- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവകാല സ്പെഷ്യൽ സർവ്വീസിന് 30 ശതമാനം നിരക്ക് വർദ്ധിപ്പിച്ചത് സർക്കാർ ഉത്തരവ് പ്രകാരം; നിലവിലെ സർവ്വീസുകളിൽ അധിക ചാർജ്ജ് ഈടാക്കില്ല; ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള കെ.എസ്.ആർ.ടി.സി ബസ് ചാർജ് വർദ്ധനവ് പിൻവലിക്കില്ല; കായംകുളം എടിഒയെ ഉപരോധിച്ചു കൊണ്ടുള്ള ഭക്തരുടെ പ്രതിഷേധം ഫലം കണ്ടില്ല
കൊല്ലം: ഉത്സവകാലങ്ങളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് അധിക ചാർജ്ജ് വാങ്ങുന്നത് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമെന്ന് കെ.എസ്.ആർ.ടി.സി. ഉത്തരവ് നിലനിൽക്കുന്നിടത്തോളം കാലം ചാർജ്ജ് വർദ്ധനവ് തുടരുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഓച്ചിറ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ മിനിമം ചാർജ്ജ് 11 രൂപ വാങ്ങുന്നു എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു. ഓച്ചിറ വൃശ്ചികോത്സവത്തിനു പോകുന്ന ഭക്തജനങ്ങളെ കെഎസ്ആർടിസി പിഴിയുന്നതായിട്ടായിരുന്നു പരാതി. കായംകുളത്തു നിന്നും ഓച്ചിറയ്ക്ക് എട്ട് രൂപ ഈടാക്കിയിരുന്നിടത്തു 11 രൂപയായി വർധിപ്പിച്ചതാണു ഭക്തരിൽ പ്രതിഷേധം ഉയർത്തിയത്. മുൻ വർഷങ്ങളിൽ നിന്നും വിരുദ്ധമായി 30% വർധനയാണ് ഇത്തവണ ഓച്ചിറ തീർത്ഥാടകരിൽ നിന്നും കെഎസ്ആർടിസി ഈടാക്കുന്നത്. മണ്ണാറശാല ആയില്യം പ്രമാണിച്ചും കെഎസ്ആർടിസി ചാർജ് വർധിപ്പിച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് മൂലമാണ് പരാ
കൊല്ലം: ഉത്സവകാലങ്ങളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് അധിക ചാർജ്ജ് വാങ്ങുന്നത് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമെന്ന് കെ.എസ്.ആർ.ടി.സി. ഉത്തരവ് നിലനിൽക്കുന്നിടത്തോളം കാലം ചാർജ്ജ് വർദ്ധനവ് തുടരുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഓച്ചിറ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകളിൽ മിനിമം ചാർജ്ജ് 11 രൂപ വാങ്ങുന്നു എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുകയായിരുന്നു.
ഓച്ചിറ വൃശ്ചികോത്സവത്തിനു പോകുന്ന ഭക്തജനങ്ങളെ കെഎസ്ആർടിസി പിഴിയുന്നതായിട്ടായിരുന്നു പരാതി. കായംകുളത്തു നിന്നും ഓച്ചിറയ്ക്ക് എട്ട് രൂപ ഈടാക്കിയിരുന്നിടത്തു 11 രൂപയായി വർധിപ്പിച്ചതാണു ഭക്തരിൽ പ്രതിഷേധം ഉയർത്തിയത്. മുൻ വർഷങ്ങളിൽ നിന്നും വിരുദ്ധമായി 30% വർധനയാണ് ഇത്തവണ ഓച്ചിറ തീർത്ഥാടകരിൽ നിന്നും കെഎസ്ആർടിസി ഈടാക്കുന്നത്. മണ്ണാറശാല ആയില്യം പ്രമാണിച്ചും കെഎസ്ആർടിസി ചാർജ് വർധിപ്പിച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് മൂലമാണ് പരാതി കായംകുളം എടിഒയ്ക്ക് നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി കെഎസ്ആർടിസി രംഗത്തെത്തിയത്.
ജി.ഒ.പി നമ്പർ 4/2018/Trans ഉത്തരവ് പ്രകാരം 2018 മാർച്ച് 1 മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്. ഉത്സവ കാലങ്ങളിലെ സ്പെഷ്യൽ സർവ്വീസുകളിൽ നിലവിലെ മിനിമം ചാർജ്ജിന് പുറമേ 30 ശതമാനം അധികം ഈടാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരമാണ് സ്പെഷ്യൽ സർവ്വീസുകൾക്ക് അധിക ചാർജ്ജ് ഈടാക്കിയിരിക്കുന്നത്. എന്നാൽ സ്പെഷ്യൽ സർവ്വീസുകൾക്ക് മാത്രമേ നിരക്ക് വർദ്ധനവ് ഉണ്ടാവുകയുള്ളൂ. നിലവിലെ സർവ്വീസുകൾക്ക് ഇത് ബാധകമല്ല. അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും പള്ളിപ്പെരുനാളുകൾക്കും മറ്റുമാണ് ഉത്സവ സ്പെഷ്യൽ സർവ്വീസുകൾ അനുവദിക്കുന്നത്. ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്ന നിരക്ക് വർധന അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വിശ്വഹിന്ദു പരിഷതും സോഷ്യൽ ഫോറവുമാണ് കായംകുളം എടിഒയെ ഉപരോധിച്ചത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന ഉപരോധത്തിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശബരിമലയിൽ ഉൾപ്പെടെ ഈ ഉത്തരവ് പ്രകാരം നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
വൃശ്ചികോത്സവത്തോടു അനുബന്ധിച്ചു കരുനാഗപ്പള്ളി,കായംകുളം, ഹരിപ്പാട്, മാവേലിക്കര ഡിപ്പോകൾ ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസുകൾക്ക് മിനിമം ചാർജ് 11രൂപയാക്കി കോർപറേഷൻ നിശ്ചയിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി - വവ്വാക്കാവ് 11രൂപ, കരുനാഗപ്പള്ളി- ഓച്ചിറ 17 രൂപ, കരുനാഗപ്പള്ളി - കായംകുളം 21രൂപ എന്നിങ്ങനെ ആണ്. സ്പെഷ്യൽ ഓടാൻ എത്തിയ വണ്ടികൾക്ക് മാത്രമേ ഈ ചാർജുകൾ ബാധകം ഉള്ളു. ഈ വാഹനങ്ങളിൽ മിനിമം ചാർജ് 11രൂപ എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.
ഓണാട്ടുകരയിലെ പ്രധാന ക്ഷേത്രമായ ഓച്ചിറയിലെ വൃശ്ചികോത്സവം ഏറെ പേരുകേട്ട ആഘോഷമാണ്. കൊല്ലം ആലപ്പുഴ ജില്ലയുടെ അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് ഓച്ചിറ. ഇവിടെ പന്ത്രണ്ട് വിളക്ക് മഹോത്സവം നടക്കുകയാണ്. വൃശ്ചികോത്സവം എന്നാണറിയപ്പെടുന്നത്. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം പാർക്കുക എന്നുള്ളതാണ് ഭക്തജനങ്ങളുടെ പ്രധാന വഴിപാട്.. ക്ഷേത്രപ്രവേശന വിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ലാത്ത ക്ഷേത്രമാണിവിടെ.
കിഴക്കേ ഗോപുരകവാടം മുതൽ 36ഏക്കറിൽ രണ്ട് ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. വൃശ്ചികോത്സവത്തിന് കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നും നിരവധിപേർ ഇവിടേക്ക് എത്താറുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളെയാണ് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത്. അതിനാലാണ് ബസ് നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധം ഉയർന്നത്.