്ങളും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അടിസ്ഥാനമെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാജ്യാന്തരസുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിന് പരസ്പര ബന്ധം സഹായിക്കുമെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.