- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ കൊലക്കേസ് പ്രതിയെ ചോദ്യം ചെയ്തതു തൃശൂർ പൊലീസ് അക്കാദമിയിൽ; ഡിഎൻഎ ഫലം പോസിറ്റീവെന്ന് എഡിജിപി ബി സന്ധ്യ; പ്രതിയെ മാദ്ധ്യമങ്ങൾക്കു മുന്നിൽ എത്തിക്കാത്തത് തിരിച്ചറിയൽ പരേഡ് ആവശ്യമായതിനാൽ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും എഡിജിപി
കൊച്ചി: ജിഷ കൊലക്കേസിലെ പ്രതിയുടെ ഡിഎൻഎ ഫലം പോസിറ്റീവെന്ന് എഡിജിപി ബി സന്ധ്യ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രതിയെ എത്തിക്കാത്തതു തിരിച്ചറിയലുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ വേണ്ടതിനാൽ എന്നതിനാലാണെന്നും ബി സന്ധ്യ പറഞ്ഞു. ജിഷ കൊലക്കേസ് പ്രതിയുമായി തൃശൂരിൽ നിന്ന് ഇന്നു വൈകിട്ട് നാലരയോടെയാണു പൊലീസ് ആലുവയിലെത്തിയത്. ഡിജിപി ലോകനാഥ് ബെഹ്‌റ മുംബൈയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആലുവ പൊലീസ് ക്ലബ്ബിൽ പ്രതിയുമായി വാർത്താസമ്മേളനം നടത്തുമെന്നാണു നേരത്തെ പുറത്തുവന്ന വാർത്തകളെങ്കിലും അതിനു സാധ്യതയില്ലെന്നാണു സന്ധ്യയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തിനടുത്തു നിന്നാണ് അമിയൂർ ഇസ്ലാമെന്ന അസം സ്വദേശി പിടിയിലായത്. തൃശൂർ പൊലീസ് അക്കാദമിയിലായിരുന്നു പ്രതിയെ പൊലീസ് ചോദ്യം ചെയ്തത്. കൈവെട്ടു കേസിലെ പ്രതികളെ ഇവിടെയാണ് ചോദ്യം ചെയ്തിരുന്നത്. ഇപ്പോൾ മുംബൈയിലുള്ള ഡിജിപി ലോകനാഥ് ബെഹ്‌റ കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തോടെയാണു പ്രതിയെ
കൊച്ചി: ജിഷ കൊലക്കേസിലെ പ്രതിയുടെ ഡിഎൻഎ ഫലം പോസിറ്റീവെന്ന് എഡിജിപി ബി സന്ധ്യ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രതിയെ എത്തിക്കാത്തതു തിരിച്ചറിയലുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ വേണ്ടതിനാൽ എന്നതിനാലാണെന്നും ബി സന്ധ്യ പറഞ്ഞു.
ജിഷ കൊലക്കേസ് പ്രതിയുമായി തൃശൂരിൽ നിന്ന് ഇന്നു വൈകിട്ട് നാലരയോടെയാണു പൊലീസ് ആലുവയിലെത്തിയത്. ഡിജിപി ലോകനാഥ് ബെഹ്‌റ മുംബൈയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആലുവ പൊലീസ് ക്ലബ്ബിൽ പ്രതിയുമായി വാർത്താസമ്മേളനം നടത്തുമെന്നാണു നേരത്തെ പുറത്തുവന്ന വാർത്തകളെങ്കിലും അതിനു സാധ്യതയില്ലെന്നാണു സന്ധ്യയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തിനടുത്തു നിന്നാണ് അമിയൂർ ഇസ്ലാമെന്ന അസം സ്വദേശി പിടിയിലായത്. തൃശൂർ പൊലീസ് അക്കാദമിയിലായിരുന്നു പ്രതിയെ പൊലീസ് ചോദ്യം ചെയ്തത്. കൈവെട്ടു കേസിലെ പ്രതികളെ ഇവിടെയാണ് ചോദ്യം ചെയ്തിരുന്നത്.
ഇപ്പോൾ മുംബൈയിലുള്ള ഡിജിപി ലോകനാഥ് ബെഹ്‌റ കേരളത്തിലേക്കു തിരിച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തോടെയാണു പ്രതിയെ തൃശൂർ നിന്ന് ആലുവയിലേക്കു കൊണ്ടു വന്നത്. പൊലീസ് വാഹനത്തിൽ കറുത്ത തുണി കൊണ്ടു മുഖം മറച്ചാണു പ്രതിയെ കൊണ്ടുവന്നത്. വിവരമറിഞ്ഞു വൻ ജനാവലിയാണ് റോഡിനിരുവശവും കാത്തുനിന്നിരുന്നത്.
വൈകിട്ടു നാലരയോടെ പ്രതിയെ ആലുവയിൽ എത്തിച്ചു. എഡിജിപി ബി സന്ധ്യയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം ഇവിടെ എത്തിച്ചേർന്നിരുന്നു. മുൻ വൈരാഗ്യമായിരുന്നു ജിഷയെ കൊലപ്പെടുത്താൻ കാരണമെന്നു പ്രതി പൊലീസിനു മൊഴി നൽകിയിരുന്നതായാണു വാർത്തകൾ പുറത്തുവന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ എല്ലാം സമ്മതിച്ചുവെന്നും സൂചനയുണ്ട്. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു തൃശൂരിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽനിന്നു ആലുവയിലേക്കു കൊണ്ടുവന്നത്. പാലിയേക്കര ടോൾ മുതൽ വിവിധ മാദ്ധ്യമങ്ങൾ പ്രതിയുമായെത്തിയ പൊലീസ് സംഘത്തെ അനുഗമിച്ചിരുന്നു.
വൈകിട്ട് മദ്യലഹരിയിലാണ് പ്രതി ജിഷയുടെ വീട്ടിലെത്തിയതെന്നും തുടർന്നു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണു വിവരം. കൃത്യമായ തെളിവെടുക്കാനുണ്ടെന്നും എല്ലാവരുടെയും സഹകരണം വേണമെന്നുമാണ് എഡിജിപി ബി സന്ധ്യ വ്യക്തമാക്കിയത്. നിങ്ങൾ ചെയ്യുന്നതുപോലെ പ്രയാസമേറിയ ജോലിയാണ് തങ്ങൾ ചെയ്യുന്നതെന്നും എല്ലാവരുടെയും പൂർണ സഹകരണം വേണമെന്നും പ്രതിക്കു മുൻവൈരാഗ്യമുണ്ടെന്നു കരുതാനാകില്ലെന്നും ബി സന്ധ്യ മാദ്ധ്യമങ്ങളോടു പറഞ്ഞു.