- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്കിമിന് പിന്നാലെ കേരളത്തെ തോൽപിച്ച് ഹിമാചൽ പ്രദേശും; എല്ലാ വീടുകളിലും ശൗചാലയം ഉള്ള സംസ്ഥാനമായി കേരളം പ്രഖ്യാപിക്കാനൊരുങ്ങവെ, ഹിമാചലിന് ചരിത്ര നേട്ടം
തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം പാടേ ഇല്ലാതായ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമെന്ന ഖ്യാതി ഹിമാചൽ പ്രദേശിന്. സിക്കിമിന് പിന്നാലെയാണ് ഹിമാചൽ ഈ നേട്ടം കുറിച്ചത്. എല്ലാ വീടുകളിലും ശൗചാലയം സ്ഥാപിച്ച് തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം ഇല്ലാതാക്കിയെന്ന പ്രഖ്യാപനത്തിന് േേകരളം തയ്യാറെടുക്കവെയാണ് ഹിമാചൽ രണ്ടാമത്തെ സംസ്ഥാനമായി മാറിയത്. സിക്കിമാണ് ആദ്യം പദവി നേടിയതെങ്കിലും, ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ എല്ലാ വീടുകളിലം ശൗചാലയം സ്ഥാപിക്കാനായ സംസ്ഥാനം എന്ന പെരുമ ഹിമാചലിന് അവകാശപ്പെടാം. സംസ്ഥാനത്തെ 12 ജില്ലകളും ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ഒഡിഎഫ്) ആയി പ്രഖ്യാപിച്ചിരുന്നു. ലോകബാങ്കിൽനിന്നുള്ള 9000 കോടി രൂപയുടെ സഹായത്തോടെയാണ് ഹിമാചൽ ഈ നേട്ടം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായാണ് ഒഡിഎഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നവംബർ ഒന്നിന് കേരളപ്പിറവിയോട് അനുബന്ധിച്ച് കേരളം ഒ.ഡി.എഫ്. പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് ഹിമാചൽ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി വീരഭദ്ര സിങ്
തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം പാടേ ഇല്ലാതായ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമെന്ന ഖ്യാതി ഹിമാചൽ പ്രദേശിന്. സിക്കിമിന് പിന്നാലെയാണ് ഹിമാചൽ ഈ നേട്ടം കുറിച്ചത്. എല്ലാ വീടുകളിലും ശൗചാലയം സ്ഥാപിച്ച് തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം ഇല്ലാതാക്കിയെന്ന പ്രഖ്യാപനത്തിന് േേകരളം തയ്യാറെടുക്കവെയാണ് ഹിമാചൽ രണ്ടാമത്തെ സംസ്ഥാനമായി മാറിയത്.
സിക്കിമാണ് ആദ്യം പദവി നേടിയതെങ്കിലും, ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ എല്ലാ വീടുകളിലം ശൗചാലയം സ്ഥാപിക്കാനായ സംസ്ഥാനം എന്ന പെരുമ ഹിമാചലിന് അവകാശപ്പെടാം. സംസ്ഥാനത്തെ 12 ജില്ലകളും ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ഒഡിഎഫ്) ആയി പ്രഖ്യാപിച്ചിരുന്നു. ലോകബാങ്കിൽനിന്നുള്ള 9000 കോടി രൂപയുടെ സഹായത്തോടെയാണ് ഹിമാചൽ ഈ നേട്ടം കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായാണ് ഒഡിഎഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നവംബർ ഒന്നിന് കേരളപ്പിറവിയോട് അനുബന്ധിച്ച് കേരളം ഒ.ഡി.എഫ്. പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് ഹിമാചൽ പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി വീരഭദ്ര സിങ്, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നന്ദ, ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ് ടോമാർ എന്നിവർ ചേർന്നാണ് ഒഡിഫ് പ്രഖ്യാപനം നടത്തിയത്. പ്രതീക്ഷിച്ചതിലും അഞ്ചുമാസം മുമ്പ് പദ്ധതി പൂർത്തിയാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
രാജ്യത്തി്‌ന് മാത്രമല്ല, ലോകത്തിനുതന്നെ ഇതിലൂടെ മാതൃകയാവാൻ ഹിമാചലിനായി എന്ന് വീർഭദ്ര സിങ് പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കർമ സേനയാണ് ഒഡിഎഫ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത് കേന്ദ്ര പന്ധതികൾ നടരപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന ആരോപണം ഹിമാചലിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് കേരളത്തിന് മുന്നെ ഒഡിഎഫ് പ്രഖ്യാപനത്തിനുവേണ്ടി പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.