- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജവാർത്തയുടെ പേരിൽ ഓൺലൈൻ ജേണലിസം നിയന്ത്രിക്കാനിറങ്ങി പരാജയപ്പെട്ട മോദി സർക്കാർ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഓൺലൈൻ മോണിറ്റർ ഓഫീസർമാരെ നിയമിക്കുന്നു; എല്ലാ ഭാഷകളിലെയും വെബ്സൈറ്റുകൽ നിരീക്ഷിച്ചു കേന്ദ്രത്തിന് റിപ്പോർട്ട് കൊടുക്കും; സോഷ്യൽ മീഡിയ നിയന്ത്രണം അജൻഡയായി എടുത്ത് കേന്ദ്രം
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന വ്യാജ വാർത്തകളും വ്യാജ പ്രചാരണങ്ങളും രാജ്യത്ത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലയളവിൽ, സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും പരക്കുന്ന വിഷയങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം കടുത്ത നിരീക്ഷണമേർപ്പെടുത്തുന്നു. രാജ്യത്തെ 716 ജില്ലകളിലും ഓൺലൈൻ മോണിറ്റർ ഓഫീസർമാരെ നിയോഗിച്ചാകും ഈ പരിശോധന നടത്തുക. ഇതിനുള്ള നടപടികൾ വാർത്താവിതരണ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. വ്യാജവാർത്തകൾ ചമയ്ക്കുന്ന മാധ്യമപ്രവർത്തകനെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് നേരത്തെ മന്ത്രാലയം തുടക്കമിട്ടിരുന്നെങ്കിലും ഇത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയെയും ഓൺലൈൻ മാധ്യമങ്ങളെയും നിരീക്ഷിക്കുന്നതിന് നിരീക്ഷകരെ നിയോഗിക്കാനുള്ള തീരുമാനം. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലും വരുന്ന എല്ലാ വിവരങ്ങളും ഇവർക്ക് നിരീക്ഷിക്കാൻ സാധിക്കും. മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ്
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന വ്യാജ വാർത്തകളും വ്യാജ പ്രചാരണങ്ങളും രാജ്യത്ത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലയളവിൽ, സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും പരക്കുന്ന വിഷയങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം കടുത്ത നിരീക്ഷണമേർപ്പെടുത്തുന്നു. രാജ്യത്തെ 716 ജില്ലകളിലും ഓൺലൈൻ മോണിറ്റർ ഓഫീസർമാരെ നിയോഗിച്ചാകും ഈ പരിശോധന നടത്തുക. ഇതിനുള്ള നടപടികൾ വാർത്താവിതരണ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു.
വ്യാജവാർത്തകൾ ചമയ്ക്കുന്ന മാധ്യമപ്രവർത്തകനെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് നേരത്തെ മന്ത്രാലയം തുടക്കമിട്ടിരുന്നെങ്കിലും ഇത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയെയും ഓൺലൈൻ മാധ്യമങ്ങളെയും നിരീക്ഷിക്കുന്നതിന് നിരീക്ഷകരെ നിയോഗിക്കാനുള്ള തീരുമാനം. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലും വരുന്ന എല്ലാ വിവരങ്ങളും ഇവർക്ക് നിരീക്ഷിക്കാൻ സാധിക്കും.
മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് മന്ത്രാലയം നിരീക്ഷകരെ നിയോഗിക്കുന്നത്. പ്രാദേശികമായി പ്രചരിക്കുന്ന വാർത്തകൾപോലും ഇവർ നിരീക്ഷിക്കുകയും അതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യും. എഫ്.എം റേഡിയോ സ്‌റ്റേഷനുകളും പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളും പ്രാദേശിക കേബിൾ ചാനലുകളുമൊക്കെ നിരീക്ഷണത്തിൽവരും. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടോയെന്നും തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും.
സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച് അതിൽ രാജ്യതാത്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ അപ്പപ്പോൾ അറിയിക്കുകയാവും നിരീക്ഷകരുടെ ദൗത്യം. സോഷ്യൽ മീഡിയ അനലറ്റിക്കൽ ടൂൾ ഉപയോഗിച്ചാവും ഓരോ പ്രദേശത്തെയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രെൻഡുകളും മറ്റും മനസ്സിലാക്കുക. പദ്ധതി നടപ്പിലാക്കുന്നതിനായി മന്ത്രാലയം 20 കോടി രൂപ അനുവദിച്ചതായും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.