നാടൻ പത്രങ്ങളിൽ സാധാരണ ബിസിനസ് ജേര്ണലിസ്റ്റുകൾ ആയി നമ്മൾ കാണുന്നവരിൽ കുറെ അധികം ആളുകൾ ബി എ സോഷ്യോളജി,ഇസ്ലാമിക് ഹിസ്റ്ററി ടീമ്‌സ് ആയിരിക്കും. അവർ അഭിപ്രായം ശേഖരിച്ചു സാമ്പത്തിക സ്ഥിതി എങ്ങിനെ എന്ന് നാട്ടുകാരെ അറിയിക്കുന്നത് കുറെ സ്റ്റോക്ക് ബ്രോക്കര്മാരോട് ചോദിച്ചും. സ്റ്റോക് ബ്രോക്കർമാർ സെൻസെക്‌സ് നോക്കികളും സർക്കാരിനെ പുകഴ്‌ത്തുന്ന അപ്പപ്പോൾ കാണുന്ന ധനകാര്യ മന്ത്രിമാരുടെ ഗുണഗണങ്ങൾ വർണിക്കുന്ന എക്കണോമിക് ടൈംസ് പോലെ ഉള്ള കോര്പറേറ്റ് മീഡിയകളുടെ അടിമകളും ആയിരിക്കും. സെൻസെക്‌സ് ഉയർന്നു നിന്നാൽ രാജ്യത്തെ എക്കണോമിക് ആക്ടിവിറ്റി ഭദ്രം എന്നൊരു തിയറിയും അടിച്ചു ഇറക്കി കണ്ണിൽ പൊടി ഇടലുണ്ട്. ഇതിലെ പൊള്ളത്തരം എഴുതട്ടെ.

ഓഹരി വിപണി ഒരു കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ കൈമാറ്റം ചെയ്യുന്ന സ്ഥലമാണ്. തത്വത്തിൽ ആ കമ്പനി ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന ലാഭ നഷ്ടങ്ങൾ എങ്ങിനെ എന്ന് അനലൈസ് ചെയ്തു ആ ലാഭത്തെ നെട് പ്രേസേന്റ്‌റ് വാല്യൂ ആക്കിമാറ്റി വ്യാപാരം നടക്കുന്ന സ്ഥലം. അതായതു ഓരോ നിമിഷവും മാറി മറിയുന്ന ഇന്ഡിക്കേറ്ററുകൾ വെച്ച് ഭാവി പ്രവചനം എന്ന് പറയാം. ഡെറിവേറ്റീവ് എന്ന വ്യാപാരം തുടങ്ങിയതോടെ ഓഹരികൾ മുഴുവൻ തുകയും നൽകി വാങ്ങാതെ അവയുടെ പ്രൈസ് മൂവ്‌മെന്റ് നോക്കി ഊഹ കച്ചവടം നടത്തി ലാഭം കൊയ്യുന്ന ഫിനാൻസ് കാപിറ്റലാണ് ഓഹരി വിപണി ഇപ്പോൾ നിയന്ത്രിക്കുന്നത്. അവർ ഉത്സവപ്പറമ്പിലെ പഴയ കിലുക്കിക്കുത്തുകാർ കോട്ടിട്ട രൂപമാണ്.

എല്ലാവരും വിലകൾ ഇടിയും എന്ന് കരുതുമ്പോൾ വിൽക്കാൻ വരുന്ന സമയത്തു ഇവർ സിൻക്രൊണൈസ്ഡ് ട്രേഡിങിലൂടെ കുറഞ്ഞ മാർജിൻ കൊടുത്തു ഫ്യുച്ചേഴ്‌സ് വിലകൾ ഉയർത്തും, വിപണി താഴും എന്ന് കരുതി മുൻകൂർ വില്പന നടത്തി നിൽക്കുന്നവരെ ട്രാപ്പ് ചെയ്യും. അപ്പോൾ പൊതു ജനം എക്കണോമിക് ടൈംസ് വായിച്ചു 'ഇതൊക്കെ ബെർതെ , നമ്മുടെ ഇക്കോണമി മോദിജിയുടെ കയ്യിൽ ഭദ്രം ' എന്ന് പറയും. മോശം ന്യൂസ് കെട്ടടങ്ങിക്കഴിയുമ്പോൾ പൊതു ജനം തിരിച്ചു വന്നു കുറച്ചു കൂടി കൂടിയ വിലക്കു ഈ കോട്ടുധാരികളിൽ നിന്നും ഓഹരികൾ തിരിച്ചു വാങ്ങും. ഇങ്ങനെ കൃത്യമായി വാർത്തകൾ കുക്കപ് ചെയ്തു 'വിശകലനം 'ചെയ്തു വഴി തെറ്റിച്ചു കുഴിയിൽ ചാടിക്കാൻ അവർ ഡെഡികേറ്റഡ് ആയി ചാനെൽ പോലും ഉണ്ടാക്കി എല്ലാ ദിവസവും ഉണ്ട് . അതിനാണ് സി എൻ ബി സി എന്ന അമേരിക്കൻ ചാനെൽ ടി വി 18 നുമായി ചേർന്നു CNBC - TV18.

ചില സോഫിസ്റ്റിക്കേറ്റഡ് ആയ ഡാറ്റ വെച്ച് നോക്കിയാൽ രാജ്യത്തിന്റെ സമ്പത് മേഖല ഒരു തകർച്ചയുടെ വക്കിലാണ്. കിട്ടാക്കടം കൊണ്ട് ഊർദ്ധ ശ്വാസം വലിക്കുന്ന ബാങ്കുകൾ തന്നെ ആദ്യ സൂചകം. ബാങ്കുകൾ എകണോമിയുടെ പ്രോക്‌സി ആണ്. രാജ്യത്തെ കോർപ്പറേറ്റുകളിൽ വലിയ വിഭാഗം ബാലൻസ് ഷീറ്റ് പോലും ഇല്ലാതെ തുണിയില്ലാതെ നില്കുന്നു. ചെറുകിട വ്യവസായ മേഖല ബിസിനസ് സ്ട്രെസ് ഇൻഡിക്കേറ്റർ വെച്ച് യുദ്ധകാലഘട്ടത്തിലെ സ്ട്രെസ് ലെവലിൽ ആണ്. കാർഷിക രംഗം ഡീമോണിറ്റൈസേഷൻ മൂലം ചത്ത് കഴിഞ്ഞു. ആകെ ഉള്ള ഒരു ആശ്വാസം ക്രൂഡ് ഓയിലിന്റെ വിലക്കുറവാണ്,പക്ഷെ അത് ഇന്ത്യൻ വ്യവസായത്തിനോ സമ്പത്ഘാടനയ്ക്കോ ഒരു മെച്ചവുമില്ലാതെ ആക്കി.ഇതൊക്കെ ഞാൻ ആരോപിക്കുന്നതല്ല ഐ എം എം അഹമ്മദാബാദിന്റെ എക്‌സ്‌ക്ലൂസീവ് പ്രസിദ്ധീകരണമായ കോൺഫിഡൻഷ്യൽ റിപ്പോർട് കോട് ചെയ്യന്നതാണ്.

പക്ഷെ ഇതൊന്നും മനസിലാകാത്തത് പോലെ സെൻസെക്‌സ് ഉയർന്നു തന്നെ പോകുന്നു. ഇതിനെ ഓഹരി വിപണിയുടെ വ്യർത്ഥത ,അവ ഉണ്ടാക്കുന്ന ബബിൾ ,പേപ്പർ വെൽത്, പിന്നെ ഉണ്ടാകാനുള്ള അനിവാര്യമായ തകർച്ച ഒകെ കൃത്യമായി പ്രവചിച്ച ലോർഡ് കെയ്ൻസ് പറഞ്ഞിട്ടുണ്ട്. അതിനെ അദ്ദേഹം മഹാ തകർച്ചയുടെ കേളികൊട്ടാണെന്നാണ് പറയുന്നത്. സാമ്പത്തിക അടിസ്ഥാനമില്ലാത്ത ഓഹരി വില ഊഹക്കച്ചവടം കൊണ്ട് മാത്രം ഉയരുന്നത് വരാനിരിക്കുന്ന തകർച്ചയുടെ സൂചകമാണ്.ഊഹക്കച്ചവടത്തിൽ ഇന്നും ലോകം വിസ്മയത്തോടെ ഓർക്കുന്ന ജെസ്സി ലിവർമൂറും അടുത്തയിടെ 2008 ലെ അമേരിക്കൻ തകർച്ച കുറെ ഊഹക്കച്ചവട ആഭാസന്മാരുടെ സൃഷ്ഠിയാണെന്നും സത്യജിത് ദാസും എക്‌സ്ട്രീം മണിയിലൂടെ നമുക്ക് പറഞ്ഞു തരുന്നു.

ഇവരുടെ പുസ്തകങ്ങൾ വായിക്കുന്നത് പോയിട്ട് ഈ പേര് കേട്ടിട്ടുപോലുമില്ലാത്ത 'അനലിസ്റ്റുകൾ' പറയുന്നയിടത്തല്ല ഇന്ത്യൻ എകണോമി. അത് സിറ്റിങ് ഓൺ എ വോൾകാനോ ആണ്. ഞാൻ ഒരു വലിയ പൊട്ടിത്തെറി പ്രതീക്ഷിക്കുന്നു. എന്റെ കയ്യിൽ ഒരോഹരിയും ഇല്ല പിന്നെ ഞാൻ എന്തിനു ഭയക്കണം എന്ന മണ്ടൻ ചോദ്യം ഉണ്ടാവുമെന്നെനിക്കറിയാം. ഞാൻ പറയട്ടെ സാമ്പത്തിക അസ്ഥിരത പട്ടിണിക്കിട്ടു കൊല്ലുക സാധാരണക്കാരെയായിരിക്കും. സംശയമുള്ളവർ ഗ്രേറ്റ് ഡിപ്രെഷൻ ഒന്ന് അനലൈസ് ചെയ്യുക.

ഓഹരി വിപണിയിൽ 20 കൊല്ലം ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിൽ കുത്തി മറിഞ്ഞ എനിക്ക് അറിവുള്ള കാര്യമായാണ് കൊണ്ട് താൻ ഇതൊക്കെ വിശദമായി എഴുതണം എന്ന് ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ട് ഞാൻ സമയം കിട്ടുമ്പോൾ സീരീസ് ആയി എഴുതാം.