- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കൊപ്പം ഓടി പയ്യോളി എക്സ്പ്രസ് തളർന്നു; ശിഷ്യയിലൂടെ ഒളിമ്പിക്സ് മെഡലെന്ന സ്വപ്നവും സാക്ഷാത്ക്കരിക്കാൻ ആകില്ലെന്ന തിരിച്ചറിവിലേക്ക് ഉഷ എത്തിയോ? പരിശീലിക്കാൻ സിന്തറ്റിക്ക് ട്രാക്കും സൗകര്യങ്ങളും ഉണ്ടായിട്ടും ഉഷ സ്‌കൂൾ പാലയിൽ നേടിയത് ഒരേയൊരു വെള്ളി മാത്രം! സ്പൈക്ക് വാങ്ങാൻ പോലും കാശില്ലാത്ത കുട്ടികൾ സ്വർണം ഓടിയെടുക്കുമ്പോൾ സംസ്ഥാന കായികമേളയിൽ കിതച്ച് ഉഷയുടെ ശിഷ്യർ
പാല: സ്പൈക്ക്‌സ് വാങ്ങാൻ കാശില്ലാത്ത കുട്ടികൾ സ്വർണ മെഡൽ ഓടിയെടുത്തപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്നും കോടികൾ പോക്കറ്റിലാക്കി പരിശീലനം നൽകുന്ന ഉഷാ സ്‌കൂളിലെ കുട്ടികൾ മെഡലില്ലാതെ പാല സ്‌കൂൾ കായിക മേളയിൽ കിതയ്ക്കുന്നു. ഉഷ് സ്‌കൂളിൽ പരിശീലിപ്പിച്ച കുട്ടികളിൽ ഒരാൾ മാത്രമാണ് മെഡൽ നേടിയത്. പരിശീലിക്കാൻ സ്വന്തമായി സിന്തറ്റിക് ട്രാക്കോടു കൂടിയ കളിസ്ഥലം ഉള്ള വേളയിലാണ് ഉഷ സ്‌കൂൾ ഏവരെയും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്നത്. എട്ടു താരങ്ങളുമായി കായിക മേളയ്ക്ക് എത്തിയ ഉഷ സ്‌കൂളിന്റെ ആകെയുള്ള നേട്ടം ഒരു വെള്ളി മാത്രമാണ്. താരങ്ങളിൽ ചിലരുടെ പരിക്കാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഉഷ സ്‌കൂളിന്റെ വിശദീകരണം എങ്കിലും കേരളത്തിൽ ഏറ്റവുമധികം സർക്കാർ സഹായങ്ങൾ നേടുന്ന ഉഷ സ്‌കൂളിന്റെ നിലവാരത്തെ പോലും ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ ദയനീയ പ്രകടനം. സ്പൈക്ക്‌സ് വാങ്ങാൻ കാശില്ലാത്ത മറ്റ് ടീമുകൾ ട്രാക്കിൽ കുതിക്കുമ്പോളാണ് ഉഷ സ്‌കൂൾ മീറ്റിൽ കിതപ്പു തുടരുന്നത്. ഗവൺമെന്റ് കോടികൾ കൊടുക്കുമ്പോഴും ഉഷ സ്‌കൂളിന്റെ പ്രകട
പാല: സ്പൈക്ക്‌സ് വാങ്ങാൻ കാശില്ലാത്ത കുട്ടികൾ സ്വർണ മെഡൽ ഓടിയെടുത്തപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്നും കോടികൾ പോക്കറ്റിലാക്കി പരിശീലനം നൽകുന്ന ഉഷാ സ്‌കൂളിലെ കുട്ടികൾ മെഡലില്ലാതെ പാല സ്‌കൂൾ കായിക മേളയിൽ കിതയ്ക്കുന്നു. ഉഷ് സ്‌കൂളിൽ പരിശീലിപ്പിച്ച കുട്ടികളിൽ ഒരാൾ മാത്രമാണ് മെഡൽ നേടിയത്. പരിശീലിക്കാൻ സ്വന്തമായി സിന്തറ്റിക് ട്രാക്കോടു കൂടിയ കളിസ്ഥലം ഉള്ള വേളയിലാണ് ഉഷ സ്‌കൂൾ ഏവരെയും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്നത്. എട്ടു താരങ്ങളുമായി കായിക മേളയ്ക്ക് എത്തിയ ഉഷ സ്‌കൂളിന്റെ ആകെയുള്ള നേട്ടം ഒരു വെള്ളി മാത്രമാണ്.
