- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വിദേശ നയത്തിലെ ഏറ്റവും വലിയ പിഴവിന് ഇന്ത്യ വൻ വിലകൊടുക്കേണ്ടി വരുമോ? ഇന്ത്യയോട് പിണങ്ങിയ നേപ്പാൾ ചൈനയുമായി വ്യാപാരക്കരാറുകൾ ഒപ്പിട്ടു; ഇന്ത്യയുടെ ഹൃദയത്തിൽ കുത്തി ചൈനയുടെ പുഞ്ചിരി
കാഠ്മണ്ഡു: നേപ്പാളിലേയ്ക്ക് എണ്ണയുത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏകരാഷ്ട്രമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ചൈനയുമായി നേപ്പാൾ കരാറിലേർപ്പെട്ടതോടെയാണിത്. പുതിയ ഭരണഘടനയെച്ചൊല്ലി ഇന്ത്യൻ അതിർത്തിയിൽ അടുത്തിടെയുണ്ടായ റോഡ് ഉപരോധങ്ങളാണ് നേപ്പാളിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്
കാഠ്മണ്ഡു: നേപ്പാളിലേയ്ക്ക് എണ്ണയുത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏകരാഷ്ട്രമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ചൈനയുമായി നേപ്പാൾ കരാറിലേർപ്പെട്ടതോടെയാണിത്. പുതിയ ഭരണഘടനയെച്ചൊല്ലി ഇന്ത്യൻ അതിർത്തിയിൽ അടുത്തിടെയുണ്ടായ റോഡ് ഉപരോധങ്ങളാണ് നേപ്പാളിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തിലെ വീഴ്ചയായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
നേപ്പാളുമായി കരാറിലേർപ്പെടാൻ സാധിച്ചത് ചൈനയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണ്. കാലങ്ങളായി അവർ അതിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, ഇന്ത്യയുമായുള്ള സൗഹൃദം കൈവിടാൻ നേപ്പാൾ ഒരുക്കമായിരുന്നില്ല. ഇത് ലംഘിച്ചുകൊണ്ടാണ് നേപ്പാൾ ഓയിൽ കോർപറേഷനും ചൈനയുടെ നാഷണൽ യുണൈറ്റഡ് ഫ്യുവൽ കോർപറേഷനും ഇന്നലെ കരാറിലേർപ്പെട്ടത്.
അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചാവും ചൈന നേപ്പാളിന് ഇന്ധനം നൽകുക. ഇന്ത്യ നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ഇതിലൂടെ നേപ്പാളിന് ഇന്ധനം ലഭിക്കും. കാലക്രമേണ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി പൂർണമായും വേണ്ടെന്നുവെക്കാൻ പോലും ഇത് നേപ്പാളിനെ പ്രേരിപ്പിച്ചേക്കും. നേപ്പാളിന്റെ ഇന്ധനാവശ്യത്തിന്റെ മൂന്നിലൊന്നാകും തുടക്കത്തിൽ ചൈന നൽകുക.
എല്ലാമാസവും 2200 ടൺ പാചകവാതകമാണ് നേപ്പാൾ ഇറക്കുമതി ചെയ്യുന്നത്. 15 ലക്ഷം ലിറ്ററോളം പെട്രോളും അത്രയും തന്നെ ഡീസലും പ്രതിദിനം നേപ്പാൾ ഉപയോഗിക്കുന്നു. ഓരോവർഷവും 150 ബില്യൺ നേപ്പാൾ രൂപയാണ് ഇന്ത്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനായി നേപ്പാൾ ചെലവിടുന്നത്. ആരിൽനിന്ന് ഇന്ധനം വാങ്ങണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നേപ്പാളിനുണ്ടെന്നാണ് കരാറിനെക്കുറിച്ച് ഇന്ത്യയുടെ ആദ്യ പ്രതികരണം.
മാധേശി പാർട്ടികളും നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഭരണഘടനയെച്ചൊല്ലിയുണ്ടായ തർക്കമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. യു.പി.യുടെയും ബിഹാറിന്റെയും അതിർത്തിപങ്കിടുന്ന മേഖലയിലെ മാധേശി പാർട്ടികളാണ് പാർലമെന്റിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയത്.
ഇന്ത്യയിൽനിന്നുള്ള റോഡ് ഗതാഗതം ഉപരോധിച്ചതോടെ, ഇന്ധനനീക്കം നിലച്ചു. ഇന്ത്യയുടെ പിന്തുണയോടെയാണ് മാധേശി പാർട്ടികൾ സമരത്തിനിറങ്ങിയതെന്നാണ് നേപ്പാൾ ആരോപിക്കുന്നത്.