- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രൂപ നോട്ട് വീണ്ടും വരുന്നു; മടക്കം രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി; പിങ്ക്, പച്ച നിറങ്ങളിൽ പുതുപുത്തൻ നോട്ടെത്തും
രണ്ടുപതിറ്റാണ്ടിനുശേഷം വീണ്ടും ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. ഇക്കുറി വ്യത്യസ്തമായ നിറത്തിലായിരിക്കും നോട്ടിന്റെ തിരിച്ചുവരവ്. പഴയ നോട്ടിനെപ്പോലെ ഇൻഡിഗോ നിറമായിരിക്കില്ല പുതിയ നോട്ടിനുണ്ടാവുക. പിങ്ക്, പച്ച നിറങ്ങളാവും നോട്ടിൽ ഉപയോഗിക്കുകയെന്ന് ധനമന്ത്രാലയം അറിയിച്ചു. മുമ്പത്തേതുപോലെ, ഇക്കുറിയും ഒരു രൂപ നോട്ട് സർക്കാർ നേര
രണ്ടുപതിറ്റാണ്ടിനുശേഷം വീണ്ടും ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. ഇക്കുറി വ്യത്യസ്തമായ നിറത്തിലായിരിക്കും നോട്ടിന്റെ തിരിച്ചുവരവ്. പഴയ നോട്ടിനെപ്പോലെ ഇൻഡിഗോ നിറമായിരിക്കില്ല പുതിയ നോട്ടിനുണ്ടാവുക. പിങ്ക്, പച്ച നിറങ്ങളാവും നോട്ടിൽ ഉപയോഗിക്കുകയെന്ന് ധനമന്ത്രാലയം അറിയിച്ചു.
മുമ്പത്തേതുപോലെ, ഇക്കുറിയും ഒരു രൂപ നോട്ട് സർക്കാർ നേരിട്ടാകും ഇറക്കുക. ധനകാര്യ സെക്രട്ടറിയാകും നോട്ടിൽ ഒപ്പുവെക്കുക. മറ്റെല്ലാ നോട്ടിലും റിസർവ് ബാങ്ക് ഗവർണറാണ് ഒപ്പുവെക്കുന്നത്. ഒരു രൂപ മാത്രമാണ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇറങ്ങുന്നത്.
ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഭാരത് സർക്കാർ എന്ന് ഹിന്ദിയിലും നോട്ടിൽ രേഖപ്പെടുത്തിയിരിക്കും. 2015-ൽ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്റെ മുദ്രയും നോട്ടിലുണ്ടാകും. പെട്രോളിയം പര്യവേഷണ കേന്ദ്രമായ സാഗർ സമ്രാട്ടിന്റെ ചിത്രത്തിന് പുറമെ, 15 ഇന്ത്യൻ ഭാഷകളിൽ രൂപയുടെ മൂല്യവും നൽകിയിട്ടുണ്ടാകും.
കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള ചെലവും പെട്ടെന്ന് കേടുസംഭവിക്കുന്നതുകൊണ്ടും ചെറിയ മൂല്യങ്ങളിലുള്ള കറൻസികൾക്ക് പകരം നാണയങ്ങളിറക്കാനാണ് സർക്കാരും റിസർവ് ബാങ്കും തീരുമാനിച്ചി
രുന്നത്. ഒരുരൂപയുടെയും രണ്ടുരൂപയുടെയും അഞ്ചുരൂപയുടെയും നാണയങ്ങൾ കൂടുതൽ പ്രചാരത്തിലെത്തുകയും ചെയ്തിരുന്നു. അതിനിടെ, ഒരു രൂപ കറൻസി തിരിച്ചുകൊണ്ടുവരാനുള്ള നീക്കം അപ്രതീക്ഷിതമായി.