- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപാടുകാരനായി അഭിനയിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത് കുരുക്കി; സംഘത്തിന്റെ വിവരം കണ്ടെത്തിയത് അഭിഭാഷക; രക്ഷപ്പെടുത്തിയത് നാല് സ്ത്രീകളേയും ഒരു ആൺകുട്ടിയേയും; തലസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ സംഘത്തെ കുരുക്കിയത് ഇങ്ങനെ
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽ രണ്ടു കോളേജ് വിദ്യാർത്ഥിനികളും. സംഭവത്തിൽ സഹായികൾ അറസ്റ്റിലായതിനെ തുടർന്ന് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊട്ടാരക്കരയിലുള്ള ഒരു സ്ത്രീയും തിരുവനന്തപുരത്തുള്ള ഒരു ഉന്നതനും മുങ്ങി. വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും പെൺവാണിഭം നടത്തിവന്ന
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽ രണ്ടു കോളേജ് വിദ്യാർത്ഥിനികളും. സംഭവത്തിൽ സഹായികൾ അറസ്റ്റിലായതിനെ തുടർന്ന് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊട്ടാരക്കരയിലുള്ള ഒരു സ്ത്രീയും തിരുവനന്തപുരത്തുള്ള ഒരു ഉന്നതനും മുങ്ങി. വെബ്‌സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും പെൺവാണിഭം നടത്തിവന്ന വൻ സംഘമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച്, സിഐഡി വിഭാഗങ്ങളുടെ കീഴിലുള്ള സെബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിലാണു ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം പിടിയിലായത്.
ഫേസ്‌ബുക്കിലൂടേയും മറ്റും വീട്ടമ്മമാർ മുതൽ പ്രഫഷനലുകളുടെ വരെ സേവനം ഓഫർ ചെയ്തായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചു വന്നത്. പരസ്യം കണ്ട് ആവശ്യക്കാരെന്ന വ്യാജേന പൊലീസ് സൈറ്റിൽ രജിസ്റ്റർ ചെയ്തു. താമസിയാതെ ഒന്നാം പ്രതി പ്രവീൺ ബന്ധപ്പെട്ടു. ആവശ്യം അറിയിച്ച് അഡ്വാൻസും കൈമാറി. വിശ്വാസം പിടിച്ചുപറ്റാനായി മുഴുവൻ തുകയും നൽകിയതോടെയാണു പ്രവീൺ ആവശ്യമുള്ള സ്ത്രീകളുമായി എത്തിയത്. പ്രവീണിനെ അറസ്റ്റ് ചെയ്ത ശേഷം അയാളെക്കൊണ്ടു ഫോണിൽ വിളിപ്പിച്ചു മറ്റുള്ളവരെയും പൊലീസ് കുടുക്കുകയായിരുന്നു. ഈ സംഘത്തിൽ നിന്നും മോചിപ്പിച്ച നാലു സ്ത്രീകളെയും ഒരു ആൺകുട്ടിയെയും വെഞ്ഞാറമൂട് നിർഭയ ഷെൽറ്റർ ഹോമിലേക്കു മാറ്റി.
ഫേസ്‌ബുക്ക് പേജിലൂടെയും പ്രത്യേക വെബ്‌സൈറ്റ് വഴിയും സ്ത്രീകളുടെയും കുട്ടികളുടേതുമുൾപ്പെടെ നഗ്‌ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു റാക്കറ്റ് പ്രവർത്തിക്കുകയാണെന്നു കാട്ടി ശിശുക്ഷേമസമിതി അംഗം സന്ധ്യ ഡിജിപിക്കു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. കൃത്യമായി കരുക്കൾ നീക്കി പൊലീസ് തന്ത്രപരമായി സംഘത്തെ കുടുക്കി. കൊട്ടാരക്കര പുത്തൂർ സ്വദേശി പ്രവീൺ (27), അടൂർ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം കവടിയാർ സ്വദേശി ഉണ്ണിക്കൃഷ്ണൻ (34), പേരൂർക്കട സ്വദേശി ഷജീബ് ഖാൻ(34), അഞ്ചൽ സ്വദേശി അബിൻ വാഷ് (22), എറണാകുളം സ്വദേശി അജീഷ് (33), കൊല്ലം മാങ്ങാട് സ്വദേശി അനിൽകുമാർ (39), ഭാര്യ ബിനിമോൾ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു കാറുകളും രണ്ടു ബൈക്കുകളും 18 മൊബൈൽ ഫോണുകളും ഒരു ടാബ്‌ലെറ്റും ലാപ്‌ടോപ്പും പതിനായിരത്തോളം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു.
പരാതി കിട്ടിയതിനെ തുടർന്ന് ഡിജിപി ടി.പി. സെൻകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഐജി എസ്. ശ്രീജിത് തലവനായി അന്വേഷണസംഘം രൂപീകരിച്ചു. ഇവരുടെ അന്വേഷണത്തിലാണു സംഘം പിടിയിലായത്. വീട്ടമ്മമാർ മുതൽ പ്രഫഷനലുകളുടെ വരെ സേവനം ഓഫർ ചെയ്തായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചു വന്നത്. അറസ്റ്റ് വിവരം പുറത്തറിഞ്ഞതിനെ തുടർന്നു കൂടുതൽ പേർ ഒളിവിലാണെന്നു പൊലീസ് സംശയിക്കുന്നു. ദമ്പതികളായ അനീഷ് കുമാറും ബിനിമോളും ചേർന്നു വീടെടുത്താണു വാണിഭം നടത്തിവന്നത്. ആവശ്യക്കാരുടെ അടുത്തേക്കു സ്ത്രീകളെ എത്തിച്ചും കൊടുത്തിരുന്നു. 14 വയസ്സുള്ള മകൻ ഉൾപ്പെടെയുള്ള കുടുംബത്തിനു വേണ്ടിയാണു വീടു വാടകയ്ക്ക് എടുത്തിരുന്നത്. ഒരു മാസമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തെ തുടർന്നു കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നാണു സംഘത്തെ പിടികൂടിയത്.
വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും പ്രത്യേക പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്നതാണ് സംഘത്തിന്റെ രീതി. എസ്‌കോർട്ട് എന്ന പേരിൽ നടത്തിയിരുന്ന ഓൺലൈൻ സൈറ്റിൽ പേരും നമ്പറും നൽകി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവർ ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ ഉപയോഗിക്കാൻ ഹോട്ടൽമുറികൾ ഉൾപ്പെടെ വൻതുക പ്രതിഫലം വാങ്ങി സജ്ജമാക്കിക്കൊടുക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. പെൺകുട്ടികളെ പ്രദർശിപ്പിച്ച് ലേലം നടത്തിയായിരുന്നു ഇടപാട്.