- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ മാതാവ് രാജേശ്വരിയെ ഫോണിൽ വിളിച്ച് പണം വാഗ്ദാനം; നേരിൽ സന്ദർശനത്തിന് എത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ; കോഴിക്കോട്ടുകാരനായ ഒരു ധനികൻ പണം ഏൽപിച്ചിട്ടുണ്ടെന്നും ഇത് നൽകാനാണെന്നും പറഞ്ഞാണ് എത്തിയതെന്ന് സഹോദരി ദീപ
പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ ഫോണിൽ വിളിച്ച് പണം വാഗ്ദാനം ചെയ്ത ശേഷം നേരിൽ സന്ദർശനത്തിനെത്തിയ ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ എസ് ഐ ഫെസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അല്പം മുമ്പ് കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്യുന്നത്. ജിഷ കേസിൽ വിചാരണ പൂർത്തിയായി പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധി ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. കോഴിക്കോട് നിവാസിയായ ഒരു ധനികൻ പണം ഏൽപ്പിച്ചിട്ടുണ്ടെന്നും ഇത് നൽകാനെത്തിയതാണെന്നുമാണ് ഇയാൾ ഇന്നലെ വീട്ടിലെത്തി അറിയിച്ചതെന്ന് ജിഷയുടെ സഹോദരി ദീപ അറിയിച്ചു. മാതാവിനെ അത്യവശ്യമായി കാണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. വീട്ടിലില്ലന്ന് പറഞ്ഞപ്പോൾ ഫോൺ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകുകയും ചെയ്തു. തങ്ങൾക്ക് സാബത്തിക ബാധ്യതയില്ലെന്നും പണം ഏതെങ്കിലും അനാഥപെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കുവാൻ ഉപദേശിച്ചാണ് താൻ ഇയാളെ യാത്രയാക്കിയതെന്നും ദീപ വ്യക്തമാക്കി. പല പ്രാവശ്യം ഫോൺ ചെയ്തതോടെ സംശയം തോന്നിയായ രാജേശ്വരി
പെരുമ്പാവൂർ: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ ഫോണിൽ വിളിച്ച് പണം വാഗ്ദാനം ചെയ്ത ശേഷം നേരിൽ സന്ദർശനത്തിനെത്തിയ ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ എസ് ഐ ഫെസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അല്പം മുമ്പ് കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്യുന്നത്. ജിഷ കേസിൽ വിചാരണ പൂർത്തിയായി പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധി ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.
കോഴിക്കോട് നിവാസിയായ ഒരു ധനികൻ പണം ഏൽപ്പിച്ചിട്ടുണ്ടെന്നും ഇത് നൽകാനെത്തിയതാണെന്നുമാണ് ഇയാൾ ഇന്നലെ വീട്ടിലെത്തി അറിയിച്ചതെന്ന് ജിഷയുടെ സഹോദരി ദീപ അറിയിച്ചു. മാതാവിനെ അത്യവശ്യമായി കാണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. വീട്ടിലില്ലന്ന് പറഞ്ഞപ്പോൾ ഫോൺ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകുകയും ചെയ്തു.
തങ്ങൾക്ക് സാബത്തിക ബാധ്യതയില്ലെന്നും പണം ഏതെങ്കിലും അനാഥപെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കുവാൻ ഉപദേശിച്ചാണ് താൻ ഇയാളെ യാത്രയാക്കിയതെന്നും ദീപ വ്യക്തമാക്കി. പല പ്രാവശ്യം ഫോൺ ചെയ്തതോടെ സംശയം തോന്നിയായ രാജേശ്വരി പെരുമ്പാവുർ പൊലീസിൽ വിവരമറിയിക്കുക ആയിരുന്നെന്നാണ് അറിയുന്നത്. കൊല്ലം സ്വദേശി ഫൈസലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്.