- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ പപ്പടത്തിന്റെ കാലാവധി 15 ദിവസം; ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഇതേ അഭിപ്രായം; റേഷൻ കടകൾ വഴി തിതരണം ചെയ്ത സർക്കാർ ഓണക്കിറ്റിലെ പപ്പടം മൂന്നുമാസം വരെ കഴിക്കാം; പപ്പടത്തിന്റെ ഉറപ്പ് കൂടുതൽ കാരണം ഉപയോഗിക്കാതെ കിറ്റിൽ തന്നെ; കേരളത്തിലെ പപ്പട തൊഴിലാളികളെ അവഗണിച്ച് ഇറക്കുമതി ചെയ്തത് തമിഴ്നാട്ടിൽനിന്നും
മലപ്പുറം: സർക്കാർ ഓണക്കിറ്റിലെ പപ്പടത്തിൽ വിചിത്രമായ കാലാവധിക്കെതിരെ പരാതികളുയരുന്നു.കേരളത്തിലെ പപ്പട തൊഴിലാളികളെ അവഗണിച്ച് തൊഴിലാളികളുടെ സർക്കാർ ഒണക്കിറ്റിലുൾപ്പെടുത്തിയ പപ്പടത്തിലാണ് വിചിത്രമായ കാലാവധി രേഖപ്പെടുത്തിട്ടുള്ളത്. സാധാരണ പപ്പടത്തിനു ഭക്ഷ്യ സുരക്ഷ വിഭാഗം നിർദ്ദേശിക്കുന്ന പരമാവധി കാലാവധി 15 ദിവസമാണെന്നിരിക്കെ റേഷൻകടകൾ വഴി വിതരണം ചെയ്ത ഓണ കിറ്റിലുള്ള പപ്പടത്തിനു കാലവധി മൂന്നു മാസത്തോളം.
കേരളത്തിൽ ധാരാളം പപ്പട തൊഴിലാളികളുണ്ടായിരിക്കെ തമിഴ്‌നാട്ടിൽ നിന്നിറക്കുമതി ചെയ്ത കേരള പപ്പടത്തിൽ നിർമ്മാണ തിയതി ഓഗസ്റ്റും കാലാവധി തീരുന്നത് ഒക്ടോബർ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ പപ്പടത്തേക്കാൾ ഉറപ്പു കൂടുതലുള്ള കാരണം പലരും ഇതു ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കയാണ്.
കൊറോണ മൂലം കഷ്ടതയിലായ കേരളത്തിലെ പപ്പട തൊഴിലാളികളിൽ നിന്ന് ഓണക്കിറ്റ് തയ്യാറാക്കാൻ പപ്പടം വാങ്ങിരുന്നെങ്കിൽ ണ്ടു പോയ ഈ ഓണക്കാലമെങ്കിലും അവർക്കു സന്തോഷിക്കാൻ വകയാകുമായിരുന്നു. മഴയും ലേക്ഡൗണും കാരണം മിക്ക പപ്പട തൊഴിലാളികളും പട്ടിണിയിലാണ്. ഓരോ പ്രദേശത്തേക്കു മുള്ള ഓണ കിറ്റുകൾ അതാതു മാവേലി സ്റ്റോറുകളിൽ നിന്നാണ് തയ്യാറാക്കുന്നത്. അതു കൊണ്ട് തന്നെ കാറ്റിലേക്കാവശ്യമായ പപ്പടം അതാതു സ്ഥലത്തളിൽ നിന്നു തന്നെ ശേഖരിക്കുക വഴി തൊഴിലാളികൾക്ക് ഒരാശ്വാസമാകാമായിരുന്നെങ്കിലും വില കുറവു പ്രതീക്ഷിച്ചു അതു തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുകയാണു ചെയ്തിട്ടുള്ളത്.