- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിൽ യാത്രക്കാരുടെ മുന്നിൽവച്ച് ഒരു മറയുമില്ലാതെ അശ്ലീലചിത്രം കണ്ട ഒമാൻ എയർ സുപ്പർവൈസർ കുടുങ്ങി; പെരുമാറ്റ ദൂഷ്യത്തിനു നടപടിയെടുത്തു ജോലിയിൽനിന്നു പിരിച്ചുവിട്ടു
മസ്‌കറ്റ്: വിമാനത്താവളത്തിൽ യാത്രക്കാരുടെ മുന്നിൽവച്ച് ഒരു മറയുമില്ലാതെ അശ്ലീല ചിത്രങ്ങൾ കണ്ട ഒമാൻ എയർ സുപ്പർവൈസറെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ സൂപ്പർവൈസർ അശ്ലീലചിത്രം കാണുന്നത് യാത്രക്കാരിലൊരാൾ പകർത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ജോലിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റദൂഷ്യങ്ങൾ അനുവദിക്കില്ലെന്ന് ഒമാൻ എയർ സിഇഒ പോൾ ഗ്രിഗറോവിച്ച് വ്യക്തമാക്കി. മറ്റുള്ള ജീവനക്കാർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പു നല്കിയതായും അദ്ദേഹം വ്യക്തമാക്കി. സൂപ്പർവൈസർ ഒമാൻ പൊലീസിന്റെ ഭാഗമല്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരുന്നു. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.
മസ്‌കറ്റ്: വിമാനത്താവളത്തിൽ യാത്രക്കാരുടെ മുന്നിൽവച്ച് ഒരു മറയുമില്ലാതെ അശ്ലീല ചിത്രങ്ങൾ കണ്ട ഒമാൻ എയർ സുപ്പർവൈസറെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ സൂപ്പർവൈസർ അശ്ലീലചിത്രം കാണുന്നത് യാത്രക്കാരിലൊരാൾ പകർത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
ജോലിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റദൂഷ്യങ്ങൾ അനുവദിക്കില്ലെന്ന് ഒമാൻ എയർ സിഇഒ പോൾ ഗ്രിഗറോവിച്ച് വ്യക്തമാക്കി. മറ്റുള്ള ജീവനക്കാർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പു നല്കിയതായും അദ്ദേഹം വ്യക്തമാക്കി.
സൂപ്പർവൈസർ ഒമാൻ പൊലീസിന്റെ ഭാഗമല്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരുന്നു. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.
Next Story