താരങ്ങളിൽ ചിലരുടെ പരിക്കാണ് തിരിച്ചടിക്ക് കാരണമെന്നാണ് ഉഷ സ്‌കൂളിന്റെ വിശദീകരണം എങ്കിലും കേരളത്തിൽ ഏറ്റവുമധികം സർക്കാർ സഹായങ്ങൾ നേടുന്ന ഉഷ സ്‌കൂളിന്റെ നിലവാരത്തെ പോലും ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ ദയനീയ പ്രകടനം. സ്പൈക്ക്‌സ് വാങ്ങാൻ കാശില്ലാത്ത മറ്റ് ടീമുകൾ ട്രാക്കിൽ കുതിക്കുമ്പോളാണ് ഉഷ സ്‌കൂൾ മീറ്റിൽ കിതപ്പു തുടരുന്നത്.
ഗവൺമെന്റ് കോടികൾ കൊടുക്കുമ്പോഴും ഉഷ സ്‌കൂളിന്റെ പ്രകടനം മോശമാകുന്നത് എങ്ങനെയാണെന്ന് പരിശോധിക്കേണ്ടതാണെന്ന് മുതിർന്ന കായിക പരിശീലകൻ തോമസ് മാഷും പറയുന്നു. ജില്ലാ തല സ്‌പോട്‌സ് മീറ്റിൽ നിന്നും പോലും ഉഷ സ്‌കൂളിലെ കുട്ടികൾ വിജയിച്ചില്ല. പിന്നെ എങ്ങനെ സംസ്ഥാന മേളയിൽ മെഡൽ കിട്ടുമെന്നാണ് തോമസ് മാഷ് ചോദിക്കുന്നത്. കായിക വികസനത്തിന് കോടികൾ മുടക്കുന്ന കായിക സ്‌കൂളുകൾ മീറ്റിൽ കാര്യമായി നേട്ടമൊന്നും ഉണ്ടാക്കിയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഏഴ് കോടി മുടക്കി നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് അടക്കമുള്ള പരിശീലന സൗകര്യങ്ങൾ ഉഷ സ്‌കൂളിനുണ്ട്. തേഞ്ഞിപ്പാലത്ത് കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു ഉഷ സ്‌കൂൾ. മുൻ വർഷങ്ങളിൽ 400, 200 മീറ്റർ ഇനങ്ങൾ ഉഷ സ്‌കൂളിന്റെ കുത്തകയായിരുന്നു. എന്നാൽ, ഇത്തവണ ഈ റെക്കോർഡുകളെല്ലാം മറ്റ് സ്‌കൂളുകളിലെ പിള്ളേർ എളുപ്പത്തിൽ മറികടന്നു. പി ടി ഉഷയെ പോലൊരു താരം പരിശീലനം നൽകുമ്പോഴാണ് വിദ്യാർത്ഥികളുടെ മോശം പ്രകടനം. കേരളത്തിൽ ഉഷയ്ക്ക് സഹായം നൽകിയതോളം സാമ്പത്തിക പിന്തുണ മറ്റൊരു താരങ്ങൾക്കും ലഭിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ടുകൾ കൃത്യമായി നേടിയെടുക്കുന്നതിൽ മിടുക്കിണ് ഉഷ. എന്നാൽ, ഈ ഫണ്ടുകൾ കൊണ്ട് കായികതാരങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലെന്നതാണ് വസ്തുത.
ടിന്റു ലൂക്ക എന്ന താരം മാത്രമാണ് ഉഷ സ്‌കൂളിന്റെ ഏക സംഭാവന. അതിനപ്പുറത്തേക്ക് താരങ്ങളൊന്നും വളർന്നിട്ടില്ല. ഇത്രയധികം സഹായം നേടുന്ന ഉഷ് സ്‌കൂളിന് എന്തുകൊണ്ട് മികച്ച താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുന്നില്ലെന്ന ചോദ്യം ഈ കായിക മേളയോടെ വീണ്ടും സജീവമാകുകയാണ്. സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് എന്ന പേരിൽ കേരള സർക്കാർ വകയാണ് മുപ്പത് ഏക്കർ സ്ഥലം നൽകിയത്. ഇത് കൂടാതെ 15 ലക്ഷം രൂപ മാസാമാസം നൽകുകയും ചെയ്യുന്നു. സിന്തറ്റിക് ട്രാക്കിന് വേണ്ടി കേന്ദ്രസർക്കാറാണ് ഏഴ് കോടി രൂപ ഉഷ സ്‌കൂളിന് നൽകിയത്. എന്നിട്ടും, അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര മെഡൽ ഉഷയുടെ സ്‌കൂളിനെ തേടിയെത്തിയിട്ടില്ല. കോടികൾ മുടക്കിയി
കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും സംഘടനകളും ഉഷ സ്‌കൂളിന് സ്ഥിരം സാമ്പത്തിക സഹായം ചെയ്യുന്നു. ഉഷ ആരംഭിക്കുന്ന ഒരു സംരംഭം എന്ന നിലയിൽ ബോളിവുഡ് നടന്മാരും ഇന്ത്യയിലെ വൻകിട കമ്പനികളും അടക്കം നൽകിയ പണത്തിന്റെ കണക്ക് വ്യക്തമല്ല. എത്ര കിട്ടിയാലും പരാതി പറയുകയും ഉഷയുടെ ശീലമാണ്. ഇത് തെളിയിക്കുന്നതായിരുന്നു തനിക്ക് വീടു വെക്കാൻ കോഴിക്കോട് നഗരത്തിൽ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് ഉഷ രംഗത്തെത്തിയതും. കോഴിക്കോട് നഗരത്തിലും കൊയിലാണ്ടിയിലും ഉഷയ്ക്ക് സ്ഥലം ഉണ്ടായിരിക്കെ തന്നെയാണ് ഉഷ വീണ്ടും വീടിന് സ്ഥലം അനുവദിക്കണം എന്ന ആവശ്യവുമായി സർക്കാറിനെ സമീപിച്ചത്.
ഇതിനെതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തു. വീടില്ലാത്ത കായികതാരങ്ങൾക്ക് വീട് നൽകുന്നത് പോലെയല്ല ഉഷയുടെ കാര്യം എന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്രയധികം പണം കൈപ്പറ്റിയാലും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങുന്ന ഒരു ടിന്റു ലൂക്ക മാത്രമാണ് ഇതുവരെ ഉഷയുടെ സംഭാവന എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ഒരു സഹായവും നൽകാതെ അനേകം ടിന്റു ലൂക്കമാർ കേരളത്തിൽ ഉണ്ടായി കഴിഞ്ഞു എന്നതാണ് ഇവർ പറയുന്നത്.
വിവിധ വ്യക്തികളുടെ സംഭാവനകളും സർക്കാർ ധനസഹായവും കൊണ്ടെല്ലാമാണ് കിനാലൂരിലെ ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് പ്രവർത്തിക്കുന്നത്. എന്നാൽ കായികതാരങ്ങൾക്ക് മത്സരങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പാരിതോഷികത്തിന്റെ ഇരുപത്തഞ്ച് ശതമാനം പോലും ഉഷ ഈടാക്കുന്നുണ്ട് എന്ന ആരോപണവും ഉഷ സ്‌കൂളിലെ വിദ്യാർത്ഥികൾ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഉഷ സ്‌കൂളിന് പേരും പെരുമയും ഉണ്ടാക്കി കൊടുത്ത ടിന്റു ലൂക്ക ചെറ്റക്കുടിലിൽ തന്നെ താമസിക്കുന്നത് നാണക്കേടായപ്പോൾ സർക്കാരാണ് വീട് വച്ച് നൽകിയത്. ഡിവിഷണൽ മാനേജരുടെ തസ്തികയിൽ ലക്ഷങ്ങൾ ആണ് ഉഷ ജോലിക്ക് പോകാതെ ശമ്പളം വാങ്ങുന്നതെന്നും ആരോപണം ഉണ്ട്.
ഇതിനിടെ പി യു ചിത്രക്ക് ലോക അത്റ്റലിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ഒരുക്കാത്ത സംഭവത്തിലും ഉഷക്കെതിരെ വിമർശനം ഉയർന്നിരുന്നു. ചിത്രയ്ക്ക് വേണ്ടി ഉഷ ശബ്ദമുയർത്തിയില്ലെന്ന വിമർശനമായിരുന്നു ഇതിൽ പ്രധാനം. എന്തായാലും സംസ്ഥാന സ്‌കൂൾ കായിക മേളയിലെ മോശം പ്രകടനത്തോടെ ഉഷ സ്‌കൂളിനും ഉഷയ്ക്കുമെതിരായ വിമർശനങ്ങൾ കടുക്കുമെന്ന് തന്നെയാണ് അറിയുന്നത്.