- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ മക്കളുടെ പേരിൽ കോടികളുടെ ഭൂമി ഇടപാടോ? മെഗാതാരം മമ്മൂട്ടിയുടെ സ്ഥലം വാങ്ങിയത് മുഖ്യമന്ത്രിയുടെ മകനും മകളുമോ? ബിന്ധ്യാസ് തോമസിന്റെ സംഭാഷണം പുറത്ത്; സ്ഥിരീകരിച്ചു കൊണ്ടുള്ള അജയ് തറയിലിന്റെ സംഭാഷണവും
കൊച്ചി: മെഗാതാരം മമ്മൂട്ടിയുടെ കോടികൾ വിലമതിക്കുന്ന സ്ഥലം വാങ്ങിയത് ഉമ്മൻ ചാണ്ടിയുടെ മക്കളുടെ പേരിലെന്ന് ആരോപണം. കൊച്ചി മരടിൽ താരത്തിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് മുഖ്യമന്ത്രിയുടെ മക്കൾക്കായി വാങ്ങിയതെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് വക്താവ് അജയ് തറയിൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണവും പുറത്
കൊച്ചി: മെഗാതാരം മമ്മൂട്ടിയുടെ കോടികൾ വിലമതിക്കുന്ന സ്ഥലം വാങ്ങിയത് ഉമ്മൻ ചാണ്ടിയുടെ മക്കളുടെ പേരിലെന്ന് ആരോപണം. കൊച്ചി മരടിൽ താരത്തിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലമാണ് മുഖ്യമന്ത്രിയുടെ മക്കൾക്കായി വാങ്ങിയതെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കോൺഗ്രസ് വക്താവ് അജയ് തറയിൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് അജയ് തറയിൽ ഇക്കാര്യം സമ്മതിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ മകനും ഒരു മകളും ചേർന്നാണ് ഭൂമി വാങ്ങിയിട്ടുള്ളത്. ഉമ്മൻ ചാണ്ടിയുടെ മക്കൾ മമ്മൂട്ടിയുടെ ഭൂമി വാങ്ങിയ സംഭവം സത്യമാണെന്ന് അജയ് തറയിൽ ഫോണിൽ സമ്മതിക്കുന്നുണ്ട്.
ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലെ പ്രതിയായ ബിന്ധ്യാസ് തോമസുമായി മംഗളം ലേഖകൻ മിഥുൻ നടത്തിയ ഫോൺ സംഭാഷണത്തിലാണ് മമ്മൂട്ടിയുടെ സ്ഥലം ഉമ്മൻ ചാണ്ടിയുടെ മക്കൾ വാങ്ങിയതായി ആരോപണം ഉയരുന്നത്. ഇതിന്റെ രേഖകൾ അജയ് തറയിലിന്റെ പക്കൽ ഉണ്ടെന്നും ബിന്ധ്യാസ് പറയുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ അജയ് തറയിലിനെ ബന്ധപ്പെട്ടപ്പോഴാണ് സംഗതി സത്യമാണെന്ന് കോൺഗ്രസ് വക്താവ് പറയുന്നത്.
ബ്ലൂ ബ്ലാക് മെയിലിങ് കേസിൽ ജാമ്യത്തിലിറങ്ങിയ ബിന്ധ്യാസ് തോമസ് ബാർ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശിനെ കാണാൻ ചെന്നിരുന്നു. കേസ് വലിയ ചർച്ചയായി നിൽക്കുമ്പോഴാണ് ബിന്ധ്യാസ് ബിജുവിനെ കാണാനെത്തിയത്.
ചില നിർണായക രേഖകൾ നൽകാനാണെന്നായിരുന്നു ബിന്ധ്യാസ് പറഞ്ഞിരുന്നത്. എന്നാൽ, ബിന്ധ്യാസിനെ കാണാൻ ബിജു രമേശ് തയ്യാറായില്ല. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനാണ് മംഗളം ലേഖകൻ ബിന്ധ്യാസിനെ വിളിച്ചത്.
ജോസ് കെ മാണിക്ക് കോയമ്പത്തൂരിൽ ഒന്നരക്കോടിരൂപ വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് ഉണ്ടെന്നും ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോയിൽ ബിന്ധ്യ ആരോപിക്കുന്നുണ്ട്. ഇതോടൊപ്പമാണ് മമ്മൂട്ടിയുടെ സ്ഥലം ഉമ്മൻ ചാണ്ടിയുടെ മക്കൾ വാങ്ങിയ കാര്യവും പറയുന്നത്
ഇതിന്റെ ഡോക്യുമെന്റുകളുടെ പകർപ്പ് കോൺഗ്രസ് വക്താവ് അജയ് തറയിലിന്റെ കൈയിൽ ഉണ്ടെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ മകനും ഒരു മകളും ചേർന്നാണ് ഭൂമി വാങ്ങിയിട്ടുള്ളതെന്ന് ബിന്ധ്യാസ് പറയുന്നു. എന്നാൽ ഏത് മകളാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുവേണ്ടി അജയ് തറയിലിനെ ബന്ധപ്പെട്ടപ്പോൾ ബിന്ധ്യാസിനെ കണ്ട കാര്യം അജയ് തറയിൽ സമ്മതിച്ചു. എന്നാൽ, അവർ തെളിവുകളൊന്നും തന്നിട്ടില്ലെന്നും അജയ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ മക്കൾ മമ്മൂട്ടിയുടെ പക്കൽനിന്ന് കോടികൾ വിലയുള്ള സ്ഥലം വാങ്ങിയ സംഭവം സത്യമാണെന്ന് അജയ് തറയിൽ സമ്മതിക്കുകയും ചെയ്തു.
മൂന്നരക്കോടിയുടെ ഭൂമിയാണ് ഇവർ വാങ്ങിയതെന്നാണ് അജയ് തറയിൽ പറയുന്നതെങ്കിലും മരടിലെ ഈ സ്ഥലത്തിന് അതിലേറെ വിലവരുമെന്നാണ് സൂചന. അഴിമതിയിലൊന്നും ഒരു പങ്കുമില്ലെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് ഇത്രയും കോടികളുടെ ആസ്തി എങ്ങനെയുണ്ടായി എന്ന ചോദ്യമാണ് ഇതിനൊപ്പം ഉയരുന്നത്.