- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഇൻഷ്വറൻസ് കമ്പനികളിലും പിന്നാക്ക ജീവനക്കാർക്ക് ഒ.ബി.സി സംവരണം; ക്രീമിലെയർ നിശ്ചയിക്കുന്നതിന് തസ്തികകൾ സർക്കാർ തസ്തികകളുമായി ഏകീകരിക്കും; കേന്ദ്രസർക്കാർ തീരുമാനങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവയിലെ പിന്നാക്ക ജീവനക്കാർക്ക് ഒ.ബി.സി സംവരണം ഏർപ്പെടുത്താനും, ക്രീമിലെയർ നിശ്ചയിക്കുന്നതിന് തസ്തികകൾ സർക്കാർ തസ്തികകളുമായി ഏകീകരിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 24 വർഷത്തിന് ശേഷമാണ് ഈ തീരുമാനം എത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും മറ്റും ഉയർന്ന പദവികളിലുള്ള പിന്നാക്ക വിഭാഗക്കാരെ ക്രീമിലെയർ വിഭാഗമായി പരിഗണിക്കുന്നത് ഇതോടെ അവസാനിക്കും. തസ്തിക ഏകീകരിക്കാത്തതിനാൽ ഈ വിഭാഗത്തിലെ കുട്ടികളെ വരുമാനം തെറ്റായി വ്യാഖ്യാനിച്ച് ക്രീമിലെയറായി പരിഗണിച്ച് വരുകയായിരുന്നു. പിന്നാക്ക സംവരണത്തിന് ക്രീമിലെയർ നിർണയിക്കുന്നതിനുള്ള വാർഷിക കുടുംബവരുമാന പരിധി കഴിഞ്ഞയാഴ്ച ആറ് ലക്ഷം രൂപയിൽ നിന്ന് എട്ട് ലക്ഷമായി കേന്ദ്രം ഉയർത്തിയിരുന്നു. പ്രതിമാസം 66,666 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് ഇതനുസരിച്ച് സംവരണാനുകൂല്യം ലഭിക്കും. ഒ. ബി. സിയെ ഉപവിഭാഗങ്ങളായി തിരിക്കുന്നത് പരിശോധിക്കാൻ കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. ഉപവിഭാഗ
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവയിലെ പിന്നാക്ക ജീവനക്കാർക്ക് ഒ.ബി.സി സംവരണം ഏർപ്പെടുത്താനും, ക്രീമിലെയർ നിശ്ചയിക്കുന്നതിന് തസ്തികകൾ സർക്കാർ തസ്തികകളുമായി ഏകീകരിക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 24 വർഷത്തിന് ശേഷമാണ് ഈ തീരുമാനം എത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും മറ്റും ഉയർന്ന പദവികളിലുള്ള പിന്നാക്ക വിഭാഗക്കാരെ ക്രീമിലെയർ വിഭാഗമായി പരിഗണിക്കുന്നത് ഇതോടെ അവസാനിക്കും.
തസ്തിക ഏകീകരിക്കാത്തതിനാൽ ഈ വിഭാഗത്തിലെ കുട്ടികളെ വരുമാനം തെറ്റായി വ്യാഖ്യാനിച്ച് ക്രീമിലെയറായി പരിഗണിച്ച് വരുകയായിരുന്നു. പിന്നാക്ക സംവരണത്തിന് ക്രീമിലെയർ നിർണയിക്കുന്നതിനുള്ള വാർഷിക കുടുംബവരുമാന പരിധി കഴിഞ്ഞയാഴ്ച ആറ് ലക്ഷം രൂപയിൽ നിന്ന് എട്ട് ലക്ഷമായി കേന്ദ്രം ഉയർത്തിയിരുന്നു. പ്രതിമാസം 66,666 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് ഇതനുസരിച്ച് സംവരണാനുകൂല്യം ലഭിക്കും. ഒ. ബി. സിയെ ഉപവിഭാഗങ്ങളായി തിരിക്കുന്നത് പരിശോധിക്കാൻ കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. ഉപവിഭാഗങ്ങളെ കണ്ടെത്തുന്നതിലൂടെ ഒ.ബി.സി ക്വോട്ടയിൽ മറ്റൊരു ക്വോട്ട വരും. ഒ.ബി.സി എന്ന വിശാല വിഭാഗത്തിലെ ജാതികൾക്ക് സംവരണത്തിന്റെ ഗുണം ലഭ്യമാക്കുന്നതിലെ അസന്തുലിതാവസ്ഥ കമ്മിഷൻ പരിശോധിക്കും.
1993ലെ ഓഫീസ് മെമോറാണ്ടം പ്രകാരം ക്രീമിലെയറിനെ ഭരണഘടനാ പദവി വഹിക്കുന്നവർ, കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ ഗ്രൂപ്പ് എ, ബി വിഭാഗം ഓഫീസർമാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാർ, കേണലും അതിന് മുകളിലുമുള്ള സൈന്യത്തിലെ ഓഫീസർമാർ, അർദ്ധസേനകളിലെ സമാനതസ്തികകൾ, ഡോക്ടർമാർ, അഭിഭാഷകർ, മാനേജ്‌മെന്റ് കൺസൾട്ടന്റുമാർ, എൻജിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകൾ, കാർഷിക ഭൂമി, മറ്റ് തരത്തിലുള്ള ഭൂമി, കെട്ടിടങ്ങൾ എന്നിവ സ്വന്തമായുള്ളവർ, നികുതിദായകരായ വരുമാനമുള്ളവർ എന്നിങ്ങനെ തരംതിരിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിൽ ഇതിന് തത്തുല്യമായ തസ്തികയിലുള്ളവർക്ക് അർഹമായ മാറ്റങ്ങൾ വരുത്തണമെന്നും ഈ ഉത്തരവിലുണ്ടായിരുന്നു. അതിന് ഈ സ്ഥാപനങ്ങളിലെ തസ്തികകൾ സർക്കാർ തസ്തികകളുമായി ഏകീകരിക്കണമായിരുന്നു. ഇക്കാര്യം 24വർഷമായി തീർപ്പാകാതെ കിടക്കുകയായിരുന്നു. ഇത് പരിശോധിച്ച മന്ത്രിതല സമിതിയാണ് തസ്തിക ഏകീകരണത്തിന് മന്ത്രിസഭയ്ക്ക് ശുപാർശ നൽകിയത്.
ഇതുപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ എക്‌സിക്യൂട്ടീവ് തസ്തികകളും (ബോർഡുതല എക്‌സിക്യൂട്ടീവും മാനേജീരിയൽ തല തസ്തികകളും) കേന്ദ്രത്തിലെ ഗ്രൂപ്പ് എ തസ്തികകളായി കണക്കാക്കും. അതോടെ അവ ക്രീമിലെയർ ആകും. പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ തുടങ്ങിയവയിലെ ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ 1നും അതിന് മുകളിലുമുള്ള തസ്തികകളും കേന്ദ്ര സർവീസിലെ എ ഗ്രേഡ് തസ്തികകയക്ക് തുല്യമാക്കി.
പൊതുമേഖലാ ബാങ്കുകളിലെയും ഇൻഷ്വറൻസ് കമ്പനികളിലെയും ക്ലാർക്ക്, പ്യൂൺ തസ്തികകളിലുള്ളവർക്ക് കാലാകാലങ്ങളിലെ വരുമാനമാറ്റം പരിശോധിച്ച് തീരുമാനമെടുക്കും. ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഇൻഷ്വറൻസ് കമ്പനികളും തങ്ങളുടെ തസ്തികകൾ ബന്ധപ്പെട്ട് ബോർഡിന് മുന്നിൽ അവതരിപ്പിച്ച് തുടർ നടപടി സ്വീകരിക്കണം.