- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പിലെത്തിയാൽ അറിയാം അന്നത്തെ വില സംവിധാനം ജൂൺ പതിനാറു മുതൽ; അഞ്ചു നഗരങ്ങളിൽ ദിവസം തോറും ഇന്ധനവില മാറുന്ന പരിഷ്‌കാരം വിജയം; രാജ്യമാകെ വ്യാപിപ്പിക്കുമ്പോൾ വില കൂടിയാലും കുറഞ്ഞാലും വാർത്തയല്ലാതാകും; എണ്ണക്കമ്പനികളുടെ 'സൈലന്റ് കൊള്ള'യ്ക്ക് പച്ചക്കൊടി
ന്യൂഡൽഹി: എല്ലാ ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുന്ന പരിഷ്‌കാരം രാജ്യാവ്യാപകമാക്കുന്നു. ഈ മാസം 16 മുതൽ അതതു ദിവസത്തെ വിലയായിരിക്കും പെട്രോളിനും ഡീസലിനും നൽകേണ്ടിവരിക. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ദിവസേന ആഭ്യന്തരവിപണിയിലും എണ്ണവില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പാക്കാനാണ് രാജ്യത്തെ എണ്ണകമ്പനികളുടെ തീരുമാനം. പുതിയരീതി നിലവിൽ വന്നാൽ അന്തരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ദിവസേന എണ്ണവില മാറിമറിയും. അന്തരാഷ്ട്ര വിപണിയിൽ വില കുറയുകയാണെങ്കിൽ അതിന്റെ ഗുണം രാജ്യത്തെ ഉപഭോക്താക്കൾക്കു ലഭിക്കും. വില കൂടുകയാണെങ്കിൽ മറിച്ചും. ദിവസേന എണ്ണവില പുതുക്കുന്ന സമ്പ്രദായം മെയ് ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ അഞ്ചു നഗരങ്ങളിൽ നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി, ചണ്ഡീഗഡ്, ജംഷെഡ്പുർ, ഉദയ്പുർ എന്നീ നഗരങ്ങളിലാണ് സമ്പ്രദായം നടപ്പിലാക്കിയത്. ഇപ്പോൾ മാസത്തിൽ രണ്ടുതവണ വച്ച് എണ്ണവില വർധിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം ഹിന്ദുസ്ഥാ
ന്യൂഡൽഹി: എല്ലാ ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുന്ന പരിഷ്‌കാരം രാജ്യാവ്യാപകമാക്കുന്നു. ഈ മാസം 16 മുതൽ അതതു ദിവസത്തെ വിലയായിരിക്കും പെട്രോളിനും ഡീസലിനും നൽകേണ്ടിവരിക. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ദിവസേന ആഭ്യന്തരവിപണിയിലും എണ്ണവില പുതുക്കി നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പാക്കാനാണ് രാജ്യത്തെ എണ്ണകമ്പനികളുടെ തീരുമാനം.
പുതിയരീതി നിലവിൽ വന്നാൽ അന്തരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ദിവസേന എണ്ണവില മാറിമറിയും. അന്തരാഷ്ട്ര വിപണിയിൽ വില കുറയുകയാണെങ്കിൽ അതിന്റെ ഗുണം രാജ്യത്തെ ഉപഭോക്താക്കൾക്കു ലഭിക്കും. വില കൂടുകയാണെങ്കിൽ മറിച്ചും.
ദിവസേന എണ്ണവില പുതുക്കുന്ന സമ്പ്രദായം മെയ് ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ അഞ്ചു നഗരങ്ങളിൽ നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി, ചണ്ഡീഗഡ്, ജംഷെഡ്പുർ, ഉദയ്പുർ എന്നീ നഗരങ്ങളിലാണ് സമ്പ്രദായം നടപ്പിലാക്കിയത്.
ഇപ്പോൾ മാസത്തിൽ രണ്ടുതവണ വച്ച് എണ്ണവില വർധിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ എണ്ണ കമ്പനികളാണ് എണ്ണവില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യത്തെ എണ്ണവിപണിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ മൂന്നു കമ്പനികളും ചേർന്നാണ്.