തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് പോലും പണം എടുക്കാൻ നീക്കം നടന്നു. എന്നാൽ വിവാദമായപ്പോൾ പിൻവാങ്ങുകയും ചെയ്തു. കരുതലോടെ ദുരിതാശ്വാസം കൊടുത്തു തീർക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ ഇത് വെറും പാഴ് വാക്കാണെന്നാണ് സൂചന. ദുരിതത്തിൽപ്പെട്ടവർക്ക് അനുവദിച്ച 20 ലക്ഷത്തിൽ ഒരു രൂപ പോലും സർക്കാർ വിതരണം ചെയ്തിട്ടില്ല. നഷ്ടപരിഹാരതുകയുടെ പലിശയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ദുരിത ബാധിതർ ഈ തട്ടിപ്പ് തിരിച്ചറിയുന്നത്. രണ്ട് മാസമായിട്ടും പണം അനുവദിച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ട്രഷറിക്കാരുടെ പ്രതികരണം.

ഇതോടെ ഓഖി ദുരന്ത മേഖലയിൽ പ്രതിഷേധങ്ങലും ശക്തമാവുകയാണ്. ഇപ്പോഴും നൂറുകണക്കിന് പേരെ ഇവിടെ കണ്ടെത്താനുണ്ട്. ഇതിനിടെയാണ് ദുരിതാശ്വാസ ഫണ്ടിലും ഇപ്പോൾ തിരിമറിയാണ് കണ്ടെത്തിയിരിക്കുന്നത്. ആഘോഷമായി ദുരിതാശ്വാസ നിധിയിലേക്കടക്കം വലിയ വാഗ്ദാനം നൽകി പണത്തിന്റെ പാസ് ബുക്കും ചെക്കുമടക്കം നൽകിയെങ്കിലും പണം ആർക്കും സർക്കാർ അനുവദിച്ചില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം. കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രവും തുക അനുവദിച്ചിരുന്നു. കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനുമായി 350 കോടി രൂപയും അനുവദിച്ചിരുന്നു. ഇത് നൽകാൻ കേരളം മുഴുവൻ കേന്ദ്ര സംഘം ചുറ്റി കറങ്ങുകയും ചെയ്തു. ഇതും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മാറുന്നില്ല.

കഴിഞ്ഞ ദിവസം പണം അനുവദിക്കപ്പെട്ട ചില മത്സ്യ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ട്രഷറിയിൽ എത്തിയപ്പോഴാണ് അങ്ങനെ ഒരു പണം ട്രഷറിയിൽ ഇല്ലെന്ന് അറിയുന്നത്. ഓഖിയിൽ പൂന്തുറയിൽ മരണപ്പെട്ട ലാസറിന്റെ കുടുംബാംഗങ്ങളാണ് തങ്ങൾക്ക് വന്ന പണത്തിവന്റെ പലിശ വാങ്ങാനായി ട്രഷറിയിലെത്തിയത്. എന്നാൽ സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് എന്ന് പീന്നീടാണ് മത്സ്യ തൊഴിലാളികൾക്ക് മനസ്സിലായത്. കേരളത്തിൽ ഈയിടെ ലോക കേരള സഭ നടന്നു. അതിന് വന്ന പ്രവാസികളിൽ പലരും സഹായ ധനം നൽകി. പല സംഘടനകളും പിരിവ് എടുത്തു കൊടുത്തു. എന്നിട്ടും പണം ഇല്ലാത്ത അക്കൗണ്ടുകളാണ് മത്സ്യ തൊഴിലാളികൾക്ക് സഹായമായി സർക്കാർ നൽകിയതെന്നാണ് വ്യക്തമാകുന്നത്.

ആദ്യഘട്ട ദുരിതാശ്വാസ വിതരണത്തിന്റെ ഭാഗമായാണ് ലാസറിന്റെ കുടുംബത്തിന് കോട്ടയ്ക്കകം ട്രഷറിയിൽ നിന്ന് പാസ്ബുക്കും ചെക്കും ലഭിച്ചത്. 20 ലക്ഷം രൂപയാണ് കുടുംബത്തിന് അനുവദിച്ചത്. 5 ലക്ഷം രൂപ ഭാര്യ അമല പുഷ്പത്തിനും ബാക്കി ഉള്ള പതിനഞ്ച് ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ വീതം മൂന്ന് മക്കളായ ഷൈനി, ലെറോജ്, വിമോജ് എന്നിവർക്കുമാണ് അനുവദിച്ചിരിക്കുന്നത്.

05288/799010500300837 നമ്പരിലുള്ള ചെക്കും 799010100102190 നമ്പരിലുള്ള പാസ്ബുക്കുമാണ് ലാസറിന്റെ കുടംബത്തിന് സർക്കാര് നൽകിയത്, ഈ രീതിയിലുള്ള ഓരോ ചെക്കുകളും പാസ്ബുക്കുകളും മക്കൾക്കും ന്ൽകിയിരുന്നു.ഈ അക്കൗണ്ടുകളാണ് കാലിയായി തന്നെ കിടക്കുന്നത്.ജനുവരി ഒന്നിനാണ് ലാസറിന്റേതുൾപ്പടെ 25 കുടുംബങ്ങൾക്ക് ദുരിതാശ്വാസ തുക അനുവദിച്ചതായി പറഞ്ഞ് വിഴിഞ്ഞത്ത് വെച്ച് മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ വലിയ ചടങ്ങിൽ ചെക്കും പാസ്ബുക്കും കൈമാറിയത്.

എന്നാൽ സംഭവം കഴിഞ്ഞ് നാളുകളായിട്ടും ദുരിതാശ്വാസ നിധി ഇത് വരെ എത്തിയില്ലെന്നാണ് ട്രഷറിയിൽ നിന്ന് നൽകുന്ന മറുപടി. നട്ടെല്ലിന് തേയ്മാനം സംഭവിച്ച ലാസറിന്റെ ഭാര്യ അമല പുഷ്പത്തിന് പകരമായി മക്കളായിരുന്നു പലിശ വാങ്ങാനെത്തിയത്. തുടർന്ന് കേന്ദ്ര സഹായം വിതരണം ചെയ്ത പൂന്തുറയിലെ എസ് ബി ഐയിൽ എത്തിയെങ്കിലും സംസ്ഥാന സർക്കാന്റെ സഹായം ട്രഷറിയിൽ മാത്രമേ ലഭിക്കുകയുള്ളു എന്നായിരുന്നു ബാങ്കിന്റെ മറുപടി.

ലോക കേരള സഭ നടത്താൻ കോടികൾ ചിലവഴിക്കുകയും ഓഖി ഫണ്ടിൽ നിന്ന് തുകയെടുത്ത് പാർട്ടി സമ്മേളനത്തിനായി ഹെലിക്കോപ്റ്റർ യാത്ര നടത്തുകയും ചെയ്തെന്ന് ആരോപണം നില നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള അലംഭാവം ദുരിത ബാധിതരെ വലിയ രീതിയിലാണ് ബാധിക്കുന്നത്.