- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപ്പം മുതൽ പരിചയം; ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിൽ പരിചയക്കാരൻ ജോലിക്കെത്തിയപ്പോൾ അടുപ്പം കൂടി; വിഷം കഴിച്ച ശേഷം ഒരു ബെഡ് ഷീറ്റിൽ ജീവിതം അവസാനിപ്പിച്ച് റിജോയും സംഗീതയും; നിർണ്ണായകമായത് മൊബൈൽ പരിശോധന; ഒളരിക്കരയിൽ സംഭവിച്ചത്
തൃശൂർ: തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ആത്മഹത്യയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങിയതെന്നാണു പൊലീസ് നിഗമനം. ചെറുപ്പം മുതൽ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികളും ഒന്നര വയസ്സുള്ള പെൺകുട്ടിയും ഉണ്ട്.
തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ആരാധാനാ ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. എന്നാൽ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭർത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിച്ചു.
വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. റിജോ അവിവാഹിതനാണ്. ലോഡ്ജിലെ മുറിയിലെ ജനൽ കമ്പിയിൽ ഒരേ ബെഡ് ഷീറ്റിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി പതിനൊന്നരയ്ക്കുള്ള ട്രെയിനിൽ പോകണമെന്ന് ഹോട്ടലിൽ അറിയിച്ച ശേഷം ബുധൻ ഉച്ചയ്ക്കാണ് ഇവർ മുറിയെടുത്തത്. ഇവിടെ നിന്ന് വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി.
വീട്ടമ്മയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. സംഗീതയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് സുനിൽ തൃശ്ശൂർ വെസ്റ്റ് പൊലീസിനെ സമീപിച്ചത്. പരാതി എഴുതിനൽകിയിരുന്നില്ല. തുടർന്ന് യുവതിയുടെ ഫോൺനമ്പർ ഉപയോഗിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനൊപ്പം നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഇതോടെയാണ് ഇവർ റെയിൽവേ സ്‌റ്റേഷന് അടുത്തുണ്ടെന്ന സൂചന കിട്ടിയത്.
ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവതിയുടെ കാമുകനായിരുന്ന റിജോ. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് അറിഞ്ഞെന്ന സംശയത്തിലാണ് ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. സംഗീതയുടെ ഭർത്താവിന് കേറ്ററിങ് ബിസിനസാണ്. ഇവിടുത്തെ ജോലിക്കാരനായിരുന്നു റിജോ. ഇതിനിടയിൽ മുൻ പരിചയമുള്ള ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. തങ്ങളുടെ പ്രണയം ഭർത്താവ് അറിഞ്ഞെന്ന് യുവതിക്ക് സംശയം തോന്നിയിരുന്നു.
ബുധനാഴ്ച ഉച്ചയോടടുത്താണ് ഒളരിക്കര പുൽപ്പറമ്പിൽ സുനിൽ ഭാര്യ സംഗീതയെ വീട്ടിൽ നിന്നും കാണാതാവുന്നത്. സുനിൽ പരിചയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് പരിയക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ അന്വേഷണം പട്ടണത്തിലേയ്്ക്ക് നീണ്ടു. ഇതിനിടെയാണ് തന്റെ സഹായിയും നാട്ടുകാരനുമായ മണിപ്പറമ്പിൽ റിജോ ജിമ്മിയെയും കാണാനില്ലന്ന് സുനിന് വിവരം കിട്ടുന്നത്. ഇതുകൂടി കണക്കിലെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം. ഇതിനിടെ കെ എസ് ആർ ടി സി സ്റ്റാന്റിനടുത്ത് ആരാധാനാ ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടി. പിന്നെ അടുപ്പക്കാരിൽ ചിലരെ അവിടേയ്ക്ക് വിട്ടു.
ഫോട്ടോ കാണിച്ചപ്പോൾ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാർ വന്നവരെ ധരിപ്പിച്ചു. തുടർന്ന് ലോഡ്ജിലെ ജീവനക്കാർ തൃശൂർ ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയെടുത്തിരുന്ന ലോഡ്ജിൽ നിന്നും സംഗീതയുടെ വീട്ടിലേയ്ക്ക് 6 കിലോമീറ്ററോളം ദുരമെയുള്ളു.
മറുനാടന് മലയാളി ബ്യൂറോ