- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തും കൊല്ലത്തും ഓൺലൈൻ പെൺവാണിഭം; അഞ്ച് സ്ത്രീകൾ ഉൾപ്പടെ 13 പേർ അറസ്റ്റിൽ; പിടിയിൽ ആയവരിൽ രണ്ട് പേർ കോളേജ് വിദ്യാർത്ഥിനികളും: കേരളത്തിൽ ഹൈടെക് സെക്‌സ് റാക്കറ്റ് സജീവമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സെക്‌സ് റാക്കറ്റുകൾ വീണ്ടും സജീവമാകുന്നു. സാങ്കേതിക വിദ്യ മാറുന്നതിന് അനുസരിച്ച് മാറ്റം വരുത്തി പുതിയ രൂപത്തിൽ ഇത്തരം സംഘങ്ങൾ വിലസുന്നു എന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരത്തും കൊല്ലത്തുമായി ഓൺലൈൻ പെൺവാണിഭ സംഘത്തിൽപ്പെട്ട 13 പേർ അറസ്റ്റിലായതോടെ കേരളം മുഴുവൻ വ്യാപിച്ചിരിക്കുന്ന പുതിയ സൃംഖലയുടെ ഞ
തിരുവനന്തപുരം: സംസ്ഥാനത്ത് സെക്‌സ് റാക്കറ്റുകൾ വീണ്ടും സജീവമാകുന്നു. സാങ്കേതിക വിദ്യ മാറുന്നതിന് അനുസരിച്ച് മാറ്റം വരുത്തി പുതിയ രൂപത്തിൽ ഇത്തരം സംഘങ്ങൾ വിലസുന്നു എന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരത്തും കൊല്ലത്തുമായി ഓൺലൈൻ പെൺവാണിഭ സംഘത്തിൽപ്പെട്ട 13 പേർ അറസ്റ്റിലായതോടെ കേരളം മുഴുവൻ വ്യാപിച്ചിരിക്കുന്ന പുതിയ സൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഓൺലൈൻ വെബ്‌സൈറ്റുണ്ടാക്കി അതിലൂടെ ബന്ധപ്പെടുന്നവർക്ക് സ്ത്രീകളെ എത്തിച്ചകൊടുക്കുന്ന പെൺവാണിഭ റാക്കറ്റാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തുമായി നടത്തിയ റെയ്ഡിൽ സംഘത്തിൽ പെട്ട അഞ്ച് സ്ത്രീകൾ ഉൾപ്പടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ രണ്ട് പേർ കോളേജ് വിദ്യാർത്ഥിനികൾ ആണെന്നതും ഞെട്ടിക്കുന്ന സംഭവമാണ്. വെബ്‌സൈറ്റിൽ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് അവർക്ക് ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ ഏർപ്പാടിക്കൊടുക്കുകയായിരുന്നു ഇവരുടെ രീതി.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് റെയ്ഡിലൂടെ ഇവരെ പിടികൂടിയത്. വിദ്യാർത്ഥിനികൾ വരെ ഇവരുടെ സംഘത്തിലുള്ളതായാണ് വിവരം. പുലർച്ചെ വരെ നീണ്ട റെയ്ഡിൽ ബിസിനസ് പ്രമുഖർ വരെ കുടുങ്ങിയേക്കാവുന്ന സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ കൊല്ലം എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സൈബർ പൊലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ലൊക്കാൻഡോ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇടപാടുകാർ ബന്ധപ്പെട്ടിരുന്നത്.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് വേണ്ടി പെൺകുട്ടികളെ ഫ്‌ലാറ്റിലോ മറ്റ് സുരക്ഷിത സ്ഥലത്തോ എത്തിച്ചു നൽകുന്നതാണ് ഇവരുടെ ശൈലി. സിനിമാ ടെലിവിഷൻ താരങ്ങൾ, കോളേജ് വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ, ഓഫീസ് ജോലിക്കാർ, കോൾ സെന്റെർ ജീവനക്കാർ മുതൽ ഐ.ടി പ്രഫഷണലുകളും വിദേശ വനിതകളെയും വരെ ആവശ്യത്തിനനുസരിച്ച് എത്തിച്ചു തരുമെന്ന വിധത്തിലൈാണ് കേരളത്തിലെ ഓൺലൈൻ പെൺവാണിഭ സംഘം പ്രവർത്തിക്കുന്നത്.
നേരത്തെയും സമാനമായ പെൺവാണിഭ സംഘം കേരളത്തിൽ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി നഗരത്തിലായിരുന്നു ഇത്തരം സംഭവങ്ങൾ സജീവമായിരുന്നത്. എസ്‌കോർട്ട് എന്ന ഓമന പേരിലും മാംസ വ്യാപാരം കൊച്ചിയിൽ സജീവമായിരുന്നു. പുരുഷന്മാരും സ്ത്രീകളും പുരുഷന്മാർ മാത്രമല്ല സ്ത്രീകളെ തേടി ഓൺലൈൻ ലോകത്ത് എത്തുന്നത്. പുരുഷന്മാരെ തേടി സ്ത്രീകളും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളെ തേടി സ്ത്രീകളും, പുരുഷന്മാരെ തേടി പുരുഷന്മാരും എത്തുന്നുണ്ടെന്നും വിവരമുണ്ട്.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും ഈ സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. പലരും പണം മോഹിച്ചാണ് സംഘത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ വ്യാപ്തി പ്രതീക്ഷിച്ചതിലും വലുതാണെന്നാണ് പൊതുവിലയിരുത്തൽ.