- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ഓൺലൈൻ ടാക്സിക്കാരുടെ സമരം പത്താം ദിവസത്തിലേക്ക്; ഊബർ, ഒല കമ്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കണമെന്ന് ആവശ്യം; വേതന വർദ്ധനവ് നടപ്പിലാക്കണമെന്നും അഗ്രിയേറ്റർ പോളിസിക്ക് വിരുദ്ധമായി സ്വന്തം വാഹനം ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യം; ലോൺ അടയാൻ പോലും കഴിയുന്നില്ലെന്ന് ഡ്രൈവർമാർ മറുനാടനോട്
കൊച്ചി: ഓൺലൈൻ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കലക്ടറേറ്റിനു മുന്നിൽ ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഉബർ, ഒല കമ്പനികളുടെ ചൂഷണത്തുതിന് സർക്കാർ പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടാണ് സമരം. ഉബർ ഒല കമ്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർദ്ധനവ് നടപ്പിലാക്കുക, അഗ്രിയേറ്റർ പോളിസിക്ക് വിരുദ്ധമായി സ്വന്തം വാഹനം ഇറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഓൺലൈൻ ശൃംഖലയുടെ ഭാഗമാകാൻ പലരും ലോൺ എടുത്തുതാണ് കാർ വാങ്ങിയതെന്നും ലോൺതുക അടയാൻപോലും കഴിയുനില്ലെന്നും ഡ്രൈവർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഓൺലൈൻ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ചൊവ്വാഴ്ച നിയമസഭാ മന്ദിരത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗം പരാജയപ്പെട്ടിരുന്നു. സോഫ്റ്റ്‌വെയർ കമ്പനികളെ സർക്കാരിന് നിയന്ത്രിക്കാൻ കഴിയില്ല എ
കൊച്ചി: ഓൺലൈൻ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കലക്ടറേറ്റിനു മുന്നിൽ ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഉബർ, ഒല കമ്പനികളുടെ ചൂഷണത്തുതിന് സർക്കാർ പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടാണ് സമരം. ഉബർ ഒല കമ്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർദ്ധനവ് നടപ്പിലാക്കുക, അഗ്രിയേറ്റർ പോളിസിക്ക് വിരുദ്ധമായി സ്വന്തം വാഹനം ഇറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഓൺലൈൻ ശൃംഖലയുടെ ഭാഗമാകാൻ പലരും ലോൺ എടുത്തുതാണ് കാർ വാങ്ങിയതെന്നും ലോൺതുക അടയാൻപോലും കഴിയുനില്ലെന്നും ഡ്രൈവർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഓൺലൈൻ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ചൊവ്വാഴ്ച നിയമസഭാ മന്ദിരത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗം പരാജയപ്പെട്ടിരുന്നു. സോഫ്റ്റ്‌വെയർ കമ്പനികളെ സർക്കാരിന് നിയന്ത്രിക്കാൻ കഴിയില്ല എന്നും ഈ മേഖലയിലെ ഒരു നിയമനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഗതാഗതവകുപ്പ് മന്ത്രി പറയുന്നു. ഓൺ ലൈൻ ടാക്‌സി മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും ഡ്രൈവർക്കെതിരെ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രശ്‌നങ്ങൾ പഠിക്കാനായി നാലാഴ്ചത്തെ സമയം വേണമെന്നാണ് ഊബർ ഒല കമ്പനി പ്രതിനിധികൾ അറിയിക്കുന്നത്.
എന്നാൽ ഈ പ്രശ്‌നത്തിൽ സർക്കാർ ശാശ്വതമായ ഒരു പരിഹാരമാർഗം കണ്ടെത്തുന്നതുവരെ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഓൺലൈൻ ടാക്‌സി സംയുക്ത സമര ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ ഓൺ ലൈൻ ടാക്‌സി കമ്പനികൾ അംഗീകരിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ ഉബർ, ഓല ടാക്‌സി രംഗം സ്തംഭിപ്പിച്ചു കൊണ്ട് സമരം ചെയ്യാനാണ് നീക്കം നടത്തുന്നത്.
ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സംയുക്ത സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്. ഉബർ ഒല കമ്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക. ( നിലവിൽ ട്രിപ്പുകൾക്ക് 26% മുകളിൽ ആണ് കമ്മീഷൻ ഈടാക്കുന്നത് ), വേതന വർദ്ധനവ് നടപ്പിലാക്കുക (സർക്കാർ നിശ്ചയിച്ച ഫെയർ നൽക്കുക), മുൻകൂട്ടി അറിയിപ്പ് നൽക്കാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് ഉബർ, ഒല കമ്പനികൾ അവസാനിപ്പിക്കുക ,
അഗ്രഗേറ്റർ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കുന്നത് ഒല കമ്പനി അവസാനിപ്പിക്കുക , കേന്ദ്ര- സംസ്ഥാന ഗതാഗത നിയമ പ്രകാരം നിയമ വിരുദ്ധമായ പൂൾ, ഷെയർ സംവിധാനങ്ങൾ ഒഴിവാക്കുക , ഉബർ, ഒല കമ്പനികളുടെ പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രിക്കുക